Image

ഉള്ളുതുറന്ന്‌ ചിരിക്കൂ.....

Published on 11 January, 2012
ഉള്ളുതുറന്ന്‌ ചിരിക്കൂ.....
മനസ്സു തുറന്ന്‌ ചിരിക്കുന്നത്‌ ആയുസ്‌ കൂട്ടുമെന്ന്‌ റിപ്പോര്‍ട്ട്‌. ഇത്‌ വ്യായാമംചെയ്യുന്നതിനേക്കാളും ഭക്ഷണം നിയന്ത്രിക്കുന്നതിനേക്കാളും ഫലപ്രദമാണത്രെ. പ്രത്യേകിച്ചും ഹൃദ്രോഗികള്‍ക്ക്‌. ചിരിക്കുമ്പോള്‍ നമ്മുടെ രക്തക്കുഴലുകള്‍ വികസിക്കുമെന്നാണ്‌ പറയുന്നത്‌. ഇത്‌ ഹൃദയത്തിലേക്കും തിരിച്ചുമുള്ള രക്തയോട്ടം സുഗമമായി നടക്കാന്‍ സഹായിക്കുന്നു.

സിനിമയിലെ കോമഡി രംഗങ്ങള്‍ കാണുമ്പോഴും പേടിപ്പെടുത്തുന്ന രംഗങ്ങള്‍ കാണുമ്പോഴും ആളുകളുടെ മനോനിലയില്‍ വരുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചാണ്‌ ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്‌. നന്നായി ചിരിക്കുന്ന ഹൃദ്രോഗികളില്‍
നല്ല മാറ്റം കണ്ടെത്താനായി. വ്യായാമം, ശ്രദ്ധയോടെയുള്ള ഭക്ഷണം ,ഇതോടൊപ്പം മനസ്സ്‌ നിറഞ്ഞ ചിരിയും. രോഗം നമ്മില്‍ നിന്ന്‌ മാറി നില്‍ക്കും.
ഉള്ളുതുറന്ന്‌ ചിരിക്കൂ.....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക