Image

മോദിയുടെ ഇടപെടല്‍ മാധ്യമപ്രവര്‍ത്തകരുടെ ജീവന്‍ രക്ഷിച്ചെന്ന്

Published on 30 August, 2016
മോദിയുടെ ഇടപെടല്‍ മാധ്യമപ്രവര്‍ത്തകരുടെ ജീവന്‍ രക്ഷിച്ചെന്ന്

നോസര: ജാംനഗറിലെ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ നിരവധി മാധ്യമപ്രവര്‍ത്തകരുടെ ജീവന്‍ രക്ഷിച്ചെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍. 

ഡാമില്‍ നിന്ന് വെള്ളം തുറന്നുവിടുന്നതിനായുള്ള ബട്ടണ്‍ പ്രവര്‍ത്തിപ്പിക്കാനിരിക്കെ പ്രധാനമന്ത്രി താഴ്ഭാഗത്തേക്ക് നോക്കുകയായിരുന്നു. നിരവധി ക്യാമറമാന്മാരും ഫോട്ടോഗ്രാഫര്‍മാരും അവിടെ നില്‍ക്കുന്നത് കണ്ട പ്രധാനമന്ത്രി അവരെ ആംഗ്യം കാട്ടി അപകട മുന്നറിയിപ്പ് നല്‍കി. ശക്തമായ വെള്ളം ഒഴുകി വരുന്നത് അറിയാതെ ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു അവര്‍. പ്രധാനമന്ത്രി അവര്‍ക്ക് മുന്നറിയിപ്പ് ചെയ്തില്ലായിരുന്നെങ്കില്‍ ഒരു വലിയ അപകടം സംഭവിച്ചിരിക്കാമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക