Image

കേരളത്തിലെ സൊമാലിയ (ലേഖനം-ഒന്നാം ഭാഗം) വാസുദേവ് പുളിക്കല്‍

വാസുദേവ് പുളിക്കല്‍ Published on 23 June, 2016
കേരളത്തിലെ സൊമാലിയ (ലേഖനം-ഒന്നാം ഭാഗം) വാസുദേവ് പുളിക്കല്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനം വിവാദങ്ങള്‍ക്ക് വഴിയൊരുക്കി കേരളത്തിലെ ആദിവാസി കേന്ദ്രങ്ങളില്‍ നടന്നിട്ടുളള ശിശുമരണ നിരക്ക് സൊമാലിയയിലേക്കാള്‍ കൂടുതലാണെന്ന് മോദി പറഞ്ഞത് മോദി കേരളത്തെ മൊത്തം സൊമാലിയയോട് താരതമ്യപ്പെടുത്തുകയായിരുന്നു എന്ന വാദഗതിയുമായി കേരളത്തില്‍ ഉയര്‍ന്ന പ്രതിഷേധം കക്ഷിരാഷ്ട്രീയത്തിലേക്ക് ചായ്‌വില്ലാതെ സ്വന്തം മനസ്സാക്ഷിക്ക് നേരെ തിരിച്ചുവെച്ച് വിശകലനം ചെയ്യേണ്ടതാണ്. 

ഈ വാദഗതി കേട്ടപ്പോള്‍ ഓര്‍മ്മ വന്നത് ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളത്തിലെ ഒരു                     പത്രത്തില്‍ കണ്ട 'ദൈവമില്ലെന്ന് യതി' എന്ന തലക്കെട്ടാണ്. അതേ തുടര്‍ന്ന് കുറെ വിവാദങ്ങള്‍ ഗുരുകുലത്തെ ചുറ്റിപ്പറ്റിയുണ്ടായി. നാരായണഗുരുകുലങ്ങളുടെ അദ്ധ്യക്ഷനായിരുന്ന ഗുരു നിത്യചൈതന്യയതി 'ദൈവമില്ല' എന്നു പറഞ്ഞു എന്ന ധാരണയില്‍ യതിയുടെ പല സുഹൃത്തുക്കളും ഗുരുവിന്റെ അനുയായികളും ആശങ്കാകുലരായി നാരായണഗുരുവിന്റെ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഗുരുവിന്റെ ദൈവദശകം ആരോപദേശശതകം തുടങ്ങിയ പ്രധാന രചനകള്‍ക്ക് വ്യാഖ്യാനങ്ങളെഴുതി ജനങ്ങളെ പ്രബുദ്ധരാക്കിക്കൊണ്ടിരിക്കുന്ന സന്യാസിയായിരുന്നു യതി. എന്താണ് ദൈവം എന്ന നാരായണഗുരുവിന്റെ താത്വികമായ കാഴ്ചപ്പാടിനെ ജനങ്ങള്‍ക്ക് മനസ്സിലാകത്തക്കവണ്ണം യതി വ്യാഖ്യാനിച്ചിട്ടുണ്ട്. അങ്ങനെയുള്ള യതിയില്‍ നിന്ന് ദൈവമില്ല എന്ന പ്രസ്താവന വരുമോ എന്ന് ജനം സംശയിച്ചു. വാര്‍ത്തയുടെ ഉളളടക്കം വായിച്ചു മനസ്സിലാക്കാതെ രോഷാകുലരായി ചിലര്‍ ഫോണിലൂടെ യതിയോട് രൂക്ഷമായി സംസാരിച്ചു. കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാതെയും അവയ്ക്ക് ദുര്‍വ്യാഖ്യാനം നല്‍കുകയും ചെയ്യുമ്പോള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെട്ടും. ഏഴുതാപ്പുറം വായിച്ച് അടിസ്ഥാനരഹിതമായി മറ്റുള്ളവരെ വിമര്‍ശിക്കുന്നവര്‍ ഏതൊരു സമൂഹത്തിലും കാണാം.

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച മേല്‍പ്പറഞ്ഞ തലക്കെട്ട് വരാന്‍ കാരണമായത് യതിയുടെ ഒരു പ്രസംഗത്തിലെ ഒരു വാചകമാണ്. ഒരു കോളേജിലെ വാര്‍ഷികത്തിന് പ്രസംഗിച്ചു കൊണ്ടിരിരുന്ന യതിയോട് ഒരു പെണ്‍കുട്ടി ജീവിതത്തിലെ സുഖദുഃഖങ്ങളെക്കുറിച്ചും അനിശ്ചിതത്വത്തെക്കുറിച്ചും കുറെ ചോദ്യങ്ങള്‍ ചോദിച്ചു. ഈശ്വരന് സമസ്തരും സമമാണെന്നാണല്ലോ പറയുന്നത്. അങ്ങനെയെങ്കില്‍ സൃഷ്ടിയിലുള്ള വ്യത്യാസം എങ്ങനെ സംഭവിച്ചു. സൗന്ദര്യമുള്ളവര്‍, വിരൂപര്‍, പൊക്കമുള്ളവര്‍ കുറുകിയവര്‍, കറുത്തവര്‍, വെളുത്തവര്‍, ബുദ്ധിയുള്ളവര്‍, മണ്ടന്‍മാര്‍, ധനവാന്മാര്‍, ദരിദ്രര്‍, ക്രൂരന്മാര്‍, ദയാലുക്കള്‍ എന്നിങ്ങനെ സമൂഹത്തില്‍ ഈശ്വരന്‍ എന്തിന് വൈവിധ്യമുണ്ടാക്കുന്നു. ഈശ്വരന്‍ പക്ഷപാതിയാണെന്നല്ലേ ഇതിന്നര്‍ത്ഥം. ദൈവം, പക്ഷാപാതിയാണോ? അങ്ങനെ ഒരു ദൈവമില്ല എന്ന് യതി ആ പെണ്‍കുട്ടിക്ക് നല്‍കിയ മറുപടിയാണ് ദൈവമില്ല എന്ന ശീര്‍ഷകത്തില്‍ വാര്‍ത്ത പ്രത്യക്ഷപ്പെടാന്‍ കാരണമായത്. വസ്തുത മനസ്സിലാക്കാത്തവര്‍ക്ക് യതി നിരീശ്വരവാദിയായി. ഇങ്ങനെ ജനങ്ങളില്‍ ചിന്താക്കുഴപ്പം ഉണ്ടാക്കാനുള്ള സൂത്രവും സാമര്‍ത്ഥ്യവും മാധ്യമങ്ങള്‍ക്കുണ്ട്.
സൃഷ്ടിയിലെ വൈവിധ്യത്തെപ്പറ്റിയുള്ള ചോദ്യങ്ങള്‍ പലര്‍ക്കുമുണ്ടാകാം. ദൈവത്തിന് സൃഷ്ടിയിലുള്ള പങ്കിനെ കുറിച്ച് ബൈബിളില്‍ ഒരു പരാമര്‍ശമുണ്ട്.

ഒരിക്കല്‍ യേശുദേവന്‍ ശിഷ്യന്മാരോടൊപ്പം നടന്നുപോകുമ്പോള്‍ വഴിയോരത്ത് കണ്ട ഒരു കുരുടനെ നോക്കി ശിഷ്യന്മാര്‍ ചോദിച്ചു, ഈ മനുഷ്യന്റെ അന്ധതയ്ക്ക് കാരണം ഇയ്യാളുടെ മാതാപിതാക്കളോ അതോ ദൈവമോ? മറ്റാരുമല്ല ഇയാള്‍ തന്നെയാണ് ഇയാളുടെ അന്ധതയ്ക്ക് കാരണം എന്ന് യേശുദേവന്‍ മറുപടി നല്‍കി. ഓരോരുത്തരും ജനനമെടുക്കുന്നത് അവരുടെ കര്‍മ്മഫലത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ്. ഹിന്ദുമതത്തിലെ വ്യക്തിയും വിശ്വാസവും ഓരോരുത്തരിലും കുമിഞ്ഞുകൂടുന്ന വാസനകളും കര്‍മ്മഫലങ്ങളും അവരെ ജന്മ-ജന്മാന്തരം പിന്തുടരുവാനും അതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ ഉണ്ടാകുമ്പോള്‍ വൈവിധ്യം നിറഞ്ഞതായിരിക്കും. മനുഷ്യരില്‍ കാണുന്ന സത്വം, രജസ്സ്, തമസ്സ്, എന്നീ ഗുണങ്ങളെ ചുട്ടെരിച്ച് ഇന്ദ്രിയങ്ങളെ അന്തര്‍മുഖമാക്കി കര്‍മ്മപാശത്തില്‍ നിന്ന് വിമുക്തരായി ദൃശ്യത്തില്‍ ദിക്കിനെ ഇണക്കി അറ്റദ്വതാനുഭൂതി കൈവരിക്കുന്നവള്‍ ജനിസ്മൃതിയില്‍ നിന്ന് മോചിതരായി ഈശ്വരനുമായി താദാത്മ്യം പ്രാപിച്ച് സായൂജ്യമടയുമെന്ന വിശ്വാസം ഹൈന്ദവരില്‍ മാത്രമല്ല ഇതരമതങ്ങളിലെ ചില വിഭാഗങ്ങളിലുമുണ്ട്. ശിവന്‍ ശരീരത്തില്‍ പൂശിയിരിക്കുന്ന ഭസ്മം ത്രിഗുണങ്ങളെ എരിച്ചതിന്റെ പ്രതീകമാണ്. ലൗകികചിന്തയില്‍ മാത്രം മനസ്സുറപ്പിക്കാതെ അദ്ധ്യാത്മിക പ്രഭാവത്തില്‍ എത്തിയാല്‍ ജീവിതത്തെ സംബന്ധിക്കുന്ന സങ്കീര്‍ണ്ണമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയുമെന്ന് യതി ആ പെണ്‍കുട്ടിക്ക് പറഞ്ഞുകൊടുത്തു കാണും.

യതിയുടെ മറുപടിക്ക് വ്യത്യസ്തമായ അര്‍ത്ഥം നല്‍കിയതുപോലെയാണ് മോദി കേരളത്തെ സൊമാലിയയോട് ഉപമിച്ചു എന്നു പറയുന്നത്. ആദിവാസ കോളനിയിലെ ശിശുമരണം മാത്രമാണ് മോദി സൊമാലിയയുമായി ചേര്‍ത്തുവെച്ചത്. മൊത്തം കേരളത്തെ സൊമാലിയയുമായി താരതമ്യപ്പെടുത്തുകയല്ല മോദി ചെയ്തത്, അത് ഒരു വെളിപ്പെടുത്തല്‍ അല്ലെങ്കില്‍ ഓര്‍മ്മപ്പെടുത്തല്‍ മാത്രമായിരുന്നു. ദാരിദ്ര്യത്തിന്റെ തീഷ്ണത കേരളത്തില്‍ മാത്രമല്ല ഭാരത്തിന്റെ മറ്റുഭാഗങ്ങളിലും സമ്പന്നരാഷ്ട്രങ്ങളില്‍ പോലുമുണ്ട്. അത് വെളിപ്പെടുത്തുന്നത് ആ പ്രദേശത്തെ അവഹേളിക്കലല്ല, വിവേകാനന്ദസ്വാമികള്‍ ചിക്കാഗോ പ്രസംഗത്തില്‍ പറഞ്ഞു. ഭാരതത്തിന് വേണ്ടത് മതമല്ല മറിച്ച്  വരളുന്ന തൊണ്ടകള്‍ക്ക് നനവും പൊരിയുന്ന വയറുകള്‍ക്ക് അന്നവുമാണ്. ഇന്ത്യയിലെ ദാരിദ്ര്യം വിവേകാനന്ദന്‍ ഇങ്ങനെയാണ് ചിത്രീകരിച്ചത്. ഇതില്‍ നിന്ന് വിവേകാനന്ദന്‍ ഇന്ത്യയെ ദരിദ്രരാജ്യമായി വിദേശത്ത് ചിത്രീകരിച്ച് ഇന്ത്യയെ നാണം കെടുത്തി എന്ന് കുറ്റപ്പെടുത്താമോ? 

കല്‍ക്കട്ടായില്‍ വീശുന്ന പൊരിഞ്ഞ ജനവിഭാഗത്തിന് ആഹാരവും അഭയവും നല്‍കി മദര്‍തെരേസ ചെയ്ത ജീവകാരുണ്യപ്രവര്‍ത്തനത്തിന് വഴിയൊരുക്കിയത് ഇന്ത്യയിലെ ദാരിദ്ര്യമായിരുന്നു എന്ന് പറഞ്ഞാല്‍ അത് ഇന്ത്യയെ അവഹേളിക്കലാകുമോ? സമ്പന്നരാജ്യമായ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ഹാര്‍ളം എന്നറിയപ്പെടുന്ന കറുത്തവര്‍ഗ്ഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശമുണ്ട്. അവിടെ വിശപ്പുകൊണ്ട് പൊരിയുന്നവരുണ്ട്. പല സംഘടനകളും അവര്‍ക്ക് ആഹാരം വിതരണം ചെയ്യുന്നുണ്ട് എന്നറിയാത്തവരല്ല അമേരിക്കക്കാര്‍. ഹാര്‍ളം ദരിദ്രപ്രദേശമാണെന്ന് പറഞ്ഞാല്‍ അമേരിക്കക്കാരുടെ രക്തം തിളയ്ക്കാറില്ല. അമേരിക്കയിലെ ആ ദാരിദ്ര്യം അവര്‍ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലെ ആദിവാസകേന്ദ്രങ്ങളിലെ ദാരിദ്ര്യം അംഗീകരിക്കാന്‍ ദുരഭിമാനികള്‍ തയ്യാറല്ല. അതേപ്പറ്റി സംസാരിക്കുമ്പോള്‍ അവരുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്നതായി കണക്കാക്കി അവര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നു. മോദിയെ വിമര്‍ശിച്ചുകൊണ്ട് മാധ്യമങ്ങള്‍ സംഘടിപ്പിച്ച ചര്‍ച്ചകളില്‍ മോദിയെ കുറ്റക്കാരന്‍ എന്ന് വിധിക്കാന്‍.... ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ വായിലേക്ക് വാചകങ്ങള്‍ ഇട്ടുകൊടുക്കുന്നതുപോലെ തോന്നി. 


(തുടരും.......)




കേരളത്തിലെ സൊമാലിയ (ലേഖനം-ഒന്നാം ഭാഗം) വാസുദേവ് പുളിക്കല്‍
കേരളത്തിലെ സൊമാലിയ (ലേഖനം-ഒന്നാം ഭാഗം) വാസുദേവ് പുളിക്കല്‍
Join WhatsApp News
ജെറി മൗസ് 2016-06-23 13:06:04
ഇത് ലേഖകന്റെ കുഴപ്പമല്ല പൂച്ചയുടെ കുഴപ്പമാണ് . അതു താൻ അല്ലയോ ഇതെന്ന് തോന്നുന്ന അവസ്ഥ . ഇത് എലിയല്ല പൂച്ചേ (ടോമേ ).  ലേഖനമാണ്! അല്ലങ്കിലും പറഞ്ഞിട്ടു കാര്യമില്ലലോ തലക്കത്തു എന്തെങ്കിലും വേണ്ടേ .  എന്തു കണ്ടാലും ഏലിയാണെന്നു തോന്നും 
പൂച്ച 2016-06-23 12:12:00
എങ്ങനെ എറിഞ്ഞാലും പൂച്ച നാലുകാലുകളിൽ ലാൻഡുചെയ്യുന്നതുപോലെ ഈ ലേഖന പരമ്പര എവിടെ എത്തുമെന്നതിന്റെ ലക്ഷണങ്ങൾ ഇപ്പൊഴേ കാണാം. 
liar 2016-06-23 15:13:48

What’s the Infant Mortality Rate(IMR) of scheduled tribes in Kerala? According to the most recent Health Profile of Scheduled Tribes it’s 57 (per 1000 live births) for boys and 64 for girls. These figures are from 2001 and seem to have improved. According to this report that quotes UNICEF in 2014, it’s 41.47 in the worst affected district of Wayanad. Of course, this is much higher than the state’s average of 12.

So what is Somalia's IMR? It's 137, according to UNICEF. Is 57, 64 or 41.47 higher than 137? Whoever suggested this comparison to Modi is a sinister propagandist who trades in lies to defame fellow Indians.

Forget Somalia, let’s compare IMR of tribal children in Kerala with the rest of India and most importantly, the marquee state of Gujarat. According to the same Government of India figures, the national average is 84 (male) and 88 (female) and in Gujarat, it’s 59 (male) and 65 (female). What’s more, the highest of 110 is in BJP-ruled Madhya Pradesh.

http://www.firstpost.com/india/narendra-modi-comparison-kerala-somalia-statistics-incorrect-2776380.html

വിദ്യാധരൻ 2016-06-23 20:26:42
ഇദ്ദേഹത്തിന്റെ ഈ ലേഖനത്തിൽ പൂച്ച പറയുന്നതുപോലെ ഒന്നും കാണാൻ കഴിയുന്നില്ല.  ജെറി മൗസ് പറഞ്ഞതുപോലെ പൂച്ചയുടെ മനസിന്റെ ഭ്രമം ആയിരിക്കും.  ലേഖകന് മോദിയോട് ഭയഭക്തി ബഹുമാനം എന്തുമായിക്കൊള്ളട്ടെ പക്ഷെ ലേഖനം മുഴുവനും ശ്രദ്ധിച്ചു വായിക്കുന്നവർക്ക് മനസിലാകും അദ്ദേഹം മനുഷ്യന്റെ ഒരു ദുഷിച്ച പ്രവണതയ്ക്ക് നേരെയാണ് വിരൽ ചൂണ്ടിയിരിക്കുന്നതെന്നു. അരി എത്ര എന്നു ചോദിച്ചാൽ പയറഞ്ഞാഴി എന്നു പറയുന്ന മലയാളി സമൂഹമാണ് ഏറെ. ഇവന്റെ വികടബുദ്ധിയിൽ ഏത് നല്ല ആശയങ്ങൾക്കും  വക്രീകരണം സംഭവിക്കാം.  മോദിയുടെ ഒരു ആരാധകനല്ല ഞാനെങ്കിലും കേരളത്തെ സൊമാലിയുമായി താരതമ്യ പഠനം ചെയ്യാനുള്ള വിവരം ഇല്ലായ്‌മ അയാൾക്ക് ഇല്ല എന്നുള്ളത് .  ജോൺ മാത്യുവിന്റെ ലേഖനത്തിൽ പറഞ്ഞിരിക്കുന്നത് പോലെ നീല കൊടുവേലിക്ക് വേണ്ടി ഉപ്പൻറെ മുട്ട പുഴുങ്ങി വയ്ക്കുന്ന മലയാളിയാണ്.  എന്നാലും ഇന്നല്ലെങ്കിൽ നാളെ ശരിയാകും എന്ന വിശ്വാസത്തിൽ മനുഷ്യന്റെ ദുഷിച്ച പ്രവണതയ്ക്ക് നേരെ തൂലിക ചലിപ്പിക്കുക .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക