Image

മലയാളി ചേംബര്‍ ഓഫ് കൊമ്മേഴ്‌സിന്റെ ജനറല്‍ ബോഡി യോഗം മാര്‍ച്ച് 26-ലേക്കു മാറ്റി

Published on 25 February, 2016
മലയാളി ചേംബര്‍ ഓഫ് കൊമ്മേഴ്‌സിന്റെ ജനറല്‍ ബോഡി യോഗം മാര്‍ച്ച് 26-ലേക്കു മാറ്റി
ന്യു ജേഴ്‌സി: ഇന്‍ഡോ-അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമ്മേഴ്‌സിന്റെ ജനറല്‍ ബോഡി യോഗം ഫെബ്രുവരി 26-ല്‍ നിന്നു മാര്‍ച്ച് 26-ലേക്കു മാറ്റി വച്ചതായി പ്രസിഡന്റ് മാധവന്‍ നായര്‍ അറിയിച്ചു.
ന്യു റോഷലില്‍ ഷെര്‍ലീസ് റെസ്റ്റോറന്റില്‍ വച്ച് മൂന്നു മണിക്കായിരിക്കും യോഗം (15 ലെറോയ് പ്ലേസ്, ന്യു റോഷല്‍, ന്യു യോര്‍ക്-10801) 
Join WhatsApp News
Jose Jacob 2016-02-26 12:40:03
ഈ വാർത്ത ശരിയല്ല.  ജനറൽ ബോഡി യോഗം ഫെബ്രുവരി 26 വെള്ളിയാഴ്ച 6 മണിക്ക് ചെരുന്നതായിരിക്കും എന്ന് സെക്രട്ടറി അറിയിക്കുന്നു 

ജോസ് ജേക്കബ്‌
സെക്രട്ടറി

Mathewkutty Easow 2016-02-27 10:46:42
ഒരു അസോസ്സിയേഷന് നല്ല ഒരു ബൈലോയും നിബന്ധനകളും നിലനില്‍ക്കേ 18 അംഗ കമ്മറ്റിയുള്ള ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേര്‍സില്‍ ആരോടും ആലോചിക്കാതെ ഇത്തരം വാര്‍ത്ത കൊടുത്ത മാധവന്‍ നായരുടെ പ്രസ്താവനയില്‍ കമ്മറ്റി അംഗം എന്ന നിലയില്‍ ഞാന്‍ അപലപിക്കുന്നു. ചേംബറിന്റെ ഔദ്യോഗികമായ ജനറല്‍ ബോഡി 2016 ഫെബ്രുവരി 26-ാം തീയതി വൈകിട്ട് ന്യൂയോര്‍ക്കിലെ ഫ്‌ളോര്‍ല്‍ പാര്‍ക്കില്‍ കൂടി. പ്രസിഡന്റായ മാധവന്‍നായരെ ജനറല്‍ ബോഡിയില്‍ അവിശ്വാസ പ്രമേയം പാസ്സാക്കി ആ പദവിയില്‍നിന്നും ഏകകണ്ഡമായി ഇിംപീച്ച് ചെയ്ത് പുറത്താക്കിയതിന്റെ ജാള്യത മറയ്ക്കാന്‍ കൊടുത്തിരിക്കുന്ന ഒരു പ്രചരണം മാത്രമാണിതെന്ന് എല്ലാവരുടെയും അറിവിലേക്കായി അറിയിക്കട്ടെ. ഇതിന്റെ സത്യാവസ്ഥ ഇന്നേദിവസം കൊടുത്തിരിക്കുന്ന ചേംബറിന്റെ ഔദ്യോഗിക ജനറല്‍ ബോഡിക്കു ശേഷമുള്ള വാര്‍ത്തയില്‍ നിന്നും വായിച്ചു മനസ്സിലാക്കാവുന്നതാണ്. മാധവന്‍ നായരെ ഈ ചേംബറിന്റെ പ്രസിഡന്റ് പദവിയില്‍ നിന്നും അംഗത്വത്തില്‍ നിന്നും സംഘടനയുടെ പരമാധികാരമുള്ള ജനറല്‍ ബോഡി നിയമാനുശ്രതമായി കൂടിയ യോഗത്തില്‍ വച്ച് പുറത്താക്കുകയും വൈസ് പ്രസിഡന്റായിരുന്ന ജോര്‍ജ്ജു കുട്ടിയെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തിട്ടുള്ളതാകുന്നു. അതിനാല്‍ മാധവന്‍ നായരുടെ ഇത്തരത്തിലുള്ള കള്ള പ്രചരണം ആരും വിശ്വസിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. എന്ന് മാത്യുക്കുട്ടി ഈശോ, കമ്മറ്റി അംഗം
Raj Pillai 2016-02-27 05:49:27
We removed useless Madhavan Nair from this position since he was playing games by muting others from speaking and all other dirty tricks.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക