Image

സ്‌ത്രീകളോട്‌ അപമര്യാദ കാട്ടിയ നൈജീരിയന്‍ സ്വദേശികളെ മാറ്റും

Published on 31 January, 2012
സ്‌ത്രീകളോട്‌ അപമര്യാദ കാട്ടിയ നൈജീരിയന്‍ സ്വദേശികളെ മാറ്റും
കൊച്ചി: ഫ്‌ളാറ്റില്‍ താമസിക്കുന്ന നൈജീരിയന്‍ സ്വദേശികള്‍ സ്‌ത്രീകളെ ശല്യപ്പെടുത്തിയ സംഭവത്തില്‍ ഇവരെ ഫ്‌ളാറ്റില്‍ നിന്നും മാറ്റാന്‍ ധാരണയായി. കൊച്ചി തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിനു സമീപത്തെ എന്‍ആര്‍ഐ ഫ്‌ളാറ്റില്‍ താമസിക്കുന്ന നൈജീരിയക്കാരെ ഉടനെ മാറ്റിതാമസിപ്പിക്കാമെന്ന്‌ ബന്ധപ്പെട്ടവര്‍ ഉറപ്പു നല്‍കി. നൈജീരിയക്കാരുമായി കളക്ടര്‍ പി.ഐ ഷെയ്‌ഖും മറ്റ്‌ അധികൃതരും ചര്‍ച്ച നടത്തിയാണ്‌ ധാരണയായത്‌.

കഴിഞ്ഞ ഒന്നരമാസമായി എന്‍ആര്‍ഐ ഫ്‌ളാറ്റസ്‌ അലോട്ടീസ്‌ അസോസിയേഷന്‍ സമര സമിതി സമരത്തിലായിരുന്നു. നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച്‌ ഫ്‌ളാറ്റ്‌ കവാടത്തിലാണു സമര സമിതി അനിശ്‌ചിതകാല സത്യഗ്രഹം നടത്തിയിരുന്നത്‌. നൈജീരിയക്കാരെ മാറ്റി താമസിപ്പിക്കുക, സ്‌ത്രീകളെയും കുട്ടികളെയും ആക്ഷേപിച്ച നൈജീരിയന്‍ യുവാക്കള്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. നൈജീരിയന്‍ യുവാക്കള്‍ നഗ്നത കാട്ടി ആക്ഷേപിച്ചെന്നാണ്‌ സ്‌ത്രീകളുടെ പരാതിപ്പെട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക