Image

കാന്‍സര്‍ ബാധ: യുവരാജ്‌ സിംഗ്‌ അമേരിക്കയില്‍ കീമോതെറാപ്പി

Published on 05 February, 2012
കാന്‍സര്‍ ബാധ: യുവരാജ്‌ സിംഗ്‌ അമേരിക്കയില്‍ കീമോതെറാപ്പി
ന്യൂഡല്‍ഹി: ക്രിക്കറ്റ്‌ താരം യുവരാജ്‌ സിങ്ങിനെ കീമോതെറാപ്പിക്ക്‌ വിധേയനാക്കി. കാന്‍സര്‍ ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ അമേരിക്കയിലെ ബോസ്റ്റണിലെ കാന്‍സര്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടിലാണ്‌ അദ്ദേഹം ഇപ്പോള്‍. രോഗബാധ ആദ്യഘട്ടത്തില്‍തന്നെ കണ്ടെത്തിയതിനാല്‍ പൂര്‍ണ്ണമായും ചികിത്സിച്ച്‌ ഭേദമാക്കാന്‍ കഴിയുമെന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചു. ജനവരി 26 നാണ്‌ യുവരാജ്‌ ചികിത്സയ്‌ക്കായി അമേരിക്കയിലേക്ക്‌ പോയത്‌. മെയ്‌ മുതല്‍ അദ്ദേഹത്തിന്‌ ക്രിക്കറ്റ്‌ കളി തുടരാന്‍ കഴിയുമെന്ന്‌ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക