Image

സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു

Published on 16 February, 2016
സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ (62) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യുമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു അദ്ദേഹം.

ഗഹനവും സങ്കീര്‍ണ്ണവുമായ ആശയങ്ങളെ ലളിതവും പ്രസന്നമധുരവുമായി അവതരിപ്പിക്കാന്‍ പ്രത്യേക വൈദഗ്ദ്ധ്യം. കൂടാതെ "അദ്ധ്യാപക കഥകള്‍' എന്നൊരു പ്രസ്ഥാനത്തിനു തന്നെ മലയാളത്തില്‍ രൂപം നല്‍കുന്നതില്‍ മുഖ്യപങ്കു വഹിച്ചു. മലയാളത്തിലെ പ്രഥമ അദ്ധ്യാപക സര്‍വീസ് സ്‌റ്റോറിയുടെ കര്‍ത്താവുമാണ്.

വിദ്യാഭ്യാസത്തിനു ശേഷം അധ്യാപനവൃത്തി തിരഞ്ഞെടുത്തു. കഥ, നോവല്‍, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി രചനകള്‍ നടത്തുകയുണ്ടായി. ശമീല ഫഹ്­മി, അദ്ധ്യാപക കഥകള്‍, ആറാം കാലം, നാദാപുരം, മൈലാഞ്ചിക്കാറ്റ്, 2011­ലെ ആണ്‍കുട്ടി, ഇപ്പോള്‍ ഉണ്ടാകുന്നത്, തെരഞ്ഞെടുത്തകഥകള്‍, പതിനൊന്ന് നോവലറ്റുകള്‍, മൃത്യുയോഗം, സ്‌െ്രെതണം,വടക്കു നിന്നൊരു കുടുംബവൃത്താന്തം, സ്കൂള്‍ ഡയറി, സര്‍ഗ്ഗസമീക്ഷ, വരൂ, അടൂരിലേയ്ക്ക് പോകാം തുടങ്ങിയവയാണ് മുഖ്യകൃതികള്‍. മുതിര്‍ന്ന എഴുത്തുകാരുടെ കൃതികളിലേയ്ക്കും ജീവിതത്തിലേയ്ക്കും വെളിച്ചം പകരുകയും അവരുടെ പിന്നാലെ വന്ന ഒരു സര്‍ഗാത്മക സാഹിത്യകാരന്‍ എന്ന നിലയില്‍ അവരുമായി സംവദിക്കുകയും ചെയ്യുന്ന സര്‍ഗ്ഗസമീക്ഷ, അത്തരത്തില്‍ ഇന്ത്യയില്‍ ആദ്യം.

രണ്ടുതവണ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1992­ല്‍ ഹാസവിഭാഗത്തില്‍ കേരളസാഹിത്യ അക്കാദമിയുടെ പ്രഥമ അവാര്‍ഡ് സ്കൂള്‍ ഡയറി എന്ന ലഘു ഉപന്യാസ സമാഹാരത്തിന്. 2004­ല്‍ നോവലിനുള്ള അവാര്‍ഡ് വടക്കു നിന്നൊരു കുടുംബ വൃത്താന്തത്തിന്ധ1പ. സംസ്ഥാന ഗവണ്മെന്റിന്റെ രണ്ട് അവാര്‍ഡുകളും ലഭിക്കുകയുണ്ടായി. 1998 ­ല്‍ മികച്ച നോവലിന് (സ്‌െ്രെതണം) ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്. 2000­ ല്‍ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ( സ്കൂള്‍ ഡയറി­ ദൂരദര്‍ശന്‍ സീരിയല്‍). 1992­ല്‍ സാഹിത്യത്തിനുള്ള ഇന്ത്യാ ഗവണ്മെന്റിന്റെ ഫെലോഷിപ്പും ലഭിച്ചു. 2002­ല്‍ "വടക്കു നിന്നൊരു കുടുംബ വൃത്താന്തം' അബുദാബി ശക്തി അവാര്‍ഡും നേടിയിട്ടുണ്ട്.
സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു
Join WhatsApp News
വിദ്യാധരൻ 2016-02-17 08:05:20
 കണ്ടു പുറംപോക്കിലെന്നപോലെ 
 അക്ബർ കക്കട്ടിൽ മരിച്ച  വാർത്ത
ഈ - പത്രത്തിന്റെ  മൂലയോന്നിൽ.
ആരോരും കാണാതെ നോക്കിടാതെ 
ഏതോ ഒരു അനാഥ പ്രേതംപോലെ 
എങ്ങനെ കാണുവാൻ ഓർത്തീടുവാൻ 
എല്ലാരും വല്ലാത്ത തിരക്കിലല്ലേ ?
കേരളത്തേക്കാളും അമേരിക്ക മുഴുവൻ 
കേഴുകയല്ലേ ഓ .എൻ . വി കുറുപ്പിനായി.
എല്ലാരും ഞെട്ടുന്നു തേങ്ങിടുന്നു 
ഒഴുകുന്നു   കണ്ണീർ കടലുപോലെ.
കവിതകൾ ലേഖനം ചരമഗീതം 
ഒഴുകുന്നു അനുസ്യുതം ഈ -താളിലൂടെ 
കാണില്ലവർ കട്ടിക്കലിൻ മരണ വാർത്ത 
കണ്ടാലും കണ്ണടച്ചു നടന്നുപോകും .
പണ്ടത്തെ അടിയുടെ പാടുമുഴുവൻ 
മായാതെ ചന്തീൽ കിടന്നിടുമ്പോൾ 
കാണില്ലമേരിക്കൻ എഴുത്തുകാരാ 
ധീരസാഹിത്യകാരന്റെ മൃതശരീരം . 
വായിൽ തോന്നുന്നതെഴുതിടാതെ 
ജീവിതാനുഭവങ്ങളെ കോർത്തിണക്കി, 
എഴുതണം അമേരിക്കൻ എഴുത്തുകാർ.
എന്നുച്ചത്തിൽ ചൊന്നൊരു ധീരദ്ദേഹം .
വണക്കുന്നു കട്ടിക്കൽ ഞാനെൻ ശിരസ്സ്‌ 
ആദര്‍ശധീരാ നിൻ ചിന്താഗതിക്ക് മുന്നിൽ 
നാരദർ 2016-02-17 09:49:20
"കാണില്ലവർ കട്ടിക്കലിൻ മരണ വാർത്ത 
കണ്ടാലും കണ്ണടച്ചു നടന്നുപോകും .
പണ്ടത്തെ അടിയുടെ പാടുമുഴുവൻ 
മായാതെ ചന്തീൽ കിടന്നിടുമ്പോൾ 
കാണില്ലമേരിക്കൻ എഴുത്തുകാരാ 
ധീരസാഹിത്യകാരന്റെ മൃതശരീരം"

മറക്കാൻ ശ്രമിക്കുകയായിരുന്നു ആ ലാനാ മീറ്റിംഗിൽ വച്ച് കിട്ടിയ അടി. മരിച്ചവർ മരിച്ചു എന്തിനാ ജീവിച്ചിരിപ്പിക്കുനവരെ കുത്തി നോവിക്കുന്നത് വിദ്യാധരാ?  
Vaayanakkaaran 2016-02-17 12:24:22
മരിച്ച കട്ടിക്കലിനെ എഴുന്നെല്പ്പിച്ചാണ് വിദ്യാധരൻ അമേരിക്കാൻ എഴുത്തുകാരേ പരിഹസിക്കുന്നത്.        ആക്ഷേപ സാഹിത്യത്തിനു ഉദാഹരണം .  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക