Image

'ഭര്‍ര്‍ര്‍' വിടുന്ന പെണ്‍കുട്ടി: നാടക മല്‍സരത്തില്‍ ഒന്നാം സ്ഥാനം

Published on 26 January, 2016
'ഭര്‍ര്‍ര്‍' വിടുന്ന പെണ്‍കുട്ടി: നാടക മല്‍സരത്തില്‍ ഒന്നാം സ്ഥാനം

ഫാസിസത്തിനെതിരെ കുട്ടികളുടെ ഭാഷയില്‍ ചുട്ടമറുപടി നല്‍കിയ ഭ്ര്‍ര്‍ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍  ഹൈസ്‌കൂള്‍ വിഭാഗം നാടക മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടി. മലപ്പുറം എടരിക്കോട് പികെഎംഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാടക കൂട്ടമാണ് ഭ്ര്‍ര്‍ വേദിയിലെത്തിച്ചത്. 

കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവായ റഫീഖ് മംഗലശേരി രചനയും സംവിധാനവും നിര്‍വഹിച്ച ഭ്ര്‍ര്‍  വൈക്കം മുഹമ്മദ് ബഷീറിന്റെ ഇതേ പേരിലുള്ള ചെറുകഥയെ അടിസ്ഥാനമാക്കിയാണ് രചിച്ചത്.

ഇരുപത്തൊന്ന് നാടകങ്ങളില്‍ നിന്നാണ് ഒന്നാമതെത്തിയത്. മുഹമ്മദ് ജംഷീര്‍, അനിരുദ്ധ്, പ്രണവ്, തസ്‌നി, ചന്ദന, മുര്‍ഷിദ, സിദ്ര, ജിംന, പ്രനൂബ്, അഭിഷേക് എന്നിവരാണ് വേദിയിലെത്തിയത്. 

'ഭര്‍ര്‍ര്‍' വിടുന്ന പ്രതിശ്രുത വധു പ്രതിശ്രുത വരനിലുണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് ഹാസ്യവും പാട്ടും കോര്‍ത്തിണക്കി കുട്ടികള്‍ വേദിയിലെത്തിച്ചത്. 'ഭര്‍ര്‍ര്‍' ആണുങ്ങള്‍ക്കു മാത്രം വിടാനുള്ളതാണോയെന്നും പെണ്ണുങ്ങള്‍ വളിവിട്ടാലെന്താ കുഴപ്പമെന്നും നാടകം ചോദിക്കുന്നു.

കഥയുടെ ക്ലൈമാക്‌സ് അവിടെയല്ല. 'ഭര്‍ര്‍ര്‍' പറയുന്ന കുട്ടികളുടെ നാടകം സദാചാരഗുണ്ടകള്‍ തടയുകയാണ്. കുട്ടികള്‍ പേടിച്ചുപിന്മാറുമ്പോള്‍ സാക്ഷാല്‍ ബേപ്പൂര്‍ സുല്‍ത്താന്‍ പ്രത്യക്ഷപ്പെടുന്നു. ഞാനുണ്ടെടാ നിങ്ങടെ കൂടെ, കളിച്ചുതിമിര്‍ക്ക് എന്നാണ് ബഷീറിന്റെ ആഹ്വാനം. ഒടുവില്‍ ബേപ്പൂര്‍ സുല്‍ത്താന്റെ പിന്തുണ സ്വീകരിച്ച് സദാചാരവാദികള്‍ക്കു നേര് തിരിഞ്ഞുനിന്ന് കൂട്ട 'ഭര്‍ര്‍ര്‍' വിട്ട് നാടകം അവസാനിക്കുന്നു.

ഏറെ രസകരമായും ഉല്‍സവത്തിമിര്‍പ്പോടെയുമാണ് മലപ്പുറത്തുനിന്നെത്തിയ കുട്ടികള്‍ ഈ നാടകം കളിച്ചത്. സദാചാരവാദികളേയും ആണധികാരങ്ങളേയും കണക്കറ്റു കളിയാക്കിയ നാടകങ്ങളൊക്കെ മലപ്പുറത്തുനിന്നും കോഴിക്കോട്ടുനിന്നുമാണ് വന്നതെന്നത് ശ്രദ്ധേയം.

'ഭര്‍ര്‍ര്‍' വിടുന്ന പെണ്‍കുട്ടി: നാടക മല്‍സരത്തില്‍ ഒന്നാം സ്ഥാനം
'ഭര്‍ര്‍ര്‍' വിടുന്ന പെണ്‍കുട്ടി: നാടക മല്‍സരത്തില്‍ ഒന്നാം സ്ഥാനം
Join WhatsApp News
യദു 2019-08-24 03:08:49
ഈ നാടകത്തിന്റെ video ലഭ്യമാണോ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക