Image

കണ്ണീരില്‍ കുതിര്‍ന്ന പ്രവാസി കൂട്ടായ്മ ! ഗവര്‍ണര്‍ ഓഫീസിലേക്ക് പ്രതിഷേധ റാലി.

ജോസഫ് ഇടിക്കുള Published on 18 May, 2016
കണ്ണീരില്‍ കുതിര്‍ന്ന പ്രവാസി കൂട്ടായ്മ ! ഗവര്‍ണര്‍ ഓഫീസിലേക്ക് പ്രതിഷേധ റാലി.
നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയപ്പെട്ടവനും ആയതുകൊണ്ട് നിനക്കു പകരമായി മനുഷ്യരെയും നിന്റെ ജീവനു പകരമായി ജനതകളെയും നിനക്ക് ഞാന്‍ നല്കുന്നു (ഏശയ്യ: 43:4 )

പെറ്റു  വളര്‍ത്തിയ മകന്റെ വേര്‍പാടില്‍ മനം നൊന്തു നീറി കഴിയുന്ന അമ്മയും കുടുംബവും, സ്വപുത്രന്റെ ആത്മാവിനു നീതി നേടി കൊടുക്കുവാന്‍ ഇറങ്ങിത്തിരിച്ച മാതാവ്, കൊട്ടിയടക്കപ്പെട്ട വാതിലുകള്‍ക്ക് മുന്‍പില്‍ പകച്ചു നിന്ന ആ അമ്മയുടെ മുന്നിലേക്ക് പെയ്തിറങ്ങിയത് കാരുണ്യത്തിന്റെ കനിവ്! 
കണ്ണീരില്‍ കുതിര്‍ന്ന കൈത്താങ്ങുമായി  ഒരു വലിയ ജനസമൂഹം, മലയാളിയുടെ മനസാക്ഷി മരവിച്ചിട്ടില്ല എന്ന് ഉറക്കെ വിളിച്ചു പറയുന്ന ഒരു ബഹുജന മുന്നേറ്റം അമേരിക്കന്‍ മലയാളിയുടെ 60 ല്‍ പരം വര്‍ഷങ്ങളിലെ കുടിയേറ്റ ചരിത്രത്തിലെ ഏറ്റവും വലിയ പുറപ്പാട്, ഇടറുന്ന കണ്‍്ഠങ്ങള്‍ തൊണ്ടയില്‍ കുടുങ്ങുന്ന ഗദ്ഗദങ്ങള്‍, എങ്ങനെയൊക്കെ വിശദീകരിച്ചാലും തീരില്ല, ഒരു വാക്കുകളും   മതിയാവില്ല  ആ വികാര നിര്‍ഭരമായ പ്രകടനങ്ങള്‍ വിവരിക്കുവാന്‍!

അമേരിക്കയുടെ നാനാ ഭാഗങ്ങളില്‍  നിന്നും അകാല മൃത്യു അടഞ്ഞ പ്രവീണ്‍ വര്‍ഗീസിന്റെ അമ്മയ്ക് വേണ്ടി   ജിബി തോമസ് മോളോപ്പറമ്പില്‍ വിളിച്ചു ചേര്‍ത്ത  നാഷണല്‍ കമ്മ്യുണിറ്റികോണ്‍ഫ്രന്‍സ് കോളിലേക്ക് ഫോണ്‍ വിളികളുടെ അണ മുറിയാത്ത പ്രവാഹമായിരുന്നു, കോളുകളുടെ ബാഹുല്യം നിമിത്തം പലര്‍ക്കും കോളില്‍ കയറാനായില്ല, പക്ഷെ പങ്കെടുത്തവര്‍ക്കൊക്കെ ഒന്നേ പറയുവാനുണ്ടായിരുന്നുള്ളൂ ഈ അമ്മയോടു കൂടെ ഏതറ്റം വരെയും ഞങ്ങളുണ്ട് എന്നത്, ജാതിയും മതവും വര്‍ഗ്ഗവും ഒന്നും ഒരു തടസ്സമായില്ല ആ അമ്മയുടെ കണ്ണ്‌നീരിനു മുന്‍പില്‍, ഫോമയോ ഫോക്കാനയോ മറ്റു സംഘടനകളോ ഒന്നും ഒരു പരിധികള്‍  ആയില്ല,

പ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ച ഫാദര്‍ ലിജൂ പോള്‍,  മെക്‌സിക്കൊയില്‍ സന്ദര്‍ശനത്തില്‍ ആയിരുന്ന ഫോമ മുന്‍  പ്രസിഡന്റ് ജോണ്‍ ടൈറ്റസ്,  ഭാര്യ കുസുമം ടൈറ്റസ്, മസ്‌കറ്റില്‍ നിന്നും തോമസ് കോശി, കൊച്ചിയില്‍ നിന്നും അലക്‌സ് കോശി, ഫിലിപ്പ് ചാമത്തില്‍, ഫോമ ഫൊക്കാന മുന്‍  പ്രസിഡന്റ് ശശിധരന്‍ നായര്‍, ഫോമ മുന്‍ പ്രസിഡന്റ് ജോര്‍ജ്  മാത്യു,  ഫോമ മുന്‍ ജനറല്‍ സെക്രട്ടറിമാരായ അനിയന്‍ ജോര്‍ജ് ,  ജോണ്‍ സി വര്‍ഗീസ്, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ഫോമ വൈസ് പ്രസിഡന്റ് വിന്‍സണ്‍ പാലത്തിങ്കല്‍, കേരള  ചേമ്പെര്‍ ഓഫ് കോമേഴ്‌സ് ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍, ദിലീപ് വര്‍ഗീസ്, ഗോപിനാഥന്‍ നായര്‍,  ഫൊക്കാനയുടെ മുന്‍ പ്രസിഡന്റ് ജെ മാത്യു, ഫൊക്കാന റീജിണല്‍ വൈസ് പ്രസിഡന്റ്  എറിക് മാത്യു,  മാധ്യമ രംഗത്ത്  നിന്ന്  ശിവന്‍ മുഹമ്മ, ഡോക്ടര്‍ ജോര്‍ജ് കാക്കനാട്ട്, ജോയ്ച്ചന്‍ പുതുക്കുളം, കൃഷ്ണ കിഷോര്‍,  ജോസ് കാടാപ്പുറം, താജ് മാത്യു, പി പി ചെറിയാന്‍,  സണ്ണി പൗലോസ്, മധു രാജന്‍,  രാജു പള്ളത്ത്, സുനില്‍ െ്രെടസ്റ്റാര്‍, ജോസഫ് ഇടിക്കുള,  ഷിജോ പൗലോസ്, ടോം തരകന്‍, തെരേസ ടോം. സരോജാ വര്‍ഗീസ് ,  എ സി ജോര്‍ജ്. 

ഫോമ ജുഡിഷ്യല്‍ കൌണ്‍സില്‍ ചെയര്‍മാന്‍ പോള്‍ സി  മത്തായി, ഫോമ ജുഡിഷ്യല്‍ കൌണ്‍സില്‍ മെമ്പര്‍മാരായ  അലക്‌സ് ജോണ്‍, യോഹന്നാന്‍ ശങ്കരത്തില്‍, ഫിലിപ്പ് മഠത്തില്‍,രാജു ഫിലിപ്പ്,  രാജ് കുറുപ്പ്,  ഡോക്ടര്‍ ജേക്കബ് തോമസ്, കുഞ്ഞ് മലയില്‍, ഷാജി മാത്യു,തോമസ് മാത്യു( അനിയന്‍ ). , സബു  സഖറിയ, രാജു വര്‍ഗീസ്, , അലക്‌സ് ജോണ്‍, കലാ ഷാഹി, ദയ കാമ്പിയില്‍, ലുക്കോസ് പൈനുംകന്‍, ഔസെഫ് വര്‍ക്കി, ജെയിംസ് പുളിക്കല്‍, റജി  ചെറിയാന്‍, ആശ മാത്യു,ജോസി കുരിശിങ്കല്‍, ടോബി മഠത്തില്‍, ബിജു ഫിലിപ്പ്, സണ്ണി വള്ളികുളം, ജോമോന്‍ കളപ്പുരക്കല്‍, ബീന വള്ളിക്കുളം, ജിമ്മി വാച്ചാച്ചിറ (അറ്റോര്‍ണി), ഹരി നമ്പൂതിരി, ബിനു മാമ്പിള്ളി , തോമസ് ജോണ്‍, ലാലി കളപ്പുരക്കല്‍,  സണ്ണി എബ്രഹാം , റിനി പൗലോസ്, റോയ് ചെങ്ങന്നൂര്‍ ചെറിയാന്‍ കോശി  തുടങ്ങിയവരും 
   
പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും ജെ എഫ് എ ചെയര്‍മാനുമായ  തോമസ് കൂവള്ളൂര്‍, രഞ്ജന്‍ എബ്രഹാം, അച്ചന്‍ കുഞ്ഞ്, യു എ നസീര്‍, പോള്‍ കുറ്റിക്കാട്ട് ,  ഏലിയാസ് പോള്‍,  ജോ പണിക്കര്‍, താരാ സാജന്‍, ബിനു ജോസഫ്, ബേബി മണക്കുന്നേല്‍, വസന്ത് നമ്പ്യാര്‍, ജോണ്‍സന്‍ കണ്ണൂക്കാടന്‍, ബിജി സി മണി,ജോണി കുട്ടി പിള്ളവീട്ടില്‍,ജോണി ചാക്കോ,സജു ജോസഫ്, ജോസഫ് ഔസോ, റോഷന്‍ ജോണ്‍, ടോജോ തോമസ്, ബിജു തോമസ്, സജി പോള്‍.

വിവിധ അസോസിയേഷനുകളെ പ്രതി നിധീകരിച്ച്   നിഷാ മാത്യൂസ്,ജോസ് തെക്കേടം, ഷൈനി ഹരിദാസ് , ബിനു, സിബി ചെറിയാന്‍, ഷീബ ജോണ്‍, സിബി ഫിലിപ്പ്, ജൂബി, പ്രിയ മേനോന്‍, വാണി മുരളി, ജൈമോള്‍ തോമസ്, മെര്‍ലിന്‍ കുന്നേല്‍, ഷീബ പുന്നൂസ്, മീര രാജു, സുബി ബിനോയ്, ഐ ബി ജേക്കബ്, രുഗ്മിണി പദ്മകുമാര്‍, മാലിനി നായര്‍, ഷീല ശ്രീകുമാര്‍, സ്വപ്ന,രാജേഷ് തുടങ്ങി അന്‍പതില്‍ പരം  വനിതാ നേതാക്കള്‍. പ്രവീണ്‍ വര്‍ഗീസ്  ആക്ഷന്‍ കൌണ്‍സിലിനു വേണ്ടി മിനി എബ്രഹാം, നിഷാ മാത്യൂസ്, സുസന്‍, സുഭാഷ് ജോര്‍ജ്, ജോസ് മനക്കല്‍, ബിജു വര്‍ഗീസ്, സഞ്ജു, ജോയ്, വിനോദ് വര്‍ഗീസ്,  സോബിന്‍, ആനി, ജൂലിയ തുടങ്ങിയവരും പങ്കെടുത്തു.,  പ്രശസ്ത ഗായകന്‍ എം ജി ശ്രീകുമാര്‍, പിന്നണി ഗായിക രഞ്ജിനി ജോസ് തുടങ്ങി അനേകം വിശിഷ്ടവ്യക്തികള്‍, പങ്കെടുത്തവരുടെ  ബാഹുല്യം മൂലം കോളില്‍ കയറുവാന്‍ കഴിയതിരുന്നവര്‍ എല്ലാവരെയും ലേഖകന്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നു.

ജൂലൈ 29 പ്രവീണ്‍ ദിനം ആയി ആചരിക്കുകയും അന്നേ ദിവസം ചിക്കാഗോയില്‍ ഗവര്‍ണര്‍ ഓഫീസിനു മുന്‍പില്‍ ജിബി തോമസ്, മറിയാമ്മ പിള്ള,  ഗ്ലാഡ് സന്‍ വര്‍ഗീസ്, ബെന്നി വാച്ചാച്ചിറ തുടങ്ങിയവര്‍ നയിക്കുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തി ചേരുന്ന ഫോമയുടെയും ഫോക്കാനയുടെയും അടക്കമുള്ള വിവിധ സംഘടനാ പ്രവര്‍ത്തകര്‍ മത നേതാക്കള്‍ തുടങ്ങി അനേകര്‍  പങ്കെടുക്കുന്ന വമ്പിച്ച പ്രതിഷേധ റാലിയില്‍ ആയിരക്കണക്കിന് ജനങ്ങള്‍  ഒപ്പിട്ട മെമ്മോറാണ്ടം അറ്റൊര്‍ണി ഓഫീസിലും  ഗവര്‍ണര്‍ ഓഫീസിലും സമര്‍പ്പിക്കും,

പ്രവീണ്‍ വര്‍ഗീസ് ആക്ഷന്‍ കൌണ്‍സിലിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന  ഒരു നാഷണല്‍ കമ്മറ്റിക്ക് രൂപം കൊടുക്കുന്നതിനായി  ഗ്ലാഡ്‌സന്‍ വര്‍ഗീസ്, ബെന്നി വാച്ചാച്ചിറ തുടങ്ങിയവരെ ചുമതലപ്പെടുത്തി.

കോണ്‍ഫറന്‍സ് കോളില്‍ താല്പര്യത്തോടെ  പങ്കെടുത്ത വ്യക്തികള്‍, രാജ്യത്താകമാനമുള്ള സംഘടനാ നേതാക്കന്മാര്‍ തുടങ്ങിയവര്‍ ഈ കമ്മറ്റിയില്‍ പ്രവര്‍ത്തിക്കും,  ബിജു ജോര്‍ജ് ചിക്കാഗോ സിറ്റിയില്‍  റാലി നടത്തുന്നതിനുള്ള പെര്‍മിറ്റിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

അമേരിക്കന്‍  മലയാളികളില്‍ നിന്നുള്ള അറ്റൊര്‍ണിമാര്‍, ഡോക്ടര്‍മാര്‍, സൈക്കോളജിസ്ടുകള്‍,സോഷ്യല്‍ വര്‍ക്കര്‍, സൈക്യാട്ട്രിസ്റ്റ്, പോലീസ് ഓഫീസര്‍മാര്‍  തുടങ്ങിയ പ്രോഫെഷനലുകളുടെ എല്ലാവരുടെയും കൂടി ഒരു കൂട്ടായ്മ സംഘടിപ്പിക്കേണ്ട ആവശ്യകത ഉണ്ടെന്നും അതിനു മുന്‍കൈ എടുക്കെണമെന്നും   മധു കൊട്ടാരക്കര അഭിപ്രായപ്പെട്ടു.

പ്രതിഷേധ പ്രകടനം നടക്കുന്ന ജൂലൈ 29ന് ഗവര്‍ണര്‍ ഓഫീസിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലെറ്ററുകള്‍, ഫാക്‌സ്, ഇമെയില്‍ തുടങ്ങിയവ  അയയ്കുവാനും ഫോണ്‍ കോളുകള്‍ ചെയ്യുവാനും ബെന്നി  വാച്ചാച്ചിറ ആഹ്വാനം ചെയ്തു. യുവ ജനങ്ങളില്‍ ഈ വിഷയത്തെക്കുറിച്ച് അവബോധം  ഉണ്ടാക്കുവാന്‍ പ്രത്യേക ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനെക്കുറിച്ചു  ബീന വള്ളിക്കുളം  സംസാരിച്ചു, അന്നേ ദിവസം എല്ലാ പള്ളികളിലും അമ്പലങ്ങളിലും പ്രത്യേക പ്രാര്‍ഥനകള്‍ നടത്തുവാനും സര്‍കുലര്‍ വായിക്കുവാനും മുന്‍കൈ എടുക്കെണമെന്നും സാം ഉമ്മന്‍ അഭിപ്രായപ്പെട്ടു.

ഒരാള്‍ക്കും ഇനി ഇങ്ങനെ ഒരു ഗതി ഉണ്ടാവരുത് എന്നും അമേരിക്കന്‍ മലയാളി  അമ്മമാരുടെ ഒരു കൂട്ടായ്മ ഇവിടെ  ഉണ്ടാകെണമെന്നും  കുസുമം ടൈറ്റസ് അഭിപ്രായപ്പെട്ടു, ഗാന്ധീയന്‍ മാതൃകയില്‍ തന്നെ പ്രതിഷേധിക്കണം എന്ന കൂവള്ളൂരിന്റെ അഭിപ്രായത്തോട് തോമസ് മൊട്ടക്കലും യോജിച്ചു.

ഇവിടുത്തെ മലയാളികളുടെ സങ്കടങ്ങള്‍ക്ക് പരിഹാരം കണ്ടതിനു ശേഷം പോരെ നാട്ടിലെ ആളുകളെ സഹായിക്കുന്നത് എന്ന് ജോണ്‍ സി വര്‍ഗീസ് ചോദിക്കുകയുണ്ടായി.

ഇനി ഒരു അമ്മയുടെയും കണ്ണ്‌നീര്‍  ഈ മണ്ണില്‍  വീഴരുത്,  മകന്‍ നഷ്ടപ്പെട്ട ലവ്‌ലി വര്‍ഗീസിന്റെ  കണ്ണ് നീരില്‍ നിന്ന് തന്നെയകെട്ടെ നീതിക്ക് വേണ്ടി ഉള്ള പോരാട്ടം എന്ന് ജിബി തോമസ് മോളോപ്പറമ്പില്‍ ഓര്‍മിപ്പിച്ചു.

പ്രവീണിനോട്  കാണിക്കുന്ന ഈ സ്‌നേഹത്തിന്  പങ്കെടുത്ത  എല്ലാവരോടും ലവ്‌ലി വര്‍ഗീസ്  നന്ദി പറഞ്ഞു.

 കോണ്‍ഫ്രന്‍സ് കോളില്‍ പങ്കെടുത്ത് പിന്തുണ അറിയിച്ച എല്ലാവരോടും വിനോദ് കൊണ്ടൂര്‍ നന്ദി അറിയിച്ചു,  തുടര്‍ന്നുള്ള  എല്ലാ പ്രവര്‍ത്തനങ്ങളിലും ഒന്നിച്ചു നില്‍ക്കുമെന്ന് ഓര്‍മപ്പെടുത്തി കോള്‍ അവസാനിച്ചപ്പോള്‍ ഒരു പക്ഷെ  അന്ന്  ആ അമ്മ!  ലവ്‌ലി വര്‍ഗീസ് അനേക നാളുകള്‍ക്കു ശേഷം   സമാധാനമായി ഉറങ്ങിയിട്ടുണ്ടാവാം!!! 

ജോസഫ് ഇടിക്കുള.

കണ്ണീരില്‍ കുതിര്‍ന്ന പ്രവാസി കൂട്ടായ്മ ! ഗവര്‍ണര്‍ ഓഫീസിലേക്ക് പ്രതിഷേധ റാലി.
കണ്ണീരില്‍ കുതിര്‍ന്ന പ്രവാസി കൂട്ടായ്മ ! ഗവര്‍ണര്‍ ഓഫീസിലേക്ക് പ്രതിഷേധ റാലി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക