Image

കൂടംകുളം ആണവനിലയം സുരക്ഷിതമെന്ന് വിദഗ്ധ സമിതി

Published on 31 January, 2012
കൂടംകുളം ആണവനിലയം സുരക്ഷിതമെന്ന് വിദഗ്ധ സമിതി
ചെന്നൈ: തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയം സുരക്ഷിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. കൂടംകുളം ആണവ പ്ലാന്റ് സുരക്ഷിതവും പ്രവര്‍ത്തനസജ്ജവുമാണെന്നും വിദഗ്ധസമിതി റിപ്പോര്‍ട്ട് നല്‍കി. പ്രതിഷേധക്കാരുമായി ഇനി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തില്ലെന്നും കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി വ്യക്തമാക്കി. 

നേരത്തെ നടന്ന മൂന്നു ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. വിദഗ്ദ സമിതിയുടെ ജോലി പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ട് ആണവോര്‍ജ കമ്മീഷന് സമര്‍പ്പിക്കുമെന്നും സമിതി അധ്യക്ഷന്‍ എ.ഇ.മുത്തുനായകം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക