Image

വല്ലയില്‍ ജോസഫ് കുര്യന്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി

Published on 21 May, 2016
വല്ലയില്‍  ജോസഫ് കുര്യന്‍  ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്:  ദീര്‍ഘകാലമായി സമുദയിക സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞു നിന്ന വല്ലയില്‍ ജോസഫ് കുര്യന്‍ (V.J. Kurian-  84 ) ന്യൂയോര്‍ക്കിലെ ഫ്‌ലോരള്‍ പാര്‍ക്കില്‍ നിര്യാതനായി. 

ത്രേസിയാമ്മ കുഞ്ചെറിയ ആണ് ഭാര്യ. ആശ , ജോണി എന്നിവര്‍ മക്കളും, ആന്റണി, ലീല എന്നിവര്‍ മരുമക്കളും ജോയല്‍, ജയിസണ്‍, ആന്‍ഡ്രൂസ്  എന്നിവര്‍ കൊച്ചുമക്കളും ആണ്. 

ന്യൂ യോര്‍ക്ക് സ്‌റ്റേറ്റ് ഹെല്‍ത്ത് ഡിപാര്‍ട്ട്‌മെന്റില്‍ നിന്നും റിട്ടയര്‍ ചെയ്ത് വിശ്രമ ജിവിതം നയിക്കുക ആയിരുന്ന VJ കുര്യന്‍ (കുര്യന്‍ ചേട്ടന്‍), ഇന്‍ഡ്യന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ആയി  സേവനം അനുഷ്ടിച്ചു. കാത്തലിക് അസോസിയേഷന്റെ ആരംഭകാലം മുതലുള്ള സജീവ പ്രവര്‍ത്തകനും, 
ഔര്‍ ലേഡി ഓഫ് സ്‌നോസ് ചര്‍ച്ചിലെ യൂക്കറിസ്റ്റ് മിനിസ്റ്ററൂം ആയിരുന്നു. വിശ്രമ ജിവിതത്തിന്റെ നല്ല ഒരു ഭാഗം ഗോള്‍ഡന്‍ ക്ലബ് എന്ന് അറിയപ്പെടുന്ന സീനിയര്‍ ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുക ആയിരുന്നു. ഒന്നിച്ചു കുടുകയും സന്തോഷവും സന്താപവും പങ്കിടുകയും പരസ്പരം സഹായിക്കുകയും ചെയ്യുകയാണ് ഗ്രുപിന്റെ പ്രവര്‍ത്തനം 

വ്യുയിംഗ് സര്‍വീസ് മെയ് ഇരുപത്തി രണ്ടാം തീയതി ഞായറാഴ്ച വെകിട്ട് 5-9 മണിക്ക്  
Park Funeral Chapel

2175 Jericho Turnpike, Garden City Park, NY 11040.  

സംസ്‌കാരം മെയ്  23 തിങ്കളാഴ്ച. ഫ്യൂണറല്‍ സര്‍വീസ് രാവിലെ 9.45 മണി മുതല്‍ Our Lady of the Snows Roman Catholic Church,258-15 80th Avenue, Floral Park, NY 11004   വച്ച് നടത്തപ്പെടും. അതിന് ശേഷം സംസ്‌കാര ചടങ്ങുകള്‍ Pinelawn Memorial Park and Garden
2030 Wellwood Avenue, Farmingdale, NY 11735.

കുടുതല്‍ വിവരങ്ങള്‍ക്ക്: 
Anthony Mampilly  (3475450244 )
Join WhatsApp News
Ponmelil Abraham 2016-05-22 04:34:35
Deep condolences and prayers for the repose of his soul.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക