Image

ആശാകിരണം (കവിത: ഫൈസല്‍ കാങ്ങിലായില്‍)

ഫൈസല്‍ കാങ്ങിലായില്‍ Published on 26 February, 2016
ആശാകിരണം (കവിത: ഫൈസല്‍ കാങ്ങിലായില്‍)
ഒരു തിരി കൂടി കെട്ടു
വെളിച്ചത്തിന്റെ അവസാന കണികയും നിലച്ചു

ആകാശത്ത് നക്ഷത്രങ്ങളില്ല
കാലില്‍ മുള്ളിന്‍ സ്പര്‍ശം

പഥികന്റെ വീഥി നീണ്ടു കിടക്കുന്നു 
പാഥേയം തികയുമോ യാത്രാന്ത്യം വരെ

അന്ധകാരത്തില്‍ നട്ടം തിരിയാതെ ലക്ഷ്യമെത്തണം

കാത്തിരിക്കുന്ന കുഞ്ഞുങ്ങളുടെ വിശപ്പ്

വഴി നടത്തുന്നു പ്രതിബന്ധങ്ങള്‍ തടഞ്ഞിടാതെ

ഒരു പ്രഭാതം പ്രത്യാശയുടേതാണ്

പ്രത്യാശയുടെ മാത്രം.......

ആശാകിരണം (കവിത: ഫൈസല്‍ കാങ്ങിലായില്‍)
Join WhatsApp News
വിദ്യാധരൻ 2016-02-26 07:48:52
ആശയെന്ന 'തുരഗത്തിന്റെ അന്ത്യം 
കിരണം'- എന്നാണല്ലോ പഴമൊഴി 
പാഥേയം തേയിലും 
മുള്ളിൻ സ്പർശമേല്ക്കിലും 
പ്രതിസന്ധിയേറി ലും 
ഉൾക്കാഴ്ചയാൽ യാത്ര ചെയ്തു 
എത്തിടാം ആശാകിരണം കണ്ടു 
സംതൃപ്തി നേടിടാം കവേ 

വിദ്യാധരൻ 2016-02-26 10:07:58
തുരഗം (മനസ്സ്, ചിന്ത, കുതിര ) എന്നത് തുരംഗം എന്ന് തിരുത്തി വയ്ക്കാൻ അപേക്ഷിക്കുന്നു )

പദശുദ്ധി വരുത്തിയത് 

ആശയെന്ന 'തുരംഗത്തിന്റെ അന്ത്യം 
കിരണം'- എന്നാണല്ലോ പഴമൊഴി 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക