Image

ബട്‌ലാ ഹൗസ് ഏറ്റുമുട്ടല്‍ ദൃശ്യം കണ്ട് സോണിയ കരഞ്ഞിട്ടില്ലെന്ന് ദിഗ്‌വിജയ് സിംഗ്

Published on 10 February, 2012
ബട്‌ലാ ഹൗസ് ഏറ്റുമുട്ടല്‍ ദൃശ്യം കണ്ട് സോണിയ കരഞ്ഞിട്ടില്ലെന്ന് ദിഗ്‌വിജയ് സിംഗ്
ന്യൂഡല്‍ഹി: ബട്‌ലാ ഹൗസ് ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ കണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കരഞ്ഞുവെന്ന നിയമ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ്. സോണിയ കരഞ്ഞിട്ടില്ലെന്നും അത് ഖുര്‍ഷിദിന്റെ വ്യാഖ്യാനമാണെന്നും ദിഗ്‌വിജയ് വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ അസംഗഡില്‍ വ്യാഴാഴ്ച തെരെഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവെയാണ് ഖുര്‍ഷിദ് വിവാദ പ്രസ്താവന നടത്തിയത്. ബട്‌ലാ ഹൗസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ടു തീവ്രവാദികള്‍ അസംഗഡ് സ്വദേശികളായിരുന്നു. 

ബട്‌ലാ ഹൗസ് ഏറ്റുമുട്ടലിന്റെ ചിത്രങ്ങള്‍ കാണിച്ചുകൊടുത്തപ്പോള്‍ സോണിയാ ഗാന്ധിയുടെ കണ്ണില്‍ കണ്ണീര്‍ പൊടിഞ്ഞുവെന്നായിരുന്നു ഖുര്‍ഷിദിന്റെ പ്രസ്താവന. 2008ല്‍ ഡല്‍ഹിയിലെ ജാമിയാ നഗറിലുള്ള ബട്‌ലാ ഹൗസില്‍ ഒളിച്ചിരിക്കുകയായിരുന്ന ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരും ഡല്‍ഹി പോലീസും തമ്മില്‍ നടത്തിയ ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെടുകയും രണ്ടു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഒരാള്‍ രക്ഷപ്പെട്ടു. ഏറ്റുമുട്ടലില്‍ ഡല്‍ഹി പോലീസിലെ എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റായിരുന്ന മോഹന്‍ ചന്ദ് ശര്‍മയും കൊല്ലപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക