Image

മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ കര്‍ദിനാള്‍ പദവി. യു.കെ.എസ്‌.ടി.സി.എഫ്‌ പ്രാര്‍ഥനയും ആശംസകളും നേര്‍ന്നു

അപ്പച്ചന്‍ കണ്ണന്‍ചിറ Published on 10 January, 2012
മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ കര്‍ദിനാള്‍ പദവി. യു.കെ.എസ്‌.ടി.സി.എഫ്‌ പ്രാര്‍ഥനയും ആശംസകളും നേര്‍ന്നു
മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പിതാവ്‌ സഭയില്‍ കര്‍ദ്ദിനാളായി അവരോധിക്കപ്പെടുമ്പോള്‍ ഭാരത കത്തോലിക്കാ സഭക്കും പ്രത്യേകിച്ച്‌ സീറോ മലബാര്‍ക സഭക്ക്‌ അഭിമാനവും അന്‌ഗീകാരവും വന്നു ചേരുന്ന ധന്യ മുഹൂര്‍ത്തമാണെന്നു യു.കെ.എസ്‌.ടി.സി.എഫ്‌.

1972 ഡിസംബര്‍ 18 ന്‌ മാര്‍ ആന്റണി പടിയറയില്‍ നിന്ന്‌ പൗരോഹിത്യം സ്വീകരിച്ചു. തന്റെ സന്യാസ സമര്‍പ്പിത ജീവിതം ആരംഭിച്ച പിതാവ്‌ സാമ്പത്തികശാസ്‌ത്രത്തില്‍ കേരളാ സര്‍വകലാശാലയില്‍ നിന്നു രണ്ടാം റാങ്ക്‌ നേടിയ ശേഷം ദൈവശാസ്‌ത്രത്തില്‍ ഒന്നാംറാങ്കില്‍ ബിരുദാനന്തര ബിരുദവും തുടര്‍ന്ന്‌ ഫ്രാന്‍സിലെ സര്‍ബോണെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ഡോക്ടറേറ്റും നേടിയ സഭാ പിതാവ്‌ താന്‍ എടുത്തുവെച്ച കാല്‍ പാതങ്ങള്‍ ;എല്ലാം വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച മഹാ വ്യക്തിത്വം ആണ്‌ എന്ന്‌ ഡഗടഠഇഎ ഓര്‍മ്മിക്കുന്നു.

ചങ്ങനാശ്ശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ സഹ വികാരി,, ചങ്ങനാശേരി അതിരൂപതയുടെ മതബോധന ഡയറക്ടര്‍, കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി,, പാലാരിവട്ടം പി.ഒ.സി ഡയറക്ടര്‍, കോട്ടയം പൗരസ്‌ത്യ വീദ്യാപീഠം പ്രൊഫസര്‍, ചങ്ങനാശേരി അതിരൂപതാ വികാരി ജനറല്‍ തക്കല രൂപതയുടെ പ്രഥമ മെത്രാന്‍, അങ്കമാലി അതിരൂപതയുടെ മെത്രാന്‍ മേജര്‍ ആര്‍ച്ചുബിഷപ്‌ തുടങ്ങി ആത്മീയ കര്‍മ്മവീഥികളില്‍ അര്‍പ്പണത്തിന്റെയും നേതൃത്വത്തിന്റെയും സേവനത്തിന്റെയും ശ്രേക്ഷ്‌ട്ടതയുടെ ഉത്തുന്‌ഗത്തില്‍ നില്‍ക്കുന്ന പിതാവ്‌ ഭാരാതത്തിന്നു ആഗോള കത്തോലിക്കാ സഭക്ക്‌ തന്നെ അഭിമാനം ആണ്‌.

സീറോ മലബാര്‍ സഭയ്‌ക്ക്‌ വലിയ പിതാവിന്റെ പുതിയ സ്ഥാന കയറ്റത്തില്‍ അദ്ദേഹത്തിന്റെ വിഗഹ വീക്ഷണവും , പുരോഗമന ചിന്തകളും അതി ധൃടം ആയ ഇച്ഛാ ശക്തിയും ലക്ഷ്യ ബോധവും ദൈവാനുഗ്രഹീത കരങ്ങളിലൂടെ തീര്‍ച്ചയായും വിജയം വരിക്കും. സീറോമലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി നടന്ന വോട്ടെടുപ്പിലൂടെ മേജര്‍ ആര്‍ച്ചുബിഷപ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട ജോജ്ജ്‌ ആലഞ്ചേരി പിതാവിന്‌ നമ്മുടെ സഭാപിതവായ മാര്‍ തോമ്മാസ്ലീഹായുടെ അപ്പസ്‌തോല വരങ്ങളിലൂടെ സര്‍വ്വ സക്തനായ ദൈവത്തിന്റെ പാത തെളിക്കുവാന്‍ സദ്‌മാര്‍ഗ്ഗവും ലക്ഷ്യബോധവും സഭയുടെ നായകത്വം വഹിക്കുവാന്‍ ഊര്‍ജ്ജവും സംരക്ഷണവും പരിപാലനവും അനുഗ്രഹവും ലഭിക്കുവാന്‍ സര്‍വ്വേസ്വരനോടെ പ്രാര്‍ത്ഥിക്കുന്നതായും ഒപ്പം ദീര്‍ഘായുസ്സും ആരോഗ്യവും നേരുകയും പൂര്‍ണ്ണ വിജയം ആശംശിക്കുന്നതായും സെന്റ്‌ തോമസ്‌ കാത്തലിക്‌ ഫോറം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു,

ആലഞ്ചേരി വലിയ പിതാവിന്റെ കര്‍ദ്ധിനാല്‍ പതവി വേല്‍ക്കുന്ന ഫെബ്രുവരി 18 യു.കെയില്‍ സന്തോഷത്തിന്റെയും പ്രാര്‍ത്ഥനയുടെയും പ്രത്വേക ആചാര ദിനമായി യു.കെ.എസ്‌.ടി.സി.എഫ്‌ ആഘോഷിക്കും.
മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ കര്‍ദിനാള്‍ പദവി. യു.കെ.എസ്‌.ടി.സി.എഫ്‌ പ്രാര്‍ഥനയും ആശംസകളും നേര്‍ന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക