Image

കേന്ദ്ര സാഹിത്യ അക്കാദമി അംഗം വിജയകുമാര്‍ കുനിശ്ശേരി അന്തരിച്ചു

Published on 30 August, 2016
കേന്ദ്ര സാഹിത്യ അക്കാദമി അംഗം വിജയകുമാര്‍ കുനിശ്ശേരി അന്തരിച്ചു
പാലക്കാട്: കേന്ദ്ര സാഹിത്യ അക്കാദമി അംഗം വിജയകുമാര്‍ കുനിശ്ശേരി(59) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 3.30ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം വൈകുന്നേരം നാലിന് നടക്കും. മാതൃഭൂമി കോയമ്പത്തൂര്‍ പബ്ലിക് റിലേഷന്‍സ് മാനേജറായിരുന്നു അദ്ദേഹം.

കനിശ്ശേരിയിലെ അരിമ്പ്രയില്‍ വി.എം. മാധവന്‍ നായര്‍കെ.എ. കമലമ്മ ദമ്പതികളുടെ മകനായിട്ടാണ് വിജയകുമാറിന്റെ ജനനം.

 കേരള കള്‍ച്ചറല്‍ സെന്ററിന്റെ സാഹിത്യപുരസ്‌കാരം, യൂണിവേഴ്‌സല്‍ ബ്രദര്‍ഹുഡ് മതസൗഹാര്‍ദ പുരസ്‌കാരം, സി.എച്ച്. മുഹമ്മദ്‌കോയ പത്രപ്രവര്‍ത്തക പുരസ്‌കാര എന്നിവ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹം സ്വന്തമാക്കി.

കുനിശ്ശേരി കവിതകള്‍, ഭൂതാവിഷ്ടരായവരുടെ ഛായാപടങ്ങള്‍, കണ്‍വെട്ടത്തിരുട്ട്, ഒറ്റക്കണ്ണോക്ക് തുടങ്ങിയ കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക