Image

അതിശൈത്യം: യൂറോപ്പില്‍ മരണം 300 കവിഞ്ഞു

Published on 05 February, 2012
അതിശൈത്യം: യൂറോപ്പില്‍ മരണം 300 കവിഞ്ഞു
ലണ്ടന്‍: യൂറോപ്പില്‍ അതിശൈത്യം മൂലം മരിച്ചവരുടെ എണ്ണം 300 കവിഞ്ഞു. കിഴക്കന്‍ യൂറോപ്പിലാണ് ഏറെപ്പേര്‍ക്കു ജീവഹാനി നേരിട്ടത്. താപനില മൈനസ് 38 ഡിഗ്രിസെല്‍ഷ്യസിലേക്കു താണ യുക്രെയിനില്‍ മാത്രം 122 പേര്‍ മരിച്ചു. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ 30% സര്‍വീസുകള്‍ റദ്ദാക്കി. പോളണ്ട്, ബോസ്‌നിയ, ലാറ്റ്്‌വിയ, ലിത്വേനിയ, ബള്‍ഗേറിയ, ഇറ്റലി, ഫ്രാന്‍സ്, ഓസ്ട്രിയ, ഗ്രീസ് എന്നീ രാജ്യങ്ങള്‍ അതിശൈത്യത്തിന്റെ പിടിയിലാണ്.ഒരാഴ്ചകൂടി ഈ നില തുടര്‍ന്നേക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക