Image

നിശ്ചിന്ത അവനെ നശിപ്പിക്കും-2 (ലേഖനം) നൈനാന്‍ മാത്തുള്ള

നൈനാന്‍ മാത്തുള്ള Published on 19 May, 2016
നിശ്ചിന്ത അവനെ നശിപ്പിക്കും-2 (ലേഖനം) നൈനാന്‍ മാത്തുള്ള
ഭാഗം-2
ഇന്നുള്ള മതനേതൃത്വത്തിന്റെ ഭീതിയും സുരക്ഷിതത്വമില്ലായ്മയുമാണ് ജനങ്ങള്‍ക്കു ചുറ്റും വേലി തീര്‍ക്കുന്നതിന് കാരണമായിരിക്കുന്നത്. നാട്ടിലുള്ള മത സംഘടനകളെല്ലാം കെട്ടുറപ്പുള്ളതാണ്. അവര്‍ക്ക് ആവശ്യമായ സമ്പത്തും വസ്തുവകകളും ഉള്ളതു കാരണം പുരോഹിതന്മാ
ര്‍ക്ക് ജോലിയിലുള്ള സുരക്ഷിതത്വം ഉറപ്പുവരുത്തുവാന്‍ കഴിയുന്നു. മൂന്നു വര്‍ഷത്തിലൊരിക്കല്‍ സ്ഥലം മാറ്റവും പ്രായമായാല്‍ ജോലിയില്‍ നിന്നും വിരമിക്കുന്നതിനും വേണ്ടതായ പെന്‍ഷന്‍ ലഭിക്കുന്നതിനും അവസരമുണ്ട്. അതുകൊണ്ട് പുരോഹിതന്മാര്‍ക്ക് സ്വന്തം നിലനില്‍പിന് വേലികെട്ടി ജനങ്ങളെ വിഭാഗിച്ചു നിര്‍ത്തേണ്ട ആവശ്യം കുറവാണ്. എന്നാല്‍ ഇവിടെ പല സംഘടനകളിലും ജനങ്ങള്‍ പുരോഹിതന്മാരെ നിയമിക്കുന്നതുകാരണം അവരുടെ ജോലിക്ക് സുരക്ഷിതത്വമില്ല. സ്വന്തം നിലനില്‍പിനു വേണ്ടി അവരൊക്കെയും ജനങ്ങളെ വേലികെട്ടി പുറത്തുപോകാതെ സൂക്ഷിച്ചിരിക്കുകയാണ്. ഈ സ്ഥിതിവിശേഷത്തിന് എന്നാണ് മാറ്റം ഉണ്ടാവുന്നത്? പുരോഹിതന്മാരുടെ ജോലി സ്ഥിരതയും പെന്‍ഷനും ക്ഷേമവും ഇവിടെയുള്ള മനസംഘടനകള്‍ തന്നെ ഉറപ്പുവരുത്തേണ്ടതുണ്ട്.

സാംസ്‌കാരിക സംഘടനകളുടെ ഒരു അറിയിപ്പുപോലും മതസ്ഥാപനങ്ങളില്‍ വായിക്കുവാന്‍ പല മതനേതാക്കന്മാരും തയ്യാറാവുന്നില്ല. മതസ്ഥാപനങ്ങളുടെ വിശുദ്ധിക്ക് കോട്ടം തട്ടുന്നതായാണ് അവര്‍ കരുതുന്നതെന്നു തോന്നുന്നു. മതത്തിനും മതസ്ഥാപനങ്ങള്‍ക്കും മനുഷ്യമനസ്സിനെ സ്വാധീനിക്കാനുള്ള ശേഷി കണക്കിലെടുത്ത് മതനേതൃത്വം ജനങ്ങളെ തങ്ങളുടെ പൗരബോധവും ഉത്തരവാദിത്വങ്ങളും നിറവേറ്റുന്നതിന് ഉത്തേജിപ്പിക്കേണ്ടതുണ്ട്. പൗരബോധത്തില്‍ നിന്നും വിട്ടുനില്‍ക്കുവാന്‍ ഒരു മതപ്രവാചകനും ആവശ്യപ്പെടുന്നില്ല.

ഇവിടുത്തെ സാംസ്‌കാരിക രാഷ്ട്രീയ നേതൃത്വം പരാജയം സമ്മതിച്ച് മതമൗലികവാദികളുടെ കീഴില്‍ ഷണ്ഡന്മാരായി കഴിഞ്ഞുകൂടുന്നു. സാംസ്‌കാരിക, രാഷ്ട്രീയ മത നേതൃത്വം അന്യോന്യം ഭയപ്പെടാതെ ശത്രുക്കളായി കാണാതെ കൈകോര്‍ത്തു പ്രവര്‍ത്തിക്കുമ്പോഴാണ് സമൂഹത്തിന് ഉയര്‍ച്ചയുണ്ടാകുന്നത്.
പുരാതന ഇസ്രയേലില്‍ ദൈവത്താല്‍ സ്ഥാപിതമായ ഈ മൂന്നു സ്ഥാപനങ്ങളും ഉണ്ടായിരുന്നു-സാംസ്‌കാരിക നേതൃത്വം അഥവാ പ്രവാചകന്മാരും അവരുടെ എഴുത്തുകളും, രാജാക്കന്മാരും അവരുടെ സൈന്യവും, പുരോഹിതന്മാരും അവരുടെ സന്മാര്‍ഗ്ഗബോധവും. പ്രവാചകന്മാരുടെ എഴുത്തുകളില്‍ നിന്ന് പ്രചോദനം പ്രാപിച്ചാണ് രാജാക്കന്മാര്‍ രാജ്യം ഭരിച്ചിരുന്നതും പുരോഹിതന്മാര്‍ സന്മാര്‍ഗ്ഗബോധനം നടത്തിയിരുന്നതും. രാജാക്കന്മാരുടെ അരമനയില്‍ കടന്നുചെന്ന് രാജാവിന്റെ മുഖത്തുനോക്കി ചെയ്യുന്നത് ശരിയല്ല എന്നു പറയാനുള്ള ധൈര്യവും അഭിഷേകവും പ്രവാചകന്മാ
ര്‍ക്കും ഇന്ത്യയിലെ വേദങ്ങളുടെയും ഗീതയുടെയും എഴുത്തുകാരായ മുനിമാര്‍ക്കും ഉണ്ടായിരുന്നു. സമൂഹം മൂന്നുകൂട്ടരെയും ബഹുമാനിച്ചിരുന്നു. 

ഇപ്പോള്‍ കാലം മാറിയിരിക്കുന്നു. ഇന്ന് എഴുത്തുകാരും മീഡിയയും പ്രവാചകന്മാരുടെയും മുനിമാരുടെയും നിരയിലാണ്. രാഷ്ട്രീയക്കാരും ഭരണകര്‍ത്താക്കളും രാജാക്കന്മാ
രുടെ നിലയിലും. മൂന്നുകൂട്ടരും കൈകോര്‍ത്തു പ്രവര്‍ത്തിക്കേണ്ടത് സമൂഹത്തിന്റെ  ഉന്നമനത്തിന് ആവശ്യമാണ്.

നേതൃത്വത്തിന് ദര്‍ശനം ഇല്ലാതിരുന്നാല്‍ ജനം അധോഗതി പ്രാപിക്കുന്നു എന്നു പറയുന്നത് ഇവിടുത്തെ മലയാളി സമൂഹത്തെ സംബന്ധിച്ച് രാഷ്ട്രീയമായി അന്വര്‍ത്ഥമായിരിക്കുന്നു. ജനങ്ങളെ ജാതി മതഭേദമന്യേ സംഘടിപ്പിക്കേണ്ട ഫോമ, ഫൊക്കാന മലയാളി അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ നേതൃത്വം ജനങ്ങളെ ഒന്നിപ്പിക്കുന്നതിനുപകരം അധികാരത്തില്‍ കടിച്ചുതൂങ്ങി കിടക്കുവാന്‍ ശ്രമിക്കുന്നു കാഴ്ചയാണ് എവിടെയും. സാമൂദായിക വര്‍ഗ്ഗീയശക്തികളുടെ അതിപ്രസരവും കാണുന്നുണ്ട്. ഭയവും സുരക്ഷിതത്വബോധത്തിന്റെ അഭാവവും വ്യക്തമായ കാഴ്ചപ്പാടില്ലാത്തതുമാണ് മൂലകാരണങ്ങള്‍. അവരുടെ ശ്രദ്ധ കാലപരിപാടികള്‍ സംഘടിപ്പിക്കുന്നതിലും, ചാരിറ്റി പ്രവര്‍ത്തനത്തിലും മീഡിയ അവസരത്തിനുമായി ഒതുങ്ങി നില്‍ക്കുന്നു. ഇതെല്ലാം ജനങ്ങളെ സംഘടിപ്പിക്കുന്നതിനുള്ള സാമഗ്രികള്‍ മാത്രമാണ്.
മുക്ക് ഇവിടെ രാഷ്ട്രീയ അധികാരം ഉണ്ടായിരിക്കണമെന്നുള്ളത് മതനേതൃത്വത്തിന്റെ കൂടി ആവശ്യമാണ്. ആടുകളുടെ സുരക്ഷിതത്വത്തിന് എല്ലാക്കാലത്തും മതനേതൃത്വം രാഷ്ട്രീയനേതൃത്വവുമായി നല്ല ബന്ധത്തില്‍ കഴിഞ്ഞിരുന്നു. ഈ അടുത്ത സമയത്ത് നമ്മുടെ ഒരു വിദ്യാര്‍ത്ഥി പ്രവീണ്‍ ചിക്കാഗോയില്‍ കൊല്ലപ്പെടുകയും മറ്റു പല സംഭവങ്ങളും ഉണ്ടായപ്പോള്‍ രാഷ്ട്രീയമായ സ്വാധീനം ഇല്ലാതിരുന്നതിന്റെ ഭവിഷത് കാണുകയും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയുമാണ്.

ഇവിടുത്തെ കറമ്പരെ നാം എന്തെല്ലാം കുറ്റങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാലും അവരുടെ അവകാശത്തിനുവേണ്ടി ശബ്ദം ഉയര്‍ത്താന്‍ അവരുടെ നേതൃത്വം എന്നും മുന്‍പിലുണ്ട്. നമുക്കും നമ്മുടെ കുട്ടികള്‍ക്കും വരും തലമുറകള്‍ക്കും ഇവിടെ അന്തസ്സായി ജീവിക്കണമെങ്കില്‍ നാം സംഘടിതരായി അവകാശങ്ങള്‍ക്കുവേണ്ടി പോരാടേണ്ടിയിരിക്കുന്നു.
ഹോം ഓണേഴ്‌സ് അസോസിയേഷന്‍, സ്‌കൂള്‍ ബോര്‍ഡ്, സിറ്റി കൗണ്‍സില്‍, സ്റ്റേറ്റ് ഹൗസ്, കോണ്‍ഗ്രസ് മുതലായ എല്ലാ സ്ഥാപനങ്ങളിലും നമുക്കുവേണ്ടി സംസാരിക്കുവാന്‍ പ്രതിനിധികള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. സാമ്പത്തികമായ നല്ല അടിത്തറയും സംഘടിതശക്തിയും അതിന് ആവശ്യമാണ്. 

(തുടരും....)
 ഭാഗം-1 http://emalayalee.com/varthaFull.php?newsId=121126

നിശ്ചിന്ത അവനെ നശിപ്പിക്കും-2 (ലേഖനം) നൈനാന്‍ മാത്തുള്ള
Join WhatsApp News
Sarasan Mathai 2016-05-20 00:30:34
The subjects and the contents of this article is not all news, but as a reminder I take it. Also there are a lot of conflicts and contradictions in this article. All of a sudden this ultra conservative person changed his views. What happened to you Mathulla. You used to carry religious and fanatic leaders on your shoulders. Today you changed. Now you say religious and Sabha interventions in Social organizations are not desirable. You say because of the groth of religious groth, priests importance and intervention all the FOKANA/FOMA organizations are becoming weak and weak. Now you changed or realized. Good one. Now you understand. So, do not carry them on your shoulders always. OK. Sir. Now it seems you are on the right track
Ninan Mathullah 2016-05-20 06:01:42
Sarasan Mathai, it looks like you didn't read the article. Religion is a part of life for many. It is not going to go away.
Thomas Vadakkel 2016-05-20 06:05:27

ശ്രീ മാത്തുള്ളാ,  പുരോഹിതരുടെ ക്ഷേമത്തിനായുള്ള ഫണ്ടുകൾക്കായി  ഒരു പ്രവാചക ദൌത്യം  ഈ ലേഖനത്തിൽക്കൂടി വായനക്കാരുടെ മുമ്പിൽ അവതരിപ്പിച്ചിരിക്കുന്നു. പ്രവാസികളുടെ പള്ളികളിലെ പുരോഹിതർക്ക് വേണ്ടത്ര സാമൂഹിക സുരക്ഷിതത്വം ഇല്ലെന്നുള്ളതും അദ്ദേഹത്തെ വേദനിപ്പിക്കുന്നു.    സഭയുണ്ടാക്കിയ സ്വത്തുക്കൾ അപ്പാടെ പുരോഹിതരെ തീറ്റാൻ മുൻഗണന നൽകണമെന്നാണൊ മത യാഥാസ്ഥിതികനായ ഇദ്ദേഹം ചിന്തിക്കുന്നതെന്നും അറിയില്ല. യേശു സഞ്ചരിച്ചത് ദരിദ്രർക്കൊപ്പമായിരുന്നു.  വേഷ ഭൂഷാദികളോടെ നടന്ന് പണിയെടുക്കാതെ വിശ്വാസികളെയും പറ്റിച്ചു ജീവിക്കുന്ന ഈ പ്രവാചക തൊഴിലാളികളുടെ ക്ഷേമത്തിനായി ഫണ്ടുകൾ ഉണ്ടാക്കുന്നതിനു പകരം മറ്റേതെങ്കിലും തൊഴിൽ ചെയ്ത് അദ്ധാനിച്ചു ജീവിക്കാൻ അവരോടു പറയൂ. നാട്ടിലേയ്ക്ക് ബംഗാളികളുടെ വരവും കുറയ്ക്കാൻ സാധിക്കും.

സാംസ്ക്കാരിക സംഘടനകൾ ഇഷ്ടം പോലെ പള്ളിയോടനുബന്ധിച്ചുണ്ട്. ഓണവും വിഷുവും പള്ളിയ്ക്കുള്ളിൽ തന്നെ ആഘോഷിക്കുന്നു. ഇനി പ്രധാന അല്ത്താരയിൽ നിന്ന് സാംസ്ക്കാരിക വേദികളിലെ നേരം കൊല്ലികളായ നേതാക്കന്മാരുടെ വിടുവാകളും പ്രസ്താവനകളും വായിക്കണോ? പള്ളി തന്നെ ആവശ്യത്തിന് ഇടയ ലേഖനമെന്ന മഠയ ലേഖനങ്ങൾ  വായിക്കാറുണ്ട്. പള്ളിയ്ക്കകത്ത്  സാംസ്ക്കാരിക  വേദി കൂടി വിളിച്ചുകൂട്ടി കുഞ്ഞാടുകളെ വട്ടു പിടിപ്പിക്കരുതേ മാത്തുള്ളാജി. ഫൊക്കാനോയും ഫോമായും അവരുടെ വഴിയ്ക്ക് പോകട്ടെ. മനുഷ്യർ തമ്മിൽ കൂട്ടത്തല്ലുകൾ നടത്തിക്കാൻ മിടുക്കരായ  പുരോഹിതരെ സാംസ്ക്കാരിക സംഘടനകളിൽ അടുപ്പിക്കാതിരിക്കാൻ നോക്കുക. പള്ളിയ്ക്കകത്തെ വിഷം രാഷ്ട്രീയ മേഖലകളിൽ പടർന്നു പിടിച്ചു.  മത മൗലിക ചിന്തകൾ സാംസ്ക്കാരിക ചിന്തകളിലുമുണ്ട്. അത് അമേരിക്കൻ മലയാളികളുടെ ജീവിതത്തിൽ നിന്നും മുളയിലേ നുള്ളി കളയുകയായിരിക്കും നന്ന്.

പൌര ബോധം പഠിപ്പിക്കാൻ മതവും പള്ളിയുമൊന്നും വേണ്ടാ മാത്തുള്ളാ. ആദ്യമായി മത പുരോഹിതർ തന്നെ പൌര ബോധം പഠിക്കട്ടെ. വേണ്ടാത്ത കള്ള കഥകൾ പഠിപ്പിച്ചും പള്ളിയ്ക്ക് പത്തു ശതമാനം കൊടുക്കണമെന്നും ദൈവം അങ്ങനെ പറഞ്ഞിട്ടുണ്ടെന്നുമുള്ള പൌര ബോധം കുട്ടികളെ പഠിപ്പിച്ച് മസ്തിഷ്ക പ്രഷാളന്നം ചെയ്യണോ?  വളരുന്ന കുട്ടികളെ വെറുതെ വിടൂ. അവരെ മന്ദ ബുദ്ധികളായ പുരോഹിതരുടെ നിയന്ത്രണത്തിൽ നിന്നും മോചനം നല്കി യുക്തിയോടെ ചിന്തിക്കാൻ പഠിപ്പിക്കൂ. 

ലോകം നിയന്ത്രിക്കേണ്ടത് ഈ മത പ്രവാചകരല്ലെന്നും മനസിലാക്കണം. മത പ്രവാചകരുടെ  അറിവ്  കൈകളിലുളള വിശുദ്ധ കൊച്ചു പുസ്തകത്തിൽ  മാത്രം ഒതുങ്ങിയിരിക്കുകയാണ്. പരിണാമ വാദവും വിസ്പോടനവുമെല്ലാം അവർക്ക് പുച്ഛം. ലോക പുരോഗതിക്കായി താങ്കൾ പറയുന്ന മത സാംസ്ക്കാരിക രാഷ്ട്രീയ നേതൃത്വത്തിൽ മതത്തെ  എന്തിനടുപ്പിക്കണം. മതമാണ്‌ ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾക്കും ഐസി എസ് മൌലികതയുടെ ആവിർഭാവങ്ങൾക്കും കാരണമെന്നു താങ്കൾ ചിന്തിക്കുമോ?  ശാസ്ത്രം പുരോഗമിക്കുമ്പോൾ മതം ഇന്നും  ജീവിക്കുന്നത് ബാർബേറിയൻ കാലഘട്ടത്തിലാണ്. എഴുതാനേറെയുണ്ടെങ്കിലും നിറുത്തുന്നു. 

Ninan Mathullah 2016-05-20 07:23:06

When a person is emotional, it is difficult to think rationally. It looks like Thomas Vadakkel has personal animosity and intolerance towards religion and priests. Religion is a part of life, and those who have intolerance have to learn to live with it. Taking just one sentence from the article out of context and misleading the readers is not right. Let the readers read it, and judge what the writer is writing about.

ബി ജോൺ കുന്തറ റ്റെക്സസ് 2016-05-20 07:32:32

നിസ്ച്ചിന്ത അവനെ നശിപ്പിക്കും ... എന്ന നൈനാൻ മാത്തുള്ള എഴുതിയ ലേഖനത്തിന് ഒരു മറുപടി


മതങ്ങൾ രാഷ്ട്രീയത്തിൽ കയറി കളിക്കുന്നില്ല എന്ന് താങ്ങലോട് ആര് പറഞ്ഞു . കഴിഞ്ഞ കേരള തിരഞ്ഞെടുപ്പ് ഒരു വലിയ ഉധാകരണം. കോൺഗ്രസ്‌ പാർട്ടി തൊറ്റു തൊപ്പി വൈച്ചതിന്റെ ഒരു കാരണം മതങ്ങളും അയിട്ടുള്ള കൂട്ടു കെട്ട്.


ഇനി അമേരിക്ക എടുക്കു : മതങ്ങൾ പരോക്ഷമായ് ഇവിടെ പോളിറ്റിക്സ്സിൽ കളിക്കുന്നു. ഒരു ഉദാഹരണം യുത്ത സംസ്ഥാനത്തിൽ കഴിഞ്ഞ പ്രൈമറി തിരെഞ്ഞെടുപ്പിൽ ട്രബ്ബിനെ തോല്പ്പിച്ചതു ആരാണ് മൊർമൻ ചർച്ച് . അമേരിക്കയിൽ ഇവാൻജലിസം കളിക്കുവാൻ വന്നിട്ടുള്ള കുറെ മത ജോലിക്കാര്  ഇവിടുത്തെ പ്രവാസി മലയാളിക്ക് എന്ത് ഉത്തേജനം ആണ് നൽകുവാൻ പറ്റുന്നത്? ഇവർക്ക് ഇതിനു എന്ധാ യോഗ്യഥ ?


താങ്കളുടെ "ഇവിടുത്തെ സാംസ്‌കാരിക രാഷ്‌ട്രീയ................" എന്ന നിഗമനം വെറും വിരോധാഭാസം . പിന്നെ പുരാതന ഇസ്രാഎൽ അവിടെ യെഹൂഥ മതം റോമാക്കാരുടെ കീഴിൽ ചിന്നഭിന്നം ആയി മാറി. പിന്നെ ആരാണ് ഇന്നു കാണുന്ന ഇസ്രായേൽ കേട്ടിപ്പെടുക്കുവാൻ സഹായിഛതു യെഹോവ അല്ല ബ്രിട്ടനും അമേരിക്കയും ആണ്. മതവും രാഷ്‌ട്രീയവും കൂടി ഒരുകട്ടിലിൽ കിടന്നു, ഇറാനിലും സൌദി അറേബ്യഇലും ഒക്കെ കാണുന്ന ഒരു ഭരണം ആണോ താങ്ങൾ കാണുന്നത് ?


പ്രവാസി ഇന്ത്യാക്കാരുടെ കുട്ടികൾ ഇവിടെ രാഷ്‌ട്രീയം കളിക്കാത്തത് അവർക്ക് അതിന്റ്റെ ആവശ്യഅം ഉണ്ട് എന്നു തോന്നാത്തതു കൊണ്ടാണ് .ഇവിടെ ജെനിച്ചു വളർന്നിട്ടുള്ള ഒരു 95% പ്രവാസികളുടെ മക്കളും ഈ രാജ്യത്തെ ഇന്നത്തെ ഭരണ സംവിധാനം അവർക്ക് ഒരു ഭീഷണി അയി കാണുന്നില്ല. അവർക്കു വേണ്ടി വാധിക്കുവാൻ നിങ്ങളേക്കാൾ ഒക്കെ നന്നായി അവർക്കറിയാം. പിന്നെ പ്രേശ്നഗളിൽ ചെന്നു ചാടുന്നവർക്ക് ആരെങ്കിലും ഒക്കെ സഹായത്തിനു വേണ്ടിവരും ഊരി പോരാൻ .


നമ്മുടെ തലമുറ വലിയ കാലതാമസം കൂടാതെ ഇല്ലാതാകും. നമ്മെ പിന്തുടരും എന്നു നാം ആശിക്കുന്ന തലമുറയ്ക്ക് ഈ ഭോമായും, ഫൊക്കാനയും, മത ജോലി തേടി വന്നിട്ടുള്ള അഭിനേതാക്കളും എല്ലാം ഒരു തമാശ മാത്രം. ഈ യുവാക്കൾ ഒട്ടനവധി ദൈവത്തിൽ വിശ്വസിക്കുന്നു എന്നാൽ പള്ളികളും മത തൊഴിലാളികളും ഒന്നും ഇവർക്ക് പ്രശ്നമേ അല്ല. പാരമ്പര്യം അനുസരിച്ചു ഇവർ മതത്തിൽ നിൽക്കുന്നു.


ശരിതന്നെ മതങ്ങൾ ഇന്നു ഒരു മുഖ്യമായ വ്യവസ്ഥിതി അല്ല ചിന്ധിക്കുന്ന ജെനതക്ക് .


ബി ജോൺ കുന്തറ റ്റെക്സസ്

Ninan Mathullah 2016-05-20 07:59:38

Looks like John Kunthara is also emotional and responding before reading the full article. I didn’t say religion is not involved in politics. Politics is everywhere. Religious leaders also have their interests and it is their right. Just like you and I, they are also citizens of this country, and have constitutional right to involve in politics within the law. They are allowed to invite politicians into the church. If it is personal animosity of John towards me to react like this we can talk in private to sort it out. If the present set up is good for the Pravasi it is because of their ‘nichintha’ as in the article. John need to learn world history to see who the British and Americans are. They are the lost ten tribes of Israel, the Northern Kingdom of Israel that the Assyrians captured and settled elsewhere, and during the Alexanders’ Greek empire and Roman empire time they spread all over Europe. You do not make a connection between their close relationships? They are brothers. The formation of Israel was prophesied many times in Bible. You must read Bible to understand that. If anybody thinks religion has no role in human life or is the cause of all problems, it is ignorance. Most of the population of the world is under the influence of one of the major religions- Christianity, Hinduism, Islam, Buddhism or Sikh. Please do not get emotional. You won’t be able to see things clearly.

SchCast 2016-05-20 10:30:11
സരസാൻ മാത്യു മതുല്ലയെ മണി അടിക്കാൻ തുടങ്ങി .
Anthappan 2016-05-20 11:47:26

The separation of Church and state has done nothing to free people from them their shackle.  They are one and same and what people see as separation is mere illusion;   the illusion created by the political and religious leaders who claim that there is a separation between church and state.  I agree with Mattulla that it is not easy to shake up the system because it is one system stuck by Church and religion.   

We don’t have to fight with the system but we can do the right thing.  And, that is what Jesus did.  He politely told the Jewish authority that he never came to destroy the law but to fulfill it.  He never challenged the Jewish authority on the marginalization of people and ending up in Galilee.  But, embraced the downtrodden, oppressed, and sick, and inspired them.   But with all said about Jesus, there was holy politics he waged against Jewish authority encompassed in dishonesty and corruption.  His passive actions shook the foundation of their belief system and they eliminated him by crucifying on the cross.  In a political sense, he was assassinated.

 Matthull’s writing is different from what I have read in the past.  He demonstrates the willingness to listen what others say too.    I don’t think we have to run away from the society but not get cheated by the religion and politics which have been cheating people for time immemorial.  Once we realize the truth which sets our heart and mind free then stand firm on it; people will see our good work and shining light and glorify the farther in heaven  (God and Heaven are arbitrary)

Anthappan 2016-05-20 11:50:20
Thomas Vadakkel and John Kunthara have valid points and cannot be ignored as mere emotional outburst. 
concerned 2016-05-20 12:04:14
മണി അടിച്ചു പൊട്ടിക്കാതിരുന്നാൽ മതി  ആവശ്യമുള്ള സാധനമാ .
Ninan Mathullah 2016-05-21 12:38:05

Appreciate the positive tone in Anthappan’s comments. The separation of Church and state mentioned here is a later interpretation of the constitution. The founding fathers did not mean it as they were the children of Pilgrims that left England to worship God in truth and spirit. The congress building was the church building on Sundays for worship service that the founding fathers regularly attended. In the beginning, starting with Israel, Prophet or writers, Priests and Kings were three separate institutions that worked together in society and people recognized each as the power of each came from God. This was the situation is in all the countries all over the world. It will not go away just because some do not like it. Bible or any other religious book is not against questioning when things do not go right.  Bible calls those who question better than those who do not question. Acts 17:11- “Now the Bereans were of more noble character than the Thessalonians for they received the message with great eagerness and examined the Scriptures every day to see if what Paul said was true. Some of the religious (in all religions) organizations are run like a business. It is the job of the members to be watchful. Some preach only messages necessary to run the organization smoothly to raise enough funds and to have no problems in its running. If you have problems in your church you can join hands with similarly thinking members to make changes. Sometimes what is needed is your change in outlook. Some of the problems we have to learn to live with it. Another option is to move to a different church or religious organization. We have the freedom of religion for this purpose. We must be aware of that happened in Russian before Communism. The rulers joined hands with the Church and priest (Rasputin) and the life of people became unbearable. Problems are there in all the religions of the world. Some in this forum see only problem in Christian church. It is just politics and propaganda by people outside the church. They have their own motives to weaken the church by bringing division in it or turning church members against the leadership like the fox waiting to lick blood.Appreciate the positive tone in Anthappan’s comments. The separation of Church and state mentioned here is a later interpretation of the constitution. The founding fathers did not mean it as they were the children of Pilgrims that left England to worship God in truth and spirit. The congress building was the church building on Sundays for worship service that the founding fathers regularly attended. In the beginning, starting with Israel, Prophet or writers, Priests and Kings were three separate institutions that worked together in society and people recognized each as the power of each came from God. This was the situation is in all the countries all over the world. It will not go away just because some do not like it. Bible or any other religious book is not against questioning when things do not go right.  Bible calls those who question better than those who do not question. Acts 17:11- “Now the Bereans were of more noble character than the Thessalonians for they received the message with great eagerness and examined the Scriptures every day to see if what Paul said was true. Some of the religious (in all religions) organizations are run like a business. It is the job of the members to be watchful. Some preach only messages necessary to run the organization smoothly to raise enough funds and to have no problems in its running. If you have problems in your church you can join hands with similarly thinking members to make changes. Sometimes what is needed is your change in outlook. Some of the problems we have to learn to live with it. Another option is to move to a different church or religious organization. We have the freedom of religion for this purpose. We must be aware of that happened in Russian before Communism. The rulers joined hands with the Church and priest (Rasputin) and the life of people became unbearable. Problems are there in all the religions of the world. Some in this forum see only problem in Christian church. It is just politics and propaganda by people outside the church. They have their own motives to weaken the church by bringing division in it or turning church members against the leadership like the fox waiting to lick blood.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക