Image

ഒഎന്‍വി: കാലം കരുതിവച്ച കാവ്യാത്മാവ് (ബിനോയി സെബാസ്റ്റ്യന്‍)

Published on 15 February, 2016
ഒഎന്‍വി: കാലം കരുതിവച്ച കാവ്യാത്മാവ് (ബിനോയി സെബാസ്റ്റ്യന്‍)
"സൃഷ്ടി തന്‍ സൗന്ദര്യ മുന്തിരിച്ചാറിനായ്
കൈക്കുമ്പിള്‍ നീട്ടുന്നു നിങ്ങള്‍
വേദനയില്‍ സര്‍ഗവേദനയിലെന്റെ
ചേതന വീണെരിയുന്നു... സുഷ്ടിതന്‍
വേദനയാരറിയുന്നു...!!!!' : ഓഎന്‍വി

മനുഷ്യന്റെ ബൗദ്ധീക ബുദ്ധിയറിയാതെ ഓരോ ജീവിതത്തിരയും ഇതിലേ.. ..
ഈ മണ്‍വഴിയിലൂടെ വന്നു യാത്രയാകുന്നു!!!!
ക്രാന്തദര്‍ശിത്വമുള്ള, മുനിമനസുള്ള കാവ്യാത്മാവുകള്‍ കാലത്തോടൊപ്പം സ്വന്തം സ്വത്വപ്രഭാവത്തിന്റെ സമര്‍പ്പണങ്ങളില്‍ ജീവിക്കും.. ..!!!

മലയാള ജീവിതത്തിന്റെ ഇന്ദ്രീയതലങ്ങളെ സ്പര്‍ശിക്കുന്ന. .. ..
നിറനിലാവില്‍ തെളിയുന്ന സ്വപ്നങ്ങളുടെ അക്ഷരക്കൂട്ടുകളില്‍ നമ്മുടെ പ്രിയ കവി ആവോളം കോരി നിറച്ച....!!!
മനുഷ്യന്റെ സ്വന്തം കണ്ണീരും തേനും സ്വയമലിഞ്ഞു ചേര്‍ന്ന കവിതകള്‍.. .. !!!
ഗാനങ്ങള്‍..!!!
പ്രഭാഷണങ്ങള്‍..!!!
വാക്കുകളുടെ സുക്ഷമതയും ആര്‍ജവത്വവും.. !!!

മലയാളവും അതിന്റെ സാംസ്ക്കാരികതയും അക്ഷരഭാവപ്രകൃതിയും ഒന്നായി ചേര്‍ന്ന് ഒരു സമുഹത്തിന്റെ വികാരപ്രപഞ്ചങ്ങളില്‍ സാര്‍ഥ സംഗീതമായി വിരിയുന്നത് ഒഎന്‍വിയുടെ ഗാനങ്ങളില്‍ നാം ദര്‍ശിക്കുന്നു.. ..!!

നമ്മുടെ പ്രിയ കവി ഒഎന്‍വിയുടെ സിനിമാ നാടക ഗാനങ്ങള്‍ അവിസ്മരണിയ സൗന്ദര്യങ്ങളുടെ നിത്യനിതാന്ത ശ്രുതിയായി ഓരോ മലയാളിയുടെയും ഹൃദയ ഗാനശേഖരങ്ങളില്‍ നീണാള്‍ വാഴും!!!

കൊല്ലത്തു വച്ചു നടന്ന മലയാളവേദി അന്താരാഷ്ട്ര സാഹിത്യസമ്മേളനത്തില്‍ വച്ച് അദേഹത്തിന്റെ അഭ്യര്‍ത്ഥനയോടെ അദേഹത്തിന്റെ കവിത ചൊല്ലിയ( പാടിയ) ഓര്‍മ്മയില്‍ നിന്ന്.. പിന്നെ..
ആ അക്ഷസാഫല്ല്യത്തിരുമുറ്റത്തൊരു സാഷ്ടാംഗപ്രണാമം.. .. !!
പിന്നെ.. പിന്നെ.. .. ചിദ്‌സ്മരണകള്‍ നിറയുന്ന ഒരുപാടോര്‍മ്മകള്‍.. .. .. !!!

ഓരോന്നും നഷ്ടമാകുമ്പോള്‍.. നാം തിരിച്ചറിയുന്നു.. .. !!
തിരിച്ചറിവുള്ളവരാകുന്നു.. ..!!!

പഞ്ചഭൂതങ്ങളില്‍ അലിഞ്ഞു അഖിലബ്രഹ്മത്തിന്റെ അനിര്‍വചനീയ ഭാഗമായിത്തീര്‍ന്ന ആ മഹാകവിയുടെ കാവ്യതപസിനു മുമ്പില്‍ നമസ്ക്കരിക്കുന്നു.. .. !!!

ദുഖത്തേക്കാള്‍ ചലിക്കുന്ന മണ്‍കൂനകളുടെ അസ്തമിക്കുന്ന പ്രഭാവം ഇവിടെ സാക്ഷിയാകുന്നു.!!!!!
ഒഎന്‍വി: കാലം കരുതിവച്ച കാവ്യാത്മാവ് (ബിനോയി സെബാസ്റ്റ്യന്‍)
Join WhatsApp News
Dr.Sasi 2016-02-15 21:38:20

As a poet, his (onv's)contributions are not that great or valuable to the Malayalam literature.Yes, as a lyricist he will be remembered forever!

(Dr.Sasi)

വിദ്യാധരൻ 2016-02-16 04:46:37
ഹൃസ്വവും സമർദ്ധവുമായ വിവരണക്കുറിപ്പ്‌ 

വിവാദം 2016-02-16 07:11:43
ആ സത്യം നിങ്ങൾക്ക് മനസിലായത് നിങ്ങൾ ഒരു പക്ഷേ അദ്ദേഹത്തിൻറെ കവിതകൾ വായിച്ചിട്ടുള്ളതുകൊണ്ടായിരിക്കും. പക്ഷേ അമേരിക്കയിൽ അദ്ദേഹത്തിൻറെ വേർപാടിൽ കാണ്ണീർ കടൽ ഒഴുക്കുന്നവരുടെയും, ഞെട്ടുന്നവരുടെയും (സംഘടനകളക്കം ) കാര്യം അതല്ലല്ലോ?  ഇങ്ങനെ ഇടയ്ക്കിടക്ക് മുഖം തിരിഞ്ഞു നില്ക്കുന്നവരെ എനിക്കും ഇഷ്ടമാണ് .
T J Mathew 2016-02-16 08:06:23
ഡോ. ശശി എഴുതിയിരിക്കുന്നത്  ~ തനി   അസംബന്ധം .  കവി എന്ന നിലയിഉള്ള ഓ എൻ വിയുടെ സംഭാവനകൾ മെച്ചമല്ല പോലും!! . എവിടെയാൺ ശശിയുടെ വായന?  
  
വിദ്യാധരൻ 2016-02-16 09:27:59
ഡോ . ശശിയും ടി.ജെ മാത്യുവും തങ്ങളുടെ വാദത്തെ കാര്യകാരണ സഹിതം വിവരിച്ചെങ്കിൽ മാത്രമേ വായനക്കാർക്ക് അതു പ്രയോചനപ്പേടുകയുള്ളൂ.  എന്തുകൊണ്ട് ഒരാൾ വിശ്വസിക്കുന്നു മറ്റേ ആൾ അസംബന്ധമാണ് പറയുന്നതെന്ന്?  കവികൾക്കും എഴുത്തുകാർക്കും സമൂഹത്തെ സ്വാധീനിച്ച് അവരുടെ ചിന്തയിൽ അല്പം (സമൂഹത്തെ സാംബദ്ധിച്ച ഒരു പ്രത്യക വിഷയത്തിലേക്ക് ശ്രദ്ധ്ര തിരിക്കാനെങ്കിലും ഓരോ രചനകൾക്കും സാധിചിരിക്കണം)  എങ്കിലും മാറ്റം വരുത്താൻ കഴിയുന്നില്ല എങ്കിൽ  എല്ലാ കവികളും എഴുത്തുകാരും വെറും അസംബന്ധം തന്നെ.   
Mohan Parakovil 2016-02-16 10:31:34
സിനിമ ഗാനങ്ങൾ എഴുതിയാലും ജ്ഞാനപീധം
കൊടുക്കുന്ന ഭാരത സർക്കാരിനെ എന്ത് പറയാൻ
ന്യായാധിപനിലേക് ശശിയുടെ ഒരു നോട്ടം അന്നില്ലാതെ പോയാതാകാം കാരണം .  


T J Mathew 2016-02-16 12:03:16
ഓ എൻ  വി യെക്കുറിച്ച് ഉള്ള  നിരൂപണങ്ങളും    , ഓ എൻ വി   കവിതകളും  വായിക്കുക. അനവധി ലേഖനങ്ങൾ വിവിധ മലയാള മാദ്ധ്യമങ്ങളിൽ ഉണ്ട്~. ഈ മലയാളി മാത്രമാൺ~ വായിക്കുന്നതെങ്കിൽ  പറഞ്ഞിട്ട് കാര്യമില്ല. ഭാഷാ പോഷിണി, മലയാളം വാരിക, മാതൃഭൂമി  , മാദ്ധ്യമം എന്നിനിവയൊക്കെ ഇന്റർ നെറ്റിൽ സുലഭം. ച്ലച്ചിര ഗാനഗളിൽ  കവിത നിറച്ച കവിയാൺ ഓ എൻ വി. യൂട്യൂബിലും അദ്ദേഹത്തിന്റെ കവിതകൾ സുലഭം.
അങ്ങയുടെ ഒരു ഭക്തൻ 2016-02-16 12:18:43
ജ്ഞാന പീഠം കിട്ടിയ ആൾക്കും സിനിമാഗാനം എഴുതിക്കൂടെ പാറക്കോവിലപ്പാ ?
Dr.Sasi 2016-02-16 12:34:47
The deserving  potential poet  from Kerala for 2007Jnanpith Award  was Akkitham Achuthan Namboothiri !!
(Dr.Sasi)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക