Image

അബ്ദുറബിനു പാക്കിസ്ഥാനിലേക്കോ അഫ്ഗാനിസ്ഥാനിലേക്കോ വിമാനടിക്കറ്റ് നല്‍കാം: യുവമോര്‍ച്ച

Published on 02 August, 2015
അബ്ദുറബിനു പാക്കിസ്ഥാനിലേക്കോ അഫ്ഗാനിസ്ഥാനിലേക്കോ വിമാനടിക്കറ്റ് നല്‍കാം: യുവമോര്‍ച്ച

 തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബിനു പാക്കിസ്ഥാനിലേക്കോ അഫ്ഗാനിസ്ഥാനിലേക്കോ വിമാനടിക്കറ്റ് എടുത്തു നല്‍കാമെന്നു യുവമോര്‍ച്ച. മതഭരണം നിലനില്‍ക്കുന്ന രാജ്യത്തേക്കു പോകാനാണ് അബ്ദുറബിനു താത്പര്യമെന്നും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി. സുധീര്‍ പറഞ്ഞു. അബ്ദുറബ് ഭാരതസംസ്‌കാരത്തെയാണു വെല്ലുവിളിക്കുന്നത്. നിലവിളക്ക് കൊളുത്തുകയെന്നത് ഒരു മതവിശ്വാസത്തിന്റെയും ഭാഗമല്ല. നമ്മുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അടയാളമാണത്. മതേതരരാജ്യത്തിലെ ഒരു മന്ത്രിയായ അബ്ദുറബ് താന്‍ നിലവിളക്ക് കൊളുത്തില്ലെന്ന് ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നതിലൂടെ നമ്മുടെ സംസ്‌കാരത്തെയാണു വെല്ലുവിളിക്കുന്നതെന്നും സുധീര്‍ പറഞ്ഞു.

മുസ്‌ലീം ലീഗ് രാഷ്ട്രീയപാര്‍ട്ടിയാണോ തീവ്രവാദസംഘടയാണോയെന്നു വ്യക്തമാക്കണമെന്നും വിദ്യാഭ്യാസ പരിഷ്‌കാരങ്ങളിലൂടെ ലീഗ് സംസ്ഥാനത്തു വര്‍ഗീയ അജന്‍ഡയാണ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്നും സുധീര്‍ കുറ്റപ്പെടുത്തി.

Join WhatsApp News
keraleeyan 2015-08-02 20:29:31
നിലവിളക്ക് കൊളുത്തുകയോ കൊളുത്താതിരിക്കുകയോ ചെയ്യുന്നത് ഓരോരുത്തരൂടെയും സ്വാതന്ത്ര്യമല്ലേ? ഒരാള്‍ ഇന്നത് ചെയ്യണമെന്നു നിരബന്ധിക്കാന്‍ ഇന്ത്യ ഫാസിസ്റ്റ് രാജ്യമോ? നില വിളക്ക് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ് ഭാഗമാണെന്നാരു പറഞ്ഞു?. പണ്ടു കലത്ത് സമ്പന്നരായ സവര്‍ണര്‍ മാത്രം ഉപയോഗിച്ചിരുന്നതാണു നിലവിളക്ക്. ഒരു പുലയന്റെ വീട്ടിലും നിലവിളക്ക് ഇല്ലായിരുന്നു.
ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ 'വന്ദേ മാതരം' ചൊല്ലണം എന്നും ആര്‍.എസ്.എസ് അലറിയിരുന്നു. അല്ലാത്തവര്‍ക്ക് നാട് വിടാമെന്നും. ഇന്ത്യാക്കാരുടെ എല്ലാവരുടെയും പിതാക്കന്മാര്‍ ഈ മണ്ണിലാണു ജനിച്ചത്. അതിനാല്‍ചിലര്‍ക്കു കൂടുതല്‍ അവകാശം ഉണ്ടെന്ന തോന്നല്‍ വര്‍ഗീയ വാദികലുടെ മനസില്‍ ഇരുന്നാല്‍ മതി
വായനക്കാരൻ 2015-08-03 05:14:55
അസതോ മാ സദ് ഗമയ 
തമസോ മാ ജ്യോതിർഗമയ
വിദ്യാധരൻ 2015-08-03 06:45:53
വെളിച്ചമേ നയിച്ചാലും !
നാരദർ 2015-08-03 08:02:26
എന്റെ കേരളീയ തലക്കത്ത് നിലവിളക്ക് ഇല്ലാത്തതിന്റെ കുഴപ്പമാണെല്ലാം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക