Image

എവിടെ, ആ വാമനന്‍ (ഒരു ഓണക്കുറിപ്പ്‌: സുധീര്‍ പണിക്കവീട്ടില്‍)

Published on 27 August, 2015
എവിടെ, ആ വാമനന്‍ (ഒരു ഓണക്കുറിപ്പ്‌: സുധീര്‍ പണിക്കവീട്ടില്‍)
സുഖമുള്ള ഓര്‍മ്മകള്‍ താലോലിക്കാന്‍ എല്ലാവര്‍ക്കും ഇഷ്‌ടമാണ്‌. കഴിഞ്ഞ്‌പോയത്‌ എപ്പോഴും നല്ലതാണെന്ന്‌ ഒരു ബോധം മനുഷ്ര്യരിലുണ്ട്‌. അതിനെ ഗൃഹാതുരത്വം എന്ന്‌ പറയുന്നുണ്ട്‌. കേരളത്തിലെ മലയാളികള്‍ക്കുമുണ്ടേ അങ്ങനെ ഒരു കഥ. കള്ളകര്‍ക്കിടകം കരഞ്ഞ്‌ പിഴിഞ്ഞ്‌ ഇറങ്ങിപോകുമ്പോള്‍ വരുന്ന കാലം അതിമനോഹരമാണ്‌. അത്‌ പ്രക്രുതി കനിഞ്ഞ്‌ നല്‍കുന്നവരദാനം.പൊന്നിന്‍ ചിങ്ങം എന്ന്‌ അതിനെവിളിക്കുന്നു. മാത്രമല്ല ആ മാസത്തിലെ പത്ത്‌ ദിവസങ്ങള്‍ ആഘോഷഭരിതമാക്കുന്നു.വീടും പരിസരവും വ്രുത്തിയാക്കി മുറ്റത്ത്‌ പൂക്കളെകൊണ്ട്‌ കളമെഴുതി,പാട്ടും കളിയുമായി മലയാളനാട്‌ കാത്തിരിക്കുന്നു. പത്താം നാള്‍ വരുന്ന അതിഥിയെ എതിരേല്‍ക്കാന്‍. ഒരു കാലത്ത്‌ പ്രജകളെ ഒന്നിനും കുറവില്ലാതെ സംരക്ഷിച്ച ഒരു ധര്‍മ്മരാജാവിനെ. അദ്ദേഹത്തിന്റെ കാലത്ത്‌ പ്രജകള്‍ എല്ലാം ഒരു വ്യത്യാസവും കൂടാതെ ആമോദത്തോടെ വസിച്ചിരുന്നു. ഇത്‌പറഞ്ഞ്‌ കേട്ട കഥയാണ്‌. എന്നിട്ടും അതിനോട്‌ മലയാളികള്‍ക്കെല്ലാം ഗൃഹാതുരത്വം. സനാതനധര്‍മ്മം എന്ന ഹിന്ദുമതം പഠിപ്പിക്കുന്നത്‌ ഓരോ കാലത്ത്‌ ഓരൊ അവതാരങ്ങള്‍ ഭൂമിയില്‍വന്ന്‌ ഇവിടത്തെ കൊള്ളരുതായ്‌മകളൊക്കെ മാറ്റി ധര്‍മ്മം സ്‌ഥാപി്‌ച്ച്‌ തിരിച്ചുപോയി എന്നാണ്‌ (ധര്‍മ്മസ്‌ഥാപനാര്‍ത്ഥായ..സംഭവാമിയുഗേ യുഗേ..)

എന്നാല്‍ ഈ വാമനാവതാരം നമ്മെപഠിപ്പിക്കുന്നത്‌ ഒരു പ്രശ്‌നവുമില്ലാതെ സുഖിച്ച്‌ കഴിഞ്ഞിരുന്ന കേരളത്തിലെ ജനങ്ങളെ അദ്ദേഹം വന്ന്‌ കഷ്‌ടത്തിലാക്കിയെന്നാണ്‌. മുന്നൊറ്റിയറുപത്തിയഞ്ച്‌ ദിവസവും സമ്രുദ്ധിയില്‍ കഴിഞ്ഞിരുന്ന അവര്‍ക്ക്‌ വര്‍ഷത്തില്‍ ഒരു ദിവസം മാത്രമായി സുഭിക്ഷമായ ഊണും, ഉടുപ്പും വിനോദവും. നോക്കണെ, ഓരൊ കഥകള്‍ക്ക്‌ വന്ന്‌ പതിക്കുന്ന ദുരന്തങ്ങള്‍. പാവം പ്രജകള്‍ക്ക്‌ പിന്നെ അവന്റെ കാണം വിറ്റ്‌ ഓണം ഉണ്ണേണ്ട ഗതികേട്‌ വന്നു. അല്ലെങ്കില്‍ അവനെ അങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിതനാക്കി. അതായത്‌ പണ്ടത്തെ കഥകള്‍ പറഞ്ഞ്‌ പ്രലോഭിപ്പിച്ച്‌ സമ്പത്ത്‌ നശിപ്പിക്കാന്‍ ചെയ്യുന്ന ഒരടവ്‌ .കാണം വിറ്റുമോണമുണ്ണണം എന്ന്‌ പഴഞ്ചൊല്ല്‌ അക്ഷരം പ്രതിപാലിച്ച്‌ പാപ്പരായവരെ ആരും ഓര്‍ക്കുന്നില്ല. മുത്തച്‌ഛന്റെ കാലം സമ്പന്നതയുടെ ആയിരുന്നുവെന്ന്‌ കൊച്ചുമക്കള്‍ എങ്ങനെയാണ്‌. ഗൃഹാതുരത്വത്തോടെ ഓര്‍ക്കുക.അവര്‍ക്ക്‌ ശേഷമുള്ളവര്‍ പിന്നെ അവരുടെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ അയവിറക്കുന്നത്‌ ശരി. ഇംഗ്ലീഷില്‍ നോസ്‌റ്റാള്‍ജിയ എന്ന പറയുന്ന ഗ്രുഹാതുരത്വത്തെ പണ്ട്‌പറഞ്ഞിരുന്നത്‌ :സൈക്കാട്രിക്ക്‌ ഡിസോര്‍ഡര്‍ എന്നാണ്‌. മലയാളിക്ക്‌ അങ്ങനെ ചില `വട്ടുകള്‍'' ഉണ്ടെന്നുള്ളത്‌ ശരിയാണല്ലോ.പഴയ കാലത്ത്‌ ജീിവിക്കാന്‍ ശ്രമിക്കുകയാണു ഓര്‍മ്മകളിലൂടെ എല്ലാവരും. പക്ഷെ ആര്‍ക്കെങ്കിലും അറിയാമോ എല്ലാം തികഞ്ഞ ഒരു മാവേലിനാടൂണ്ടായിരുന്നുവെന്ന്‌. താഴെപറയുന്ന പാട്ടിലൂടെ

മാവേലിനാട്‌ വാണിടുംകാലം
മാനുഷ്യരെല്ലാരുമൊന്ന്‌ പോലെ
ആമോദത്തോടെവസിക്കുംകാലം
ആപത്തങ്ങാര്‌കുമൊട്ടില്ലതാനും

മാവേലിനാട്വാണിടുംകാലം
മാനുഷ്യരെല്ലാരുമൊന്ന്‌പോലെ
ആമോദത്തോടെവസിക്കുംകാലം
ആപത്തങ്ങാര്‌കുമൊട്ടില്ലതാനും

ആധികള്വ്യാധികള്‌ഒന്നുമില്ല
ബാലമരണങ്ങള്‌കേള്‌ക്കാനില്ല
ദുഷ്ടരെകണ്‌കൊണ്ട്‌കാണ്മാനില്ല
നല്ലവരല്ലാതെഇല്ലപാരില്‍ ഇല്ല പാരില്‍

മാവേലിനാട്‌ വാണിടുംകാലം
മാനുഷ്യരെല്ലാരുമൊന്ന്‌പോലെ
ആമോദത്തോടെവസിക്കുംകാലം
ആപത്തങ്ങാര്‌കുമൊട്ടില്ലതാനും

കള്ളവുമില്ലചതിയുമില്ല
എള്ളോളമില്ലപൊളിവചനം
വെള്ളികോലാദികള്‌നാഴികളും
എല്ലാംകണക്കിന്തുല്യമായി തുല്യമായി

മാവേലിനാട്വാണിടുംകാലം
മാനുഷ്യരെല്ലാരുമൊന്ന്‌പോലെ
ആമോദത്തോടെവസിക്കുംകാലം
ആപത്തങ്ങാര്‌കുമൊട്ടില്ലതാനും

കള്ളപ്പറയുംചെറുനാഴിയും
കള്ളത്തരങ്ങള്‌മറ്റൊന്നുമില്ല
കള്ളവുമില്ലചതിയുമില്ല
എള്ളോളമില്ലപൊളിവചനം-പൊളിവചനം

മാവേലിനാട്വാണിടുംകാലം
മാനുഷ്യരെല്ലാരുമൊന്ന്‌പോലെ
ആമോദത്തോടെവസിക്കുംകാലം
ആപത്തങ്ങാര്‌കുമൊട്ടില്ലതാനും


അല്ലാതെ..കവികള്‍ മനോരാജ്യങ്ങളില്‍ മുഴുകിയിരിക്കുന്നവരാണെങ്കിലും ഇത്‌ എഴുതിയ കവി അസാമാന്യകൊതിയനായിരിക്കണം. എന്തൊക്കയാണു ആ ഹൃദയത്തില്‍തുള്ളി മറിയുന്നത്‌.രാമരാജ്യം വരണമെന്ന്‌ നമ്മുടെ മഹാത്മാവായ ഗാന്ധിപറഞ്ഞത്‌ ഇത്‌ കേള്‍ക്കാതെയായിരിക്കുമൊ? ഇതെപോലെ ഒരു കാലത്ത്‌ ജീവിക്കാന്‍ കഴിഞ്ഞാല്‍ എന്ത്‌ഭാഗ്യമായിരിക്കും.അതാണു്‌പറയുന്നത്‌ദൈവങ്ങള്‍ക്ക്‌മനുഷ്യരെ ക്കാള്‍ ബുദ്ധിയുണ്ടെന്ന്‌.അങ്ങനെമനുഷ്യരെകൊണ്ട്‌ ഭൂമിയില്‍ സ്വര്‍ഗമുണ്ടാക്കാന്‍ അവര്‍ സമ്മതിക്കുകയില്ല.അതിനുദാഹരണമാണ്‌ ആ കുള്ളന്റെ വരവിലൂടെ നമ്മള്‍ കാണുന്നത്‌.ഒരു അര ദൈവത്തെകൊണ്ട്‌ ഇത്രയ്‌ക്ക്‌ ഒക്കെ സാധിച്ചെങ്കില്‍ ഒരു മുഴുദൈവം വരാഞ്ഞത്‌ നന്നായി. ഓണക്കാലത്ത്‌ വെറുതെ ഉപ്പേരി കടിച്ചുപൊട്ടിച്ചു, പപ്പടം തല്ലിതകര്‍ത്തും, ഉരുളകള്‍ ഉരുട്ടികയറ്റുമ്പോള്‍ അല്‍പ്പം വട്ടുള്ള മലയാളി അതൊക്കെ മറന്ന്‌ പോകുന്നു. അല്ലെങ്കില്‍ വാമനന്മാര്‍ അവരെകൊണ്ട്‌ ചിന്തിപ്പിക്കുന്നില്ല.

എന്തായാലും മാവേലിനാട്‌ എന്ന്‌പണ്ട്‌ പറഞ്ഞിരുന്നത്‌ ടൂറിസംകാര്‍ `ദൈവത്തിന്റെനാട്‌' എന്ന്‌മാറ്റിയത്‌ ഉചിതമായി.വാമനന്റെ നാട്‌ എന്നുപറയുന്നതാകും ശരി. ഇന്ന്‌നീളം കൂടിയവാമനന്മാര്‍ ചവുട്ടി താഴ്‌ത്താന്‍പാകത്തില്‍ കാലും പൊക്കിനടക്കയാണുനാട്ടില്‍ ഉടനീളം. ഓണത്തിനു ചില്ലി ചിക്കനും, പിസയും, ചൈനീസ്‌ വിഭവങ്ങളും ഇഷ്‌ടപ്പെടുന്ന മലയാലം വശമില്ലാത്ത ഇംഗ്ലീഷ്‌ മീഡിയം പ്രൊഡക്‌റ്റുകളായ പുതിയതലമുറ അധികം കാലം ഈ ഓണം കൊണ്ടാടില്ല. പൊന്നാടയ്‌ക്കും പലക കഷണങ്ങള്‍ക്കും വേണ്ടി ഓടി നടക്കുന്ന പാവം പ്രവാസി മലയാളിയ്‌ക്കും ജരാ-നരകള്‍ വന്നു കഴിഞ്ഞു . അവരും കാലത്തിന്റെ യവനികയില്‍ മറഞ്ഞ്‌പോകും .ഒരു കാര്യം മറക്കരുത്‌. മഹാബലിയ്‌ക്ക്‌ അല്‍പ്പം അഹങ്കാരമുണ്ടായിരുന്നു അത്‌ കുറയ്‌ക്കാനാണു വാമനന്‍ അദ്ദേഹത്തെ പാതാളത്തിലേയ്‌ക്ക്‌ ചവുട്ടിതാഴ്‌ത്തിയത്‌ എന്നു ഒരു ന്യായം വാമനന്റെ വാലില്‍തൂങ്ങുന്നവര്‍ വിളമ്പുന്നുണ്ട്‌. അതേ സമയം വാമനന്‍ ചതിയിലൂടെയാണു തന്റെ ഉദ്ദേശ്യം നിറവേറ്റിയത്‌ എന്ന കാര്യം ഈ വാലുകള്‍ ഓര്‍മ്മിക്കുന്നില്ല. ഗുരുവായ ശുക്രാചാര്യര്‍ ബലിയോട്‌ പറഞ്ഞ്‌.. ഈ കുള്ളന്‍ ആളു അത്രശരിയല്ല. പിന്നെ നല്ലപോലെ ആ സത്വത്തെ വീക്ഷിച്ചപ്പോള്‍ അത്‌സാക്ഷാല്‍ മഹാവിഷ്‌ണുവാണെന്ന്‌ മനസ്സിലായി ആ വിവരവും ബലിയെബോധിപ്പിച്ചു.പക്ഷെ ബലി അതൊന്നും ശ്രദ്ധിക്കാന്‍ ശ്രമിച്ചില്ല. .താന്‍ കൊടുത്തവാക്ക്‌ പാലിക്കുന്നതിലായിരുന്നു അദ്ദേഹത്തിനു ശ്രദ്ധ.എല്ലാം നഷ്‌ടപ്പെടുന്നുവെന്ന്‌ മനസ്സിലാകുമ്പോള്‍വാക്ക്‌ മാറ്റിയാല്‍ കുഴപ്പ്‌മില്ലെന്നു ഗുരുനാഥന്‍ പറഞ്ഞിട്ടും ബലികേട്ടില്ല. പൊതുജനം ഈ കഥകളൊന്നും വിസ്‌തരിച്ച്‌ കേള്‍ക്കുന്നില്ല. അവര്‍ക്ക്‌ പുത്തെന്‍ കോടിയും, നല്ല ഭക്ഷണവും, അല്‍പ്പം വിനോദവുമൊക്കെ മതി.ഈ ചിന്താഗതിയാണു അവരുടെ പുരോഗതിതടയുന്നത്‌.

എന്നാല്‍ പ്രക്രുതി ഈ മാസത്തില്‍ അതിമനോഹരിയാകുന്നു. ഇന്ദ്രനീലാഭ ചൂടുന്നമേഘങ്ങള്‍. ഇടയ്‌ക്കിടെ ഒരു ചാറ്റല്‍ മഴ. ഇതേക്കുറിച്ച്‌ ആരൊ ഇങ്ങനെ എഴുതി ` വായുവാകുന്ന വെളുത്തേടന്‍ മേഘങ്ങളാകുന്ന വസ്ര്‌തങ്ങള്‍ ആകാശമാകുന്ന കല്ലില്‍ അടിയ്‌ക്കുമ്പോള്‍തെറിക്കുന്ന ജലകണങ്ങളെന്നോണമുള്ള മഴയെന്ന്‌''. പൊന്നുരുക്കുന്ന അധികം ചൂടില്ലാത്ത പകല്‍. പ്രക്രുതിപൂവ്വും പ്രസാദവും വര്‍ഷിക്കുന്നപൊന്നിന്‍ ചിങ്ങമാസം.എന്നാല്‍ ഇതും നാട്ടില്‍നിന്നും ക്രമേണ നഷ്‌ടപ്പെടാന്‍ പോകുന്നു. ഇപ്പോള്‍തന്നെ പൂക്കളമുണ്ടാക്കാനുള്ള പൂവ്‌വരുന്നത്‌ മറ്റ്‌സംസ്‌ഥാനങ്ങളില്‍ നിന്ന്‌. ഉണ്ണാനുള്ള അരിവരുന്നതും വേറെ എവിടെ നിന്നോ.വീട്ടിലേയും പറമ്പിലേയും പണിചെയ്യാന്‍ വേലക്കാര്‍ വരുന്നതും മറ്റ്‌സംസ്‌ഥാങ്ങളില്‍ നിന്ന്‌. മലയാളി അവിടെ നോക്ക്‌ കുത്തിയായി നിന്ന്‌ അവസാനം നില്‍ക്കുന്നേടം വല്ലവനും സ്വന്തമാക്കുമ്പോള്‍ നേരെ അറബി കടലിന്റെ മുന്നില്‍നിന്ന്‌ കേഴാം.. കടലെ, നീല കടലേ.. ഇത്തിരി ഭൂമി തരൂ...

ഓണത്തിന്റെ മഹത്വവും മധുരവും പോയത്‌കൊണ്ട്‌ എങ്ങനെ ഓണാശംസകള്‍ നേരും.ഐതിഹ്യങ്ങളുടെ പുറകെ പോയിസ്വന്തമായുള്ള ഐശ്വര്യങ്ങള്‍ ആരും കളഞ്ഞ്‌ കുളിക്കരുത്‌.ആ പാട്ടില്‍ പറഞ്ഞത്‌ (മാവേലിനാട ്‌വാണീടും കാലം) എന്തെങ്കിലും സാക്ഷാത്‌കരിക്കാന്‍ ഏതെങ്കിലും മലയാളികള്‍ ഒത്തൊരുമിച്ച്‌്‌ ശ്രമിക്കുമെന്ന വിശാസത്തോടെ ഈ കുറിപ്പ്‌ ഉപസംഹരിക്കുന്നു.

ശുഭം
എവിടെ, ആ വാമനന്‍ (ഒരു ഓണക്കുറിപ്പ്‌: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
A.C.George 2015-08-27 12:07:48
Evida Aa Vamanan- Where is that Vamanan? Sudhir Sir? very interesting question. Do not look further. We have so many, plenty of Vamanans in India and in Abroad. In our Kerala Goverment and in India Goverment we can see many many Vamanans.  In our Association, even in umbralla Association also we can see so many Vamanans. In our writers world, readers world we see somany Vamanas. Vamanas are most inflenced people. They give and take so many awards, ponnadas etc.. There is no im portane for Mahabali. If any body try to become Mahabali, he will be kicked and sent to Pathalam by this so called Vamanas. Probably the Mahabali can visit us yearly once and celebrate Onam. But do not sell our Kanam or Konakam just to celebrate Onam. See your income, budget and celebrate Onam. Sudhir Sir your humor and Onam observation are very nice . I enjoyed. Thought provoking. By the there so many Vamanas are waiting to write very humor provokiung remarks against your article and to my article published yesterday. There coming with their raised legs. Be careful while looking up. We see many interesting things there.
നാരദർ 2015-08-27 13:03:29
എ .സി . ജോര്ജ്ജു ചോറിഞ്ഞോ പക്ഷെ മാന്തരുത് 
വിദ്യാധരൻ 2015-08-27 13:27:07

ഹിന്ദുപുരാണങ്ങളസരിച്ചു് മഹാവിഷ്ണുവിന്റെ അവതാരങ്ങളെയാണ് ദശാവതാരങ്ങൾ എന്നു പറയുന്നത് . . 1.   മത്സ്യം, 
2.   കൂർമ്മം, 
3.   വരാഹം, 
4.   നരസിംഹം, 
5.   വാമനൻ, 
6.   പരശുരാമൻ, 
7.   ശ്രീരാമൻ, 
8.   ബലരാമൻ, 
9.   ശ്രീകൃഷ്ണൻ, 
10.  കൽക്കി 
എന്നിങ്ങനെയാണ് ദശാവതാരങ്ങൾ. ബലരാമനെ ഒഴിവാക്കി പകരം ബുദ്ധനെ ഉൾപ്പെടുത്തിയും ദശാവതാരസങ്കല്പമുണ്ടു്. ജയദേവന്റെ ഗീതഗോവിന്ദത്തിൽ ബലരാമനെയും ബുദ്ധനേയും ഉൾപ്പെടുത്തിയിട്ടുണ്ടു്. കൃഷ്ണൻ എന്ന പൂർണ്ണാവതാരത്തെക്കൂടാതെ പത്തു് അവതാരങ്ങളുണ്ടെന്നാണു് അതിലെ സങ്കല്പം.  എന്നാൽ ചിലരുടെ അഭിപ്രായപ്രകാരം അവതാരങ്ങൾ 24 ആണ്. 23 എണ്ണവും കഴിഞ്ഞു.  ആധുനിക ഹൈന്ദവ ദർശനത്തിന്റെ അടിസ്ഥാനഘടകങ്ങളിലൊന്നാണ് അവതാരം. വേദങ്ങളിലോ ആദ്യകാല ഹൈന്ദവ ധർമശാസനകളിലോ അവതാര സങ്കല്പത്തെക്കുറിച്ച് സുചന ഇല്ല. ഹിന്ദുമതത്തിന്റെ വളർച്ചക്കിടയിൽ മറ്റുമതങ്ങളിൽ നിന്നും കൂട്ടിച്ചേർക്കപ്പെട്ടയും അവക്കായി രചിക്കപ്പെട്ട പുരാണങ്ങളുമാണ് ദശാവതാരവാദത്തിനടിസ്ഥാനം. വിവിധ പുരാണങ്ങളിൽ നൽകിയിട്ടുള്ള അവതാരകഥകൾ പരസ്പരവിരുദ്ധമാണെങ്കിലും അവതാരവാദത്തിന്റെ വികാസത്തിനിടക്ക് വിഷ്ണുവിന്റെ പത്ത് മുഖ്യാവതാരങ്ങളുടെ നിശ്ചിതക്രമത്തിലുള്ള പരമ്പര സർവസമ്മതമായത് ക്രി.വ. എട്ടാം നൂറ്റാണ്ടു മുതൽക്കാണ്. ഇതിനിടെ, വൈഷ്ണവ മതത്തെ പ്രബലമായി പ്രചരിപ്പിച്ചവർ വിഷ്ണുവിന്റെ അവതാരങ്ങളും ശൈവമതത്തിന്റെ പ്രചാരകർ ശിവന്റെ പുത്രന്മാരും ആയി വർണ്ണിക്കപ്പെട്ടെന്ന് വാഗ്ഭടാനന്ദൻ അഭിപ്രായപ്പെട്ടിട്ടുണ്ട് 
1.   മുകളിൽ എഴുതിയത് വച്ച് നോക്കുമ്പോൾ ഇതെല്ലാം കെട്ടു കഥകൾ എന്ന് വിശ്വസിക്കാനേ കഴിയൂ. മറിച്ചു    വിശ്വസിക്ക തക്ക വിധം തെളിവുകൾ ഒന്നും തന്നെയില്ല 

2. മറ്റൊരു അപാകത കാണുന്നത്, പരശുരാമാൻ ആറാമത്തെ അവതാരമാണ്.  പരശുരാമൻ സ്രിഷ്ട്ടിച്ച കേരളത്തിന്റെ ചക്രവര്ത്തി ആയിരുന്നു മഹാബലി . എന്നാൽ മാവേലിയെ പാതാളത്തിലേക്ക് ചവുട്ടി താഴത്താൻ മാത്രമായി അവതാരം എടുത്ത് വാമാനനാകട്ടെ അഞ്ചാമത്തേതും.  ഈ ഭാഗം വായിക്കുമ്പോൾ നാട്ടിൽ പറയുന്ന ഒരു വാക്ക് ഓർമ്മ വരുന്നു....  കഥകകൾ എഴുതിയിട്ട് വായിച്ചു നോക്കാത്തതിന്റെ കുഴപ്പമാണ് ഇങ്ങനെ സംഭവിക്കുന്നതിന് കാരണം. അമേരിക്കയിൽ എഴുതുന്ന പല കഥ കവിതകൾക്ക് ഇതുപോലെയുള്ള ഒരവസ്ഥ ഉണ്ട്.   
vayanakaran 2015-08-27 15:25:29
എവിടെ വാമനൻ എന്ന  ചോദ്യം അയാളെ കണ്ടാൽ
ഒന്ന് കൊടുക്കാനാണോ എന്ന് തോന്നിപോകാവുന്നതാണു.
വായനക്കാരൻ 2015-08-27 17:40:25
vayanakaranന്റെ ചോദ്യം സുധീർ കാണുന്നുണ്ടോ എന്തോ!
നാരദർ 2015-08-28 05:54:23
മനപൂർവ്വം ഹൈന്ദവരുടെ അവതാര ചരിത്രത്തെ താറടിച്ചു കാണിക്കാനായി വാമനനെ അഞ്ചും പരശുരാമനെ ആറും ആക്കിയാതാണ്.  
വാമനന്‍ 2015-08-28 12:56:32
 പരശു രാമന്‍ കേരളം  വീണ്ട്  എടുക്കുക ആയിരുന്നു . വിശ്വാസിക്ക്  കണക്കും  ലോജിക്കും  ചരിത്രവും  സത്യവും  ഒന്നും പ്രശ്നം  അല്ല . കല്ല്‌ അടിക്കണം , ആടണം  പാടണം  പത്ത്  പേര്‍  അങ്ങികരിക്കണം . പിന്നെ വലിയ ഒരു ശവം  അടക്കലും
ബലിയാട് 2015-08-30 10:54:41
മലയാളി  വാമനന്‍ മാര്‍  പരസ്പരം  ചവുട്ടി  താക്കാന്‍  പോയി എന്നു തോന്നുന്നു . ഇ  മലയാളിയില്‍  ഒരു അനക്കവും ഇല്ല .
വാമനൻ 2015-08-30 20:18:12
അന്ന് ഞാൻ ബലിക്ക് കേരളം സന്ദർശിക്കാൻ അനുവാദം കൊടുത്തെങ്കിലും കൂടെ ഞാനും പോരും എന്നു ഒരു കരാരുണ്ടായിരുന്നു.  എന്നാ ശാപ്പാടാ ബലിയാടെ.  ചോറ്, അവിയല്, സാമ്പാറ്, ഇഞ്ചിക്കറി, ഉപ്പേരി, കളിയടക്ക, ഉപ്പ്, നെയ്യ്, എരുശ്ശേരി, പുളിശ്ശേരി, കാളൻ , സംഭാരം. പർപ്പിടകം, പഴം, പായസം, എന്ന് വേണ്ട ഒടുക്കത്തെ തീറ്റ കഴിഞ്ഞപ്പോൾ കാലു പോങ്ങണ്ടേ ചവുട്ടി താഴ്ത്താൻ.  അമേരിക്കയിൽ സദ്യ  തുടങ്ങിയട്ടല്ലേയുള്ളൂ.  ബലിയാട് വിഴമിക്കണ്ടാ (ക്ഷമിക്കണം ചിലവന്മാര് കുടിക്കാൻ തന്നതിൽ എന്തോ ചേർത്തിട്ടുണ്ട് ) കാല് പൊങ്ങിയാൽ ഉടനെ രണ്ടു ചവിട്ട് തരാം.  മേടിച്ചു മേടിച്ചു ഇപ്പോൾ ചവിട്ടു കിട്ടാതെ ഉറങ്ങാൻ വയ്യെന്നായി അല്ലെ. ഇപ്പോൾ മിസായതും എല്ലാംകൂടി ചേര്ത്ത് ഇനി മേലാൽ ചോദിക്കാത്ത വിധം വച്ചിട്ടുണ്ട് ഞാൻ .  എവൂൂ ....ഏവൂ  പേടിക്കണ്ട ഏമ്പക്കമാ. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക