Image

മിത്ര സൂസന്‍ ഏബ്രഹാം: പണപ്പിരിവ്: കൂട്ടസ്ഥലം മാറ്റം

അനില്‍ പെണ്ണുക്കര Published on 31 January, 2012
മിത്ര സൂസന്‍ ഏബ്രഹാം: പണപ്പിരിവ്: കൂട്ടസ്ഥലം മാറ്റം
പത്തനംതിട്ട: ഓമല്ലൂര്‍ ക്വട്ടേഷന്‍ ആക്രമണ കേസിലെ നാലാം പ്രതിയായ കോളജ് വിദ്യാര്‍ഥിനി റാന്നി വടവുപറമ്പില്‍ മിത്ര സൂസന്‍ ഏബ്രഹാമിനു (20) പത്തനംതിട്ട സബ് ജയിലില്‍ വി.ഐ.പി പരിഗണന നല്‍കിയെന്ന പരാതിയില്‍ സബ്ജയിലിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലമാറ്റം. ജയില്‍ സൂപ്രണ്ട് ഉണ്ണിക്കൃഷ്ണന്‍ ആചാരിയെയാണ് ആദ്യം സ്ഥലം മാറ്റിയത്. ഉണ്ണിക്കൃഷ്ണന്‍ ആചാരിയെ എറണാകുളത്തേക്കാണ് സ്ഥലംമാറ്റം ലഭിച്ചത്. ഇതിനു പുറമേ മൂന്ന് ഹെഡ് വാര്‍ഡന്‍മാരേയും ഏഴു വാര്‍ഡന്‍മാരേയുമാണ് സ്ഥലം മാറ്റി ഉത്തരവിറങ്ങിയത്. ഇവരെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കാണ് സ്ഥലം മാറ്റിയത്.

ജയിലില്‍ വി.ഐ.പി പരിഗണനയ്ത്തായി വ്യാപകമായി ജീവനക്കാര്‍ പണപ്പിരിവ് നടത്തിയെന്ന പരാതിയാണ് കൂട്ടസ്ഥലം മാറ്റത്തിന് കാരണമായത്.
കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട ക്വട്ടേഷന്‍ സംഘത്തിനു സഹായം ചെയ്തു കൊടുത്തതിന്റെ പേരില്‍ അറസ്റ്റിലായ പത്തനംതിട്ട സബ്ജയിലില്‍ വി.ഐ.പി പരിഗണന നല്കിയെന്ന പേരില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കു സ്ഥലംമാറ്റം. പരാതിയുടെ അടിസ്ഥാനത്തില്‍ മിത്രയെ തിരുവനന്തപുരം വനിതാ സെല്ലിലേക്കു മാറ്റിയിരുന്നു. പത്തനംതിട്ട സബ് ജയിലില്‍ മിത്രയ്ക്കു പ്രത്യേക സെല്‍ അനുവദിക്കുകയും പുറത്തുനിന്നുള്ള ‘ക്ഷണം അനുവദിക്കുകയും ചെയ്തിരുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. ബന്ധുക്കള്‍ അടക്കമുള്ളവര്‍ക്ക് ഏതു സമയവും മിത്രയെ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചിരുന്നതായും ഉന്നത ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ കണ്ടെത്തി.

ജയില്‍ വിജിലന്‍സ് സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടി ഉണ്ടായത്. കഴിഞ്ഞ ആഗസ്ത് അഞ്ചിനാണ് റാന്നി സ്വദേശിയായ ലിജുവിനെ ഓമല്ലൂരിന് സമീപം ക്രൂരമായി മര്‍ദ്ദിച്ച് മൃതപ്രായനാക്കി വയലില്‍ ഉപേക്ഷിച്ചത്. ഈ കേസിലെ നാലാം പ്രതിയാണ് മിത്ര സൂസന്‍.
മിത്ര സൂസന്‍ ഏബ്രഹാം: പണപ്പിരിവ്: കൂട്ടസ്ഥലം മാറ്റം
മിത്ര സൂസന്‍ ഏബ്രഹാം: പണപ്പിരിവ്: കൂട്ടസ്ഥലം മാറ്റം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക