Image

ഐ.എന്‍.ഒ.സി കേരളയ്‌ക്ക്‌ ഇല്ലിനോയി സ്റ്റേറ്റിന്റെ അവാര്‍ഡ്‌

ജോയിച്ചന്‍ പുതുക്കുളം Published on 07 September, 2015
ഐ.എന്‍.ഒ.സി കേരളയ്‌ക്ക്‌ ഇല്ലിനോയി സ്റ്റേറ്റിന്റെ അവാര്‍ഡ്‌
ഷിക്കാഗോ: ഇല്ലിനോയ്‌ സെനറ്റ്‌ വളരെ അപൂര്‍വ്വമായി സംഘടനകള്‍ക്ക്‌ നല്‍കുന്ന അവാര്‍ഡ്‌ ഐ.എന്‍.ഒ.സി കേരളയ്‌ക്ക്‌ ഷിക്കാഗോയില്‍ നടന്ന നാഷണല്‍ കണ്‍വന്‍ഷനില്‍ വെച്ച്‌ സെനറ്ററും, ഇല്ലിനോയി ക്രിമിനല്‍ ലോ ചെയര്‍മാനുമായ സെനറ്റര്‍ മൈക്കള്‍ നോളഡ്‌ സമ്മാനിച്ചു. ഇല്ലിനോയി സെനറ്റ്‌ പ്രസിഡന്റ്‌ സെനറ്റര്‍ ജോണ്‍ കള്ളര്‍ട്ടണ്‍ അടങ്ങുന്ന സമിതിയാണ്‌ ഈ അവാര്‍ഡിനു അനുമതി നല്‍കിയത്‌.

ഐ.എന്‍.ഒ.സി ഷിക്കാഗോ പ്രസിഡന്റ്‌ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, നാഷണല്‍ പ്രസിഡന്റ്‌ ജോബി ജോര്‍ജ്‌, നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌, റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ലൂയി ചിക്കാഗോ എന്നിവര്‍ ഈ അവാര്‍ഡ്‌ നല്‍കിയ ഇല്ലിനോയിസ്‌ സെനറ്റിനേയും, സെനറ്റര്‍ മൈക്കള്‍ നോളനേയും പ്രത്യേകം അനുമോദിക്കുകയും കൂടുതല്‍ കമ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഐ.എന്‍.ഒ.സിയ്‌ക്ക്‌ ഈ അവാര്‍ഡ്‌ കൂടുതല്‍ ഉത്തേജനം നല്‍കുമെന്ന്‌ കണ്‍വന്‍ഷനില്‍ അറിയിക്കുകയുണ്ടായി.

ഇല്ലിനോയി ക്രിമിനല്‍ ലോ ചെയര്‍മാനും, വിദ്യാഭ്യാസം, ജുഡീഷ്യറി, റവന്യൂ എന്നീ വിഭാഗങ്ങളുടെ വൈസ്‌ ചെയര്‍മാനുമായ സെനറ്റര്‍ നോളഡ്‌ മലയാളി കമ്യൂണിറ്റിക്ക്‌ എല്ലാവിധ സഹായ സഹകരണങ്ങളും തന്റെ ഓഫീസ്‌ വഴി ലഭ്യമായിരിക്കുമെന്ന്‌ പറഞ്ഞു. ഐ.എന്‍.ഒ.സി കണ്‍വന്‍ഷനില്‍ മുഖ്യാതിഥിയായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും, മുഖ്യ പ്രഭാഷകനായി ഓക്‌ ബ്രൂക്ക്‌ മേയറും, കൂടാതെ പ്രമുഖ കാര്‍ഡിയോളജിസ്റ്റും അമേരിക്കയിലെ ഏക ഏഷ്യന്‍ മേയറുമായ ഡോ. ഗോപാല്‍ കല്‍മാലനിയും ചടങ്ങില്‍ സംബന്ധിക്കുകയുണ്ടായി.

അമേരിക്കയിലെ എട്ട്‌ സ്റ്റേറ്റുകളില്‍ ചാപ്‌റ്ററുകളുള്ളതും എ.ഐ.സി.സിയുടെ അംഗീകാരമുള്ള ഏക സംഘടനയണ്‌ ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍. ഉടന്‍തന്നെ കാലിഫോര്‍ണിയയിലും, ടൊറന്റോയിലും ചാപ്‌റ്ററുകള്‍ തുടങ്ങുമെന്ന്‌ ഐ.എന്‍.ഒ.സി യു.എസ്‌.എ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റുമാരായ ചാക്കോട്ട്‌ രാധാകൃഷ്‌ണനും, കളത്തില്‍ വര്‍ഗീസും അറിയിക്കുകയുണ്ടായി.
ഐ.എന്‍.ഒ.സി കേരളയ്‌ക്ക്‌ ഇല്ലിനോയി സ്റ്റേറ്റിന്റെ അവാര്‍ഡ്‌
ഐ.എന്‍.ഒ.സി കേരളയ്‌ക്ക്‌ ഇല്ലിനോയി സ്റ്റേറ്റിന്റെ അവാര്‍ഡ്‌
ഐ.എന്‍.ഒ.സി കേരളയ്‌ക്ക്‌ ഇല്ലിനോയി സ്റ്റേറ്റിന്റെ അവാര്‍ഡ്‌
ഐ.എന്‍.ഒ.സി കേരളയ്‌ക്ക്‌ ഇല്ലിനോയി സ്റ്റേറ്റിന്റെ അവാര്‍ഡ്‌
ഐ.എന്‍.ഒ.സി കേരളയ്‌ക്ക്‌ ഇല്ലിനോയി സ്റ്റേറ്റിന്റെ അവാര്‍ഡ്‌
Join WhatsApp News
josy 2015-09-08 05:18:35
This is rehashed news under another headline; Award for doing what? People are getting fed up of these egomaniacs!
ശ്യാമളൻ . 2015-09-08 07:33:47
എന്തൊക്കെ കാണണം എന്റെ കൊടുങ്ങല്ലൂർഅമ്മെ. (ശരിക്ക് ചീത്ത വിളിക്കാനുള്ള പച്ച തെറികൾ നാവിന്റെ തുമ്പത്ത് ഭഗവതി തരണേ?
വായനക്കാരൻ 2015-09-08 08:19:02
പ്രവാസി മലയാളികൽ    
സർവ്വത്ര കോമാളികൾ
mvabraham 2015-09-08 09:24:16
Wait and see, these guys will be getting another so called Award from US President or UN General Secretary soon.
വിദ്യാധരൻ 2015-09-08 09:59:01
ഇന്നലെ കാലത്ത് ഏഴുനേറ്റു വന്നപ്പോൾ 
സ്തപ്ത്നായ്  ആൽമരം കണ്ടു ഞാൻ 
ഇത്രപെട്ടെന്ന് എവിടുന്ന് വന്നിത് 
ഇന്നലെ കാണാത്തെ ആലമരം അത്ഭുതം!!
കണ്ടുപിടിക്കണം ഇതിൻ വേരെവിടെന്നു 
വായനക്കാരൻ 2015-09-08 13:48:38
അത്ഭുത ആൽമരത്തിനും അവാർഡ് ആവട്ടെ.
observer 2015-09-08 13:57:54
എവിടെ  ചീമുട്ട ? എവിടെ ചീഞ്ഞ  തക്കാളി ?
പോര  ചാട്ട വാര്‍ തന്നെ വേണം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക