Image

നിലവിളക്ക് കൊളുത്തുന്നതിനെ അനുകൂലിച്ച് സി.പി.എം എം.എല്‍.എ പി.കെ. ശശി

Published on 30 August, 2016
നിലവിളക്ക് കൊളുത്തുന്നതിനെ അനുകൂലിച്ച് സി.പി.എം എം.എല്‍.എ പി.കെ. ശശി
പാലക്കാട്: നിലവിളക്ക് കൊളുത്തുന്നതിനെ അനുകൂലിച്ച് ഷൊര്‍ണൂരിലെ സി.പി.എം എം.എല്‍.എ പി.കെ. ശശി രംഗത്ത്. നിലവിളക്ക് കൊളുത്തേണ്ടെന്ന് ഏത് തമ്പുരാന്‍ പറഞ്ഞാലും താന്‍ വിളക്ക് കൊളുത്തുമെന്നായിരുന്നു പി.കെ. ശശിയുടെ പ്രസംഗം. ചെര്‍പ്പുളശ്ശേരി ശബരി സെന്‍ട്രല്‍ സ്‌കൂളിലെ ഔഷധത്തോട്ടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിലവിളക്ക് കൊളുത്തുന്നതുപോലും വിവാദമാകുന്ന കാലമാണിത്. മനസ്സില്‍ ഇരുട്ട് നിറഞ്ഞവരാണ് വെളിച്ചത്തെ ഭയപ്പെടുന്നത്. തനിക്ക് ഏറ്റവും സന്തോഷം നല്‍കുന്ന ഒന്നാണ് നിലവിളക്ക് കൊളുത്തുകയെന്നുള്ളതെന്ന് പി.കെ. ശശി പറഞ്ഞു.

കമ്യൂണിസ്റ്റ് പാര്‍ട്ടി നിലവിളക്ക് കൊളുത്തരുതെന്ന് ഒരാളോടും പറഞ്ഞതായി താന്‍ മനസ്സിലാക്കിയിട്ടില്‌ളെന്ന് ശശി പറഞ്ഞു.

ഒരു പാര്‍ട്ടി സ്‌കൂളിലും ഇങ്ങനെ പഠിപ്പിച്ചിട്ടില്ല. പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കളെല്ലാം നിലവിളക്ക് കൊളുത്തുന്നവരായിരുന്നു. ഔദ്യോഗിക പരിപാടികളില്‍ നിലവിളക്ക് കൊളുത്താന്‍ ആരേയും നിര്‍ബന്ധിക്കരുതെന്നാണ് മന്ത്രി ജി. സുധാകരന്‍ പ്രസ്താവിച്ചതെന്നും പി.കെ. ശശി ചൂണ്ടിക്കാട്ടി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക