Image

ആത്മഹത്യ ചെയ്യാനായി കെട്ടിടത്തില്‍ നിന്നും ചാടിയ യുവാവ് ദേഹത്ത് വീണ്എഴുപതുകാരി മരിച്ചു

Published on 30 August, 2016
ആത്മഹത്യ ചെയ്യാനായി കെട്ടിടത്തില്‍ നിന്നും ചാടിയ യുവാവ് ദേഹത്ത് വീണ്എഴുപതുകാരി മരിച്ചു

ചെന്നൈ: ആത്മഹത്യ ചെയ്യാന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ ആള്‍ ദേഹത്ത് വീണ് എഴുപതുകാരി മരിച്ചു. അശോക് നഗര്‍ ഹൗസിങ് ബോര്‍ഡ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ശാരദയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. 34 കാരനായ ശെല്‍വ
ണ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും ആത്മഹത്യ ചെയ്യാനായി താഴോട്ട് ചാടിയത്.

ഈ സമയം വീടിന്റെ പുറത്ത് ഉറങ്ങുകയായിരുന്ന ശാരദയുടെ മേലാണ് ഇയാള്‍ വന്ന് വീണത്. വലിയ ശബ്ദംകേട്ട് ഓടിക്കൂടിയ പരിസരവാസികളാണ് ഇരുവരേയും റോയപ്പട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്.

എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ശാരദ മരിച്ചിരുന്നു. കാലിനും തലയ്ക്കും പരിക്കേറ്റ ശെല്‍വം ചികിത്സയിലാണ്. ഭാര്യയുമായുണ്ടായ വഴക്കിനെ തുടര്‍ന്നാണ് ശെല്‍വം 
ചാടിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക