Image

ബ്ലഡ്‌ ഷുഗര്‍ നിയന്ത്രിക്കാന്‍

Published on 11 January, 2012
ബ്ലഡ്‌ ഷുഗര്‍ നിയന്ത്രിക്കാന്‍
വ്യായാമം ശീലിക്കുക- പ്രമേഹത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗം നിത്യേനയുള്ള വ്യായാമമാണ്‌. ദിവസവും അരമണിക്കൂറെങ്കിലും നന്നായി വിയര്‍ക്കുന്ന വിധത്തിലുള്ള ഏതെങ്കിലും വ്യായാമം ചെറുപ്പം മുതല്‍ ശീലമാക്കുക. വ്യായാമം ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ കൂട്ടാന്‍ സഹായിക്കുന്നു. അലസമായ ജീവിതം വെടിഞ്ഞ്‌ പൊതുവില്‍ ശാരീരികാധ്വാനം കൂട്ടുവാന്‍ ശ്രദ്ധിക്കുക. അമിതവണ്ണം ഉണെ്‌ടങ്കില്‍ മറ്റ്‌ രോഗങ്ങളൊന്നുമില്ലെങ്കിലും വണ്ണം കുറച്ച്‌ ആവശ്യമായ ശരീരഭാരത്തിലേക്കെത്തുക.

ഭക്ഷണശീലം നല്ലതാക്കുക- ആഹാരത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ കൂട്ടുകയും കൊഴുപ്പും മധുരവും അമിതമായി ഉപയോഗിക്കുന്നത്‌ കുറയ്‌ക്കുകയും ചെയ്യുക. ബേക്കറി പലഹാരങ്ങളും ശീതളപാനീയങ്ങളും കഴിവതും ഒഴിവാക്കുക. ഗോതമ്പ്‌, അരി എന്നിവയുടെ ഉപയോഗം കുറയ്‌ക്കുന്നത്‌ നല്ലതാണ്‌.

ഉപയോഗിച്ചാല്‍ തന്നെ തവിടുള്ള ഗോതമ്പും അരിയും ഉപയോഗിക്കുന്നതാണ്‌ നല്ലത്‌. കൊഴുപ്പുള്ള ഭക്ഷണം, മധുരപലഹാരങ്ങള്‍, മാംസം, മുട്ട, പാടനീക്കാത്ത പാല്‍, വെണ്ണ, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ വല്ലപ്പോഴും മാത്രം മതി.

ജീവിതശൈലിയില്‍ മാറ്റം വരുത്തുക- സമ്മര്‍ദങ്ങളും, വിശ്രമമില്ലായ്‌മയും നിറഞ്ഞതാണ്‌ ജോലിയും ജീവിതവുമെങ്കില്‍ അവ കുറയ്‌ക്കാന്‍ ബോധപൂര്‍വമായ ശ്രമം ഉണ്‌ടാകണം. ടെന്‍ഷന്‍ കുറയ്‌ക്കാന്‍ യോഗ ശീലിക്കുക, പാട്ട്‌ കേള്‍ക്കുക, കളികളില്‍ ഏര്‍പ്പെടുക എന്നിവ നല്ലതാണ്‌. നന്നായി ഉറങ്ങാനും ആവശ്യത്തിന്‌ വിശ്രമം ഉറപ്പാക്കാനും ശ്രദ്ധിക്കുക. വ്യായാമം പിരിമുറുക്കം കുറയ്‌ക്കാനും നന്നായി ഉറങ്ങാനും സഹായിക്കും.
ബ്ലഡ്‌ ഷുഗര്‍ നിയന്ത്രിക്കാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക