Image

പാക് സൈനിക മേധാവി പ്രസിഡന്റ് സര്‍ദാരിയുമായി കൂടിക്കാഴ്ച നടത്തി

Published on 14 January, 2012
പാക് സൈനിക മേധാവി പ്രസിഡന്റ് സര്‍ദാരിയുമായി കൂടിക്കാഴ്ച നടത്തി
ഇസ്‌ലാമാബാദ്: പാക് സൈനിക മേധാവി ജനറല്‍ അഷ്ഫഖ് പര്‍വേസ് കയാനി പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായി കൂടിക്കാഴ്ച നടത്തി. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു നിന്നു. ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്‌തെങ്കിലും ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഔദ്യോഗികമായി ലഭ്യമായിട്ടില്ല. രാജ്യം സൈനിക അട്ടിമറിയിലേക്ക് നീങ്ങുന്നുവെന്ന വാര്‍ത്തകളും അഭ്യൂഹങ്ങളും പുറത്തുവന്നതിന് ശേഷം ഇതാദ്യമായിട്ടാണ് കയാനി സര്‍ദാരിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക