ജനങ്ങളുടെ സ്നേഹമാണ് വലുത്, അഴിമതി നടത്താന്‍ പറഞ്ഞാല്‍ നടക്കില്ല: ഗണേഷ്കുമാര്
Published on 10 February, 2012
കൊട്ടാരക്കര: തന്നെ എം.എല്‍.എ ആക്കിയ ജനങ്ങളുടെ സ്നേഹമാണ് വലുത്. അഴിമതിയും
ക്രമക്കേടും നടത്താന്‍ ആരുപറഞ്ഞാലും കേള്‍ക്കില്ലെന്നും അങ്ങനെ ചെയ്യേണ്ടിവന്നാല്‍
മന്ത്രിസ്ഥാനം ഒഴിയുമെന്നും മന്ത്രി കെ.ബി.ഗണേഷ്കുമാര്
പ്രസ്താവിച്ചു.
തന്നോടൊപ്പം യു.ഡി.എഫും മണ്ഡലത്തിലെ ഒന്നരലക്ഷം വോട്ടര്‍
മാരും എന്നോടൊപ്പം കാണും. വെറുതെ അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന പ്രകൃതം
എനിക്കില്ല. എന്നും ജനങ്ങള്‍ക്കിടയില്‍ത്തന്നെ കാണും. എന്നെ ആട്ടിപ്പായിക്കാന്‍
കഴിയില്ല. ഒന്നുമില്ലെങ്കില്‍ ആതുരസേവനം നടത്തിയെങ്കിലും ജീവിക്കും. ആര്‍ക്കും
എതിരായൊന്നും പറഞ്ഞതല്ല. ഒന്നും കണ്ടാല്‍ പേടിക്കുകയുമില്ല. തന്നെ
ബഹിഷ്കരിക്കുന്നവര്‍ സമൂഹത്തില്‍ ഒറ്റപ്പെടും. ഞാന്‍ ഒരുപാട് സഹായിച്ചവര്‍ എന്റെ
യോഗത്തില്‍ പങ്കെടുക്കരുതെന്ന് വീടുകളില്‍ കയറിയിറങ്ങി പറഞ്ഞു. അതുകൊണ്ട്
യോഗത്തില്‍ കൂടുതല്‍ പേരെത്തി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല