ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ഇന്ത്യയിലെ കൊല്‍ക്കൊത്താ
(കല്‍ക്കട്ട)- ഹൈദ്രാബാദ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തിയിരുന്ന
ലുഫ്ത്താന്‍സാ ഫ്ളൈറ്റുകള്‍ നിറുത്തലാക്കി ഇന്ത്യയിലേക്കുള്ള ഈ ഫ്ളൈറ്റുകള്‍
നിറുത്തലാക്കിയതിന്റെ കാരണം ലുഫ്ത്താന്‍സാ ഇതേവരെ വെളിപ്പെടുത്തിയിട്ടില്ല.
എയര്‍ ഇന്ത്യയും ലുഫ്ത്താന്‍സായും ആയി നിലവിലുണ്ടായിരുന്ന എല്ലാ സഹകരണവും
അവസാനിപ്പിച്ചതിന് ശേഷം എയര്‍ ഇന്ത്യ സ്ളോട്ടില്‍ സര്‍വീസ് നടത്തിയിരുന്ന
ലുഫ്ത്താന്‍സാ ഫ്ളൈറ്റുകള്‍ നിറുത്തിലാക്കിയതാണെന്ന് സ്ഥിരീകരിക്കാന്‍
തയ്യാറാകാത്ത ഒരു എയര്‍ലൈന്‍സ് വക്താവ് പറഞ്ഞു. എന്താണെങ്കിലും ഈ ഫ്ളൈറ്റുകള്‍
നിറുത്തലാക്കി. ഈ ഫ്ളൈറ്റ് ക്യാന്സലേഷന് യൂറോപ്പ്, ഇംഗ്ളണ്ട്, അമേരിക്കാ
എന്നിവിടങ്ങളില്‍ നിന്നും ഫ്രാങ്ക്ഫര്‍ട്ട് വഴി ലുഫ്ത്താന്‍സാ ഫ്ളൈറ്റില്‍
സൗകര്യമായി കൊല്‍ക്കൊത്താ - ഹൈദ്രാബാദ് എന്നീ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിരുന്ന
ബിസിനസ് - പ്രവാസി യാത്രക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടായി.