Image

ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 234 റണ്‍സ് വിജയലക്ഷ്യം

Published on 08 February, 2012
ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 234 റണ്‍സ് വിജയലക്ഷ്യം
പെര്‍ത്ത്: ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 234 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക എട്ടു വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി അശ്വിന്‍ മൂന്നുവിക്കറ്റ് വീഴ്ത്തി. ശ്രീലങ്കയ്ക്ക് വേണ്ടി ദില്‍ഷന്‍ 48 റണ്‍സും ചന്ദിമാല്‍ 64 റണ്‍സുമെടുത്തു.

വിദേശ മണ്ണിലെ തുടര്‍ച്ചയായ പരാജയങ്ങളുടെ വേവലാതിയിലാണ് ഇന്ത്യ. ശ്രീലങ്കയ്ക്കാകട്ടെ, സ്വന്തം നാട്ടിലും വിദേശത്തും തിരിച്ചടികള്‍ നേരിട്ടു. വിജയം ഇരുടീമുകള്‍ക്കും അനിവാര്യമാണ്.


ഓസ്‌ട്രേലിയയുമായി നടന്ന ആദ്യമത്സരത്തിലെ തോല്‍വി ഇന്ത്യയെ കൂടുതല്‍ ഞെട്ടിച്ചിട്ടുണ്ട്. ലോകകപ്പ് ഫൈനലിനുശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോനിയും വൈസ് ക്യാപ്റ്റന്‍ സെവാഗും ഒന്നിച്ചുകളിക്കുന്ന ആദ്യ ഏകദിനം കൂടിയാണിത്. ഇരുതാരങ്ങളും തമ്മിലുള്ള സ്പര്‍ധ ടീമിനെ ബാധിച്ചിട്ടുണ്ടെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് താരങ്ങളുടെ സമാഗമം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക