Image

പി.ജയരാജനെ വീണ്ടും സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു

Published on 15 January, 2012
പി.ജയരാജനെ വീണ്ടും സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു
പയ്യന്നൂര്‍: പി.ജയരാജനെ വീണ്ടും സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയിലേക്ക്‌ പി.ബാലന്‍, പി.വി.ഗോപിനാഥ്‌, കെ.ലീല, ടി.വി.കൃഷ്‌ണന്‍, എം.എന്‍.ഷംസീര്‍, വി.ശിവദാസന്‍ എന്നീ പുതിയ അംഗങ്ങള്‍ ഉള്‍പ്പെടെ 45 അംഗ ജില്ലാ കമ്മിറ്റിയെയും 54 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളേയും തിരഞ്ഞെടുത്തു.

കെ.പി.സഹദേവന്‍, കെ.കെ.ശൈലജ, കെ.കെ.രാഗേഷ്‌ എന്നിവരെ ജില്ലാ കമ്മിറ്റിയില്‍ നിന്ന്‌ ഒഴിവാക്കി. സംസ്ഥാന കമ്മിറ്റിയില്‍ നിന്ന്‌ തരംതാഴ്‌ത്തപ്പെട്ട മുതിര്‍ന്ന നേതാവായ സി.കെ.പി.പത്മനാഭനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയില്ല എന്നതും ശ്രദ്ധേയമായി. വിഭാഗീയതയില്ലാതെ ഐക്യത്തോടെയാണ്‌ സമ്മേളനം പൂര്‍ത്തിയായതെന്നും ഒരു പത്രമാധ്യമവും രണ്ട്‌ ദൃശ്യമാധ്യമങ്ങളും ചേര്‍ന്നാണ്‌ യോഗത്തിലെ ചര്‍ച്ചകള്‍ ചോര്‍ത്താന്‍ ഗൂഢാലോചന നടത്തിയതെന്നും പി.ജയരാജന്‍ ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക