Image

പെയ്യാതെ പോകും മേഘത്തുണ്ടുകള്‍ (കവിത: ഗീതാ രാജന്‍)

Published on 26 February, 2016
പെയ്യാതെ പോകും മേഘത്തുണ്ടുകള്‍ (കവിത: ഗീതാ രാജന്‍)
ഇരുട്ട് വീണു തുടങ്ങുമ്പോഴേ
മനസ്സിന്റെ മച്ചില്‍ വല്ലാത്തൊരു
കുത്തി മറിച്ചിലാണ് !
ഇടയ്ക്കിടെ സംവേദങ്ങളും !!

പെയ്യാന് വിതുമ്പുന്ന
മേഘത്തുണ്ടുകള്‍
ചൂട് കൊണ്ട് പുളയും...!
സമ്മര്‍ദ്ദം കുറക്കാന്‍..
ഒന്ന് പെയ്‌തൊഴിയാന്‍
പറ്റുമോയെന്നു എത്തിനോക്കും !!

തൊട്ടും തലോടിയും ഉമ്മവച്ചും
കാറ്റിങ്ങനെ ഓടികളിക്കും
ഒന്ന് തണുത്തു പെയ്യും മുന്‍പേ
തള്ളിയിട്ടു ഓടി പോകും !

കറുത്തിരുണ്ട മേഘതുണ്ട്
ഭാരം പേറി വിളറി നില്ക്കും!
പെയ്തിറങ്ങാന്‍ കഴിയാത്ത
മഴത്തുള്ളി വല്ലാതെ
വീര്‍പ്പുമുട്ടികൊണ്ടിരിക്കും !

തെറിച്ചു വീണ നെടുവീര്‍പ്പുകള്‍
വിഷാദ പൂക്കളായി വിടര്ന്നു വരും
വട്ടമിട്ടു പറക്കും നിശാശലഭങ്ങള്‍
ഞെട്ടലോടെ പകച്ചു നില്ക്കും !!

അപ്പോഴും അകലേക്ക്­ വലിച്ചെറിഞ്ഞ
മേഘത്തുണ്ടില്‍ പറ്റിയിരിക്കുന്നു
കാറ്റു തൂകി പോയ ഒരു കൊച്ചു
മഴത്തുള്ളി തിളക്കം !!
പെയ്യാതെ പോകും മേഘത്തുണ്ടുകള്‍ (കവിത: ഗീതാ രാജന്‍)
Join WhatsApp News
വിദ്യാധരൻ 2016-02-26 08:02:41
മനസ്സാം നഭസ്സ് 
മൂടികെട്ടി ഉരുണ്ടുകൂടുമ്പോൾ 
മഴ്ക്കായി മോഹമുണരുമ്പോൾ 
ചെന്നൊന്നു തട്ടുവാൻ  
കുലുക്കി വിളിച്ചുണർത്തുവാൻ 
ഉണ്ടാവണം ഒരു വടവൃക്ഷമെങ്കിലും
എങ്കിലെ പെയ്തിറങ്ങൂ 
മനസ്സിലെ വിതുമ്പൽ മാറൂ 
അമ്മിണി 2016-02-26 09:23:10
എന്ത് ചെയ്യാം കള്ളടിച്ചു പൂക്കുറ്റിയായി വെട്ടിയിട്ട വൃക്ഷംപോലെ കിടപ്പാണ് അയാൾ 

Dr.Sasi 2016-02-26 10:52:30
ഒരുഅമ്മ രണ്ട്ട്  മുലകളും ചുരത്തി കുട്ടിക്കു  പാല്   കൊടുക്കോബോൾ  ലഭിക്കുന്ന ആനന്ദത്തിനു  പിന്നിൽ
ഒരു പ്രസവ വേദന ഉണ്ട്!!
മനോമോഹനമായ കവിത !!
(Dr.Sasi)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക