Image

ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്ററില്‍ പുതിയ സീറോ മലബാര്‍ കാത്തലിക് മിഷന്‍ രൂപീകരിച്ചു

ഷോളി കുമ്പിളുവേലി Published on 24 February, 2016
ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്ററില്‍ പുതിയ സീറോ മലബാര്‍ കാത്തലിക് മിഷന്‍ രൂപീകരിച്ചു
ന്യൂയോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടിയിലെ ബുക്കാനന്‍ കേന്ദ്രീകരിച്ച് പുതിയൊരു സീറോ മലബാര്‍ കാത്തലിക് മിഷന്‍ രൂപീകരിക്കുവാന്‍ തീരുമാനിച്ചു. സെന്റ് തോമസ് സീറോ മലബാര്‍ മിഷന്‍- വെസ്റ്റ് ചെസ്റ്റര്‍' എന്ന പേരിലായിരിക്കും പുതിയ മിഷന്‍ അറിയപ്പെടുക. മിഷന്റെ ഔപചാരികമായ ഉദ്ഘാടനം ഏപ്രില്‍ 3-ാം തീയതി ഞായറാഴ്ച(പുതു ഞായറാഴ്ച) വൈകുന്നേരം 4 മണിക്ക് നടക്കും. അന്നു മുതല്‍ എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം 4 മണിക്ക് വി.കുര്‍ബ്ബാന ഉണ്ടായിരിക്കും. തല്‍ക്കാലം ബുക്കാനനിലുള്ള സെന്റ് ക്രിസ്റ്റഫര്‍ ദേവാലയത്തിലായിരിക്കും വി.കുര്‍ബാന അര്‍പ്പിക്കുന്നത്.

പുതിയ മിഷനെ സംബന്ധിച്ച് ഫെബ്രുവരി 21-ാം തീയ്യതി ഞായറാഴ്ച ബുക്കാനനില്‍ കൂടിയ ആലോചനാ യോഗത്തില്‍ സമീപ പ്രദേശങ്ങളില്‍ നിന്ന് ധാരാളം വിശ്വാസികള്‍ പങ്കെടുത്തു. ബ്രോങ്ക്‌സ്- ഫൊറോനാ ഇടവക വികാരി ഫാ.ജോസ് കണ്ടത്തിക്കുടിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ യോഗത്തില്‍ ഫാ.ജോര്‍ജ് ഉണ്ണൂണ്ണി, ഫാ.മാത്യു പാഴൂര്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തി. ജോര്‍ജ് പട്ടേരില്‍, ഷോളി കുമ്പിളുവേലി, ഡോ.ബേബി പൈലി, വര്‍ക്കി ചുള്ളിയില്‍, ആന്റണി കൈതാരം, സഖറിയാസ് ജോണ്‍, അനു മുണ്ടയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു. ജോഷി തെള്ളിയാങ്കല്‍ സ്വാഗതവും, സെല്‍വിന്‍ പനന്താനം നന്ദിയും പറഞ്ഞു.
പുതിയ മിഷന്റെ നടത്തിപ്പിനായി ഒരു കമ്മറ്റിയേയും യോഗം തെരഞ്ഞെടുത്തു. ജോമോന്‍ കാച്ചിപ്പള്ളി(ജനറല്‍ കോര്‍ഡിനേറ്റര്‍), സെല്‍വിന്‍ പനന്താനം(ഫിനാന്‍സ്), സജി ചീച്ചാട്ട്്(ലിറ്റര്‍ജി), ജോഷി വാളിയംപ്ലാക്കല്‍, ബോബി വണ്ടാനത്ത്, ജോബി പുത്തന്‍ചിറ(സണ്‍ഡേ സ്‌ക്കൂള്‍), അനു മുണ്ടക്കല്‍, ബെറ്റി പീച്ചാട്ട്(ക്വയര്‍), ബെന്നി പാറക്കല്‍(ഫുഡ്), ജോയ് ആലപ്പാട്ട്, റോഷന്‍ ഡോമിനിക്, തോമസ് തോമസ്(മെയിന്റനന്‍സ്) എന്നിവരാണ് മിഷന്റെ ഭാരവാഹികള്‍.
അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികളെ ഏകോപിപ്പിക്കുന്നതിനായി 1995-ല്‍ സീറോ മലബാര്‍  ബിഷപ്പ്‌സ് സിനഡ് അമേരിക്കയിലേക്ക് അയക്കുകയും, അമേരിക്കയിലും, ഇന്‍ഡ്യയിലും ധാരാളം പുതിയ ഇടവകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്ത റവ.ഫാ.ജോസ് കണ്ടത്തിക്കുടി തന്നെയാണ് പുതിയ മിഷന്റേയും പിന്നിലെ പ്രേരക ശക്തി. പുതിയ മിഷന്റെ പിറവിയോടുകൂടി, യോര്‍ക്ടൗന്‍, ബ്രൂസ്റ്റര്‍, പീസ്‌കില്‍, ഓസിനിംഗ്്, മാഹ്പാക്, മൗണ്ട്കിസ്‌കോ, പിക്കപ്‌സി, പ്ലസന്റ് വില്‍, തുടങ്ങി വിവിധ പ്രദേശങ്ങളിലെ നൂറു കണക്കിന് വിശ്വാസികള്‍ക്ക് തങ്ങളുടെ ഭാഷയിലും, ആചാരത്തിലും, വിശ്വാസ പൈതൃകത്തിലും ആരാധന നടത്തുന്നതിനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.

ഏപ്രില്‍ മൂന്നാം തീയതിയിലെ ഉദ്ഘാടനം ഭംഗിയാക്കുന്നതിനുവേണ്ടി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു തുടങ്ങി.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോമോന്‍ കാച്ചിപ്പള്ളി-914 552 5904
സെല്‍വിന്‍ പനന്താനം-914 433 8989
Address: 3094 Albany Post Rd, Buchanan-NY.

വാര്‍ത്ത: ഷോളി കുമ്പിളുവേലി

ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്ററില്‍ പുതിയ സീറോ മലബാര്‍ കാത്തലിക് മിഷന്‍ രൂപീകരിച്ചു
ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്ററില്‍ പുതിയ സീറോ മലബാര്‍ കാത്തലിക് മിഷന്‍ രൂപീകരിച്ചു
ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്ററില്‍ പുതിയ സീറോ മലബാര്‍ കാത്തലിക് മിഷന്‍ രൂപീകരിച്ചു
Join WhatsApp News
Thomas Thottukadavil 2016-02-25 06:22:56
Hearty Congratulations to Fr. Jose Kandathikudy and the whole team for laying the foundation for another Mission.  May the good Lord bless the new community and let God's blessings flow through them abundantly.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക