ഫ്ലോറിഡ: ഫെഡറേഷന് ഓഫ് മലയാളി അസ്സോസിയേഷന് ഓഫ് അമേരിക്കാസിന്റെ (ഫോമാ)
പ്രാഥമിക ഡെലിഗേറ്റ്സ് ലിസ്റ്റ്, ജൂണ്‍ മൂന്നാം തീയതി ഫോമാ ജനറല്‍
സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ സ്റ്റാന്‍ലി
കളരിക്കമുറിക്കു നല്‍കിയതായി പ്രസിഡന്റ് അനന്ദന് നിരവേല്‍ അറിയിച്ചു.
അന്തിമ ലിസ്റ്റ് ജൂണ്‍ 11 ആം തീയതി രാവിലെ 8 മണിക്ക് ഇലക്ഷന്
കമ്മീഷ്ണറുടെ പക്കല്‍ നിന്നും ലഭിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
എക്കാലത്തേയും പോലെ തികച്ചും സുതാര്യമായ തിരഞ്ഞെടുപ്പു പ്രക്രിയയായിരിക്കും
ഇപ്രാവശ്യവുമെന്നു ആനന്ദന് പറഞ്ഞു. സ്റ്റാന്‍ലി കളരിക്കമുറിയുടെ
നേതൃത്വത്തില്‍ സി. കെ. ജോര്‍ജ്, ഗ്രേസി ജയിംസ് എന്നിവരടങ്ങുന്നതാണ്
തിരഞ്ഞെടുപ്പു കമ്മീഷന്.