Image

പിസിനാക്ക്(PCNAK) സഹായ വിതരണം ഫെബ്രുവരി 4-ാം തീയതി തിരുവല്ലായില്‍

നിബു വെള്ളവന്താനം Published on 21 January, 2012
പിസിനാക്ക്(PCNAK) സഹായ വിതരണം ഫെബ്രുവരി 4-ാം തീയതി തിരുവല്ലായില്‍
ന്യൂയോര്‍ക്ക് : 2011-ല്‍ അമേരിക്കയിലെ ഒക്കലഹോമയില്‍ നടന്ന 29-ാമത് മലയാളി പെന്തെക്കോസ്ത് കോണ്‍ഫറന്‍സിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ നിര്‍ധനരായിരിക്കുന്ന മലയാളി കുടുംബത്തിന് ആശ്വാസമായി ഫെബ്രുവരി 4-ാം തീയതി ശനിയാഴ്ച രാവിലെ 10.30 മുതല്‍ തിരുവല്ല മഞ്ഞാടി ഇവാഞ്ചലിക്കല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പിസിനാക്ക് സമ്മേളനത്തില്‍ വച്ച് വിവാഹസഹായം, വിധവാ സഹായം, ശുശ്രൂഷകന്മാര്‍ക്കുള്ള സഹായം എന്നിവ വിതരണം ചെയ്യും.

കോണ്‍ഫറന്‍സിന്റെ നാഷണല്‍ കണ്‍വീനര്‍ റവ.തോമസ് മാത്യൂവിന്റെ അദ്ധ്യക്ഷതയില്‍ ഐപിസി ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ഡോ.കെ.സി. ജോണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സഹായ വിതരണത്തിന്റെ ഉദ്ഘാടനം കേരള സംസ്ഥാന ചീഫ് വീപ്പ് പി.സി. ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. ഏ.ജി. സൂപ്രണ്ട്, റവ.ഡോ.പി.എസ്. ഫിലിപ്പ്, ശാരോന്‍ ഫെല്ലോഷിപ്പ് പ്രസിഡന്റ് റവ.ഡോ.റ്റി.ജി. കോശി, ന്യൂ ഇന്‍ഡ്യാ ചര്‍ച്ച് ഓഫ് ഗോഡ് പ്രസിഡന്റ് റവ.വി.എ. തമ്പി, ചര്‍ച്ച് ഓഫ് ഗോഡ് ഓവര്‍സിയര്‍ റവ.എം. കുഞ്ഞപ്പി, ന്യൂ ഇന്‍ഡ്യാ ബൈബിള്‍ ചര്‍ച്ച് പ്രസിഡന്റ് റവ. തോമസ് ഫിലിപ്പ് എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കും.

ആന്റോ ആന്റണി എം.പി, മാത്യൂ റ്റി. തോമസ് എം.എല്‍.എ, രാജു ഏബ്രഹാം എം.എല്‍ .എ, തോമസ് ചാണ്ടി എം.എല്‍.എ, തിരുവല്ല മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലിന്‍ഡ ജേക്കബ് വഞ്ചിപ്പാലം എന്നിവര്‍ വിവിധ സഹായങ്ങളും വിതരണം ചെയ്യും.

ഗുഡ്‌ന്യൂസ് ചീഫ് എഡിറ്റര്‍ സി.വി. മാത്യൂ, സുഭാഷിതം ചീഫ് എഡിറ്റര്‍ പാസ്റ്റര്‍ സി.പി. മോനായി, ഹല്ലേലൂയ്യാ ചീഫ് എഡിറ്റര്‍ സാംകുട്ടി ചാക്കോ, മരുപ്പച്ച ചീഫ് എഡിറ്റര്‍ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍ , ക്രൈസ്തവചിന്ത ചീഫ് എഡിറ്റര്‍ കെ.എന്‍.റസ്സല്‍, സങ്കീര്‍ത്തനം ചീഫ് എഡിറ്റര്‍ വിജോയ് സകറിയ, സീയോന്‍ കാഹളം ചീഫ് എഡിറ്റര്‍ ജോജി ഐപ്പ് മാത്യൂസ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിക്കും.

29-ാമത് കോണ്‍ഫറന്‍സിന്റെ അമിതമായ ചിലവ് ചുരുക്കി കേരളത്തിലെ പാവപ്പെട്ട മലയാളി കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കുവാന്‍ വേണ്ടി പിസിനാക്ക് ഭാരവാഹികളായ റവ. തോമസ് മാത്യൂ(നാഷണല്‍ കണ്‍വീനര്‍), റവ. തോമസ് എം. കിടങ്ങാലില്‍ (നാഷണല്‍ സെക്രട്ടറി), ഷാജി മണിയാറ്റ് (നാഷണല്‍ ട്രഷറാര്‍), റവ. ടൈറ്റസ് ഈപ്പന്‍ (നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍ ), കുര്യന്‍ സഖറിയ(ലോക്കല്‍ സെക്രട്ടറി) തുടങ്ങിയവരുടെ കൂട്ടായ പരിശ്രമം മൂലം കോണ്‍ഫറന്‍സില്‍ മിച്ചം വന്ന പണം ഉപയോഗിച്ചാണ് വിവിധ സഹായവിതരണങ്ങള്‍ കേരളത്തില്‍ ചെയ്യുവാന്‍ തീരുമാനിച്ചത്. നേരത്തെ സഹായത്തിനുവേണ്ടി അപേക്ഷ തന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് ഫെബ്രുവരി 4-ാം തീയതി ശനിയാഴ്ച തിരുവല്ലായില്‍ വെച്ച് സഹായം എത്തിക്കുന്നത്. ഈ സമ്മേളനത്തില്‍ സഭാ വ്യത്യാസമന്യേ നിരവധി ദൈവദാസന്മാരും, വിശ്വാസികളും, സാമൂഹിക സാംസ്‌കാരിക നേതാക്കന്മാരും പങ്കെടുക്കും എന്ന് മീഡിയ കോര്‍ഡിനേറ്റര്‍ നിബു വെള്ളവന്താനം അറിയിച്ചു.

പിസിനാക്ക്(PCNAK) സഹായ വിതരണം ഫെബ്രുവരി 4-ാം തീയതി തിരുവല്ലായില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക