Image

കണ്ണൂര്‍ ഉള്‍പ്പടെ നാല് ജില്ല­ക­ളില്‍ ബാര്‍ ഇല്ല

Published on 29 December, 2015
കണ്ണൂര്‍ ഉള്‍പ്പടെ നാല് ജില്ല­ക­ളില്‍ ബാര്‍ ഇല്ല
തിരുവനന്തപുരം: ബാര്‍ കേസില്‍ സുപ്രീം കോടതി വിധി വന്നതോടെ സംസ്­ഥാനത്തെ നാലു ജില്ല­ക­ളില്‍ ബാര്‍ ഇല്ല. കണ്ണൂര്‍, വയനാട്, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് ബാര്‍ ഇല്ലാ­ത്ത­ത്.

സംസ്ഥാ­നത്ത് ഇനി ബാറുകള്‍ പ്രവര്‍ത്തിക്കുക 27 പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രം. എന്നാല്‍ 806 ബിയര്‍ -വൈന്‍ പാര്‍ലറുകളും പ്രവര്‍ത്തിക്കും.

തിരുവനന്തപുരം: താജ് റസിഡന്‍സി, ഹോട്ടല്‍ ഹില്‍ട്ടന്‍ ഇന്‍, താജ് ഗ്രീന്‍കോവ് റിസോര്‍ട്ട് കോവളം, ദ് കോവളം റിസോര്‍ട്‌­സ്, ഉദയ സമുദ്ര, ഹോട്ടല്‍ ലേക്ക് പാലസ് കഠിനംകുളം.
കൊല്ലം: ക്വയിലോണ്‍ ബീച്ച് ഹോട്ടല്‍, ദ് റാവിസ് ഹോട്ടല്‍
ആലപ്പുഴ: ചേര്‍ത്തല വയലാര്‍ വസുന്ധര സരോവര്‍ പ്രിമിയര്‍
കോട്ടയം: കുമരകം ലേക്ക് റിസോര്‍ട്ട്, കുമരകം സൂരി ഹോസ്­പിറ്റാലിറ്റി
ഇടുക്കി: ഹോട്ടല്‍ ക്ലബ് മഹീന്ദ്ര ലേക്ക് വ്യൂ
എറണാകുളം: ലേ മെറിഡിയന്‍, ഡ്രീം ഹോട്ടല്‍, ഹോട്ടല്‍ കാസിനോ, താജ് റസിഡന്‍സി, താജ് മലബാര്‍, ഹോട്ടല്‍ ട്രിഡന്റ്, ഹോളിഡേ ഇന്‍, റമദ ലേക്ക് റിസോര്‍ട്‌­സ്, എയര്‍ലിങ്ക് കാസില്‍
മലപ്പുറം: രാമനാട്ടുകരയ്­ക്കു സമീപം അഴിഞ്ഞിലം ആര്‍പി റിസോര്‍ട്‌­സ്
കോഴിക്കോട്: ഹോട്ടല്‍ ഗേറ്റ് വേ
ബേക്കല്‍, കാസര്‍കോട്: വിവാന്ത ബൈ താജ്
Join WhatsApp News
ANIYANKUNJU 2015-12-30 22:52:59
FWD:  ...സംസ്ഥാനത്തെ നൂറിലേറെ നക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാന്‍ രഹസ്യ ധാരണ. ഫോര്‍ സ്റ്റാര്‍ പദവിയിലുള്ള ഈ ഹോട്ടലുകള്‍ അത്യാവശ്യം സൌകര്യങ്ങളില്‍ മാറ്റംവരുത്തി പഞ്ചനക്ഷത്ര ഹോട്ടലാക്കാനാണ് സര്‍ക്കാരും ബാറുടമകളില്‍ ഒരു വിഭാഗവുമായുള്ള രഹസ്യ ധാരണ. പദവി ലഭിക്കുന്നതോടെ ബാര്‍ ലൈസന്‍സ് ഉറപ്പിക്കാം. സൂപ്രീംകോടതി വിധി അനുകൂലമല്ലാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. നിലവിലുള്ള മുറികളുടെ എണ്ണം കൂട്ടിയും മറ്റ് ആഡംബര സൌകര്യങ്ങള്‍ വിപുലീകരിച്ചും  പഞ്ചനക്ഷത്ര പദവി നേടാന്‍ കഴിയുമെന്നാണ് ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ ഉടമകളുടെ വിശ്വാസം. കേന്ദ്രസര്‍ക്കാരാണ് പഞ്ചനക്ഷത്ര പദവി നല്‍കേണ്ടത്. ഇതിനായുള്ള സഹായങ്ങള്‍ ലഭ്യമാക്കാമെന്ന് BJP കേന്ദ്രങ്ങളും ബാര്‍ ഉടമകളുടെ പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പണപ്പിരിവാണ് പിന്നില്‍. സംസ്ഥാനത്ത് ഫൈവ് സ്റ്റാര്‍, ഹെറിറ്റേജ് വിഭാഗത്തില്‍പ്പെട്ട 27 എണ്ണത്തിനാണ് നിലവില്‍ ബാര്‍ ലൈസന്‍സുള്ളത്. ബാക്കിയുള്ള ഹോട്ടലുകളില്‍ രണ്ട്, മൂന്ന് നക്ഷത്രപദവിയുള്ളവ നിലവാരം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വലിയ മുതല്‍മുടക്ക് നടത്തിയിരുന്നു. പലരും ബാങ്ക്വായ്പയും മറ്റും എടുത്താണ് മുതല്‍മുടക്കിയത്. സുപ്രീംകോടതി വിധി ഇവര്‍ക്ക് വലിയ തിരിച്ചടിയാണ്. സര്‍ക്കാരിന്റെ മദ്യനയത്തിലെ കള്ളക്കളിമൂലമുണ്ടായ കടുത്ത പ്രതിസന്ധിയില്‍ ബാര്‍ മുതലാളിമാര്‍ മാത്രമല്ല, തൊഴിലാളികളും  അമര്‍ഷത്തിലാണ്. ഇതിന്റെ ഭാഗമാണ് വ്യക്തവും എല്ലാ വിഷയങ്ങളും പരിഗണിക്കുന്നതുമായ പുതിയ മദ്യനയം വേണമെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റും പരസ്യമായി പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് ആയതിനാല്‍ മദ്യനയത്തില്‍ പൊടുന്നനെ മാറ്റം വരുത്താന്‍ യുഡിഎഫ് അറച്ചുനില്‍ക്കുകയാണ്. അതേസമയം,പഞ്ചനക്ഷത്ര പദവി നേടിയാല്‍ ബാര്‍ ലൈസന്‍സ് അനുവദിക്കാമെന്ന് ഉറപ്പ് അവര്‍ ഹോട്ടല്‍ ഉടമകള്‍ക്ക് നല്‍കിയതായാണ് വിവരം.  


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക