Image

കൊല്ലാന്‍ പറ­യു­ന്ന­വര്‍ മറ­ക്ക­രുത്, ഇന്ത്യ ജനാ­ധി­പത്യ രാജ്യ­മാ­ണ്

ജയ­മോ­ഹ­നന്‍ എം Published on 19 September, 2016
കൊല്ലാന്‍ പറ­യു­ന്ന­വര്‍ മറ­ക്ക­രുത്, ഇന്ത്യ ജനാ­ധി­പത്യ രാജ്യ­മാ­ണ്
സൗമ്യവധ­ക്കേ­സില്‍ ഗോവി­ന്ദ­ച്ചാ­മി­ക്കുള്ള വധശിക്ഷ സുപ്രീം കോടതി റദ്ദാ­ക്കി­യ­തില്‍ മല­യാളി സമൂ­ഹ­ത്തി­നി­ട­യില്‍ രോഷം പട­രു­ക­യാ­ണ്. ജന­രോഷം കണ­ക്കി­ലെ­ടു­ത്തു­കൊണ്ടു തന്നെ സര്‍ക്കാര്‍ പുന­പ­രി­ശോ­ധനാ ഹര്‍ജി നല്‍കു­കയും ഗോവി­ന്ദ­ച്ചാ­മി­യെ നൂറു തവണ തൂക്കി കൊല്ല­ണ­മെന്ന് കേരളം ആഗ്ര­ഹി­ക്കു­ന്ന­തായി നിയ­മ­മന്ത്രി എ.­കെ­ബാ­ലന്‍ തന്നെ പറ­യു­കയും ചെയ്തു. സാംസ്കാരിക സാമൂ­ഹിക മേഖ­ല­ക­ളിലെ ബഹു­ഭൂ­രി­പ­ക്ഷവും ഗോവി­ന്ദ­ച്ചാ­മി­ക്ക് ക്യാപി­റ്റല്‍ പണി­ഷ്‌മെന്റ് വേണമെന്ന് ആവ­ശ്യ­പ്പെ­ടു­ന്നു­ണ്ട്. ഗോവി­ന്ദ­ച്ചാ­മിക്ക് വധ­ശിക്ഷ തന്നെ കിട്ടുന്ന തര­ത്തില്‍ നിയമം പുനര്‍നിര്‍മ്മി­ക്ക­ണ­മെ­ന്നാണ് ഒരു പ്രമുഖ നടി ആവ­ശ്യ­പ്പെ­ട്ട­ത്. നിയ­മ­ത്തിന്റെ ഇള­വു­ക­ളി­ലൂടെ തൂക്കു­ക­യ­റില്‍ നിന്ന് ഗോവി­ന്ദ­ച്ചാ­മി­മാര്‍ രക്ഷ­പെ­ടു­ന്നത് സഹി­ക്കാന്‍ കഴി­യില്ല എന്നാ­യി­രുന്നു അവ­രുടെ പ്രതി­ക­ര­ണം. 99 ശത­മാനം മല­യാ­ളിയും ഏതാണ്ട് ഇതേ തര­ത്തി­ലാണ് പ്രതി­ക­രി­ക്കു­ന്നത് അല്ലെ­ങ്കില്‍ മന­സില്‍ ആഗ്ര­ഹി­ക്കു­ന്ന­ത്.

പൊതു­വില്‍ വധ­ശി­ക്ഷയെ എതിര്‍ക്കുന്ന പാര്‍ട്ടി­യാണ് സിപി­എം. ജനാ­ധി­പത്യ സിവില്‍ സമൂ­ഹ­ത്തില്‍ വധ­ശിക്ഷ എന്നത് സ്റ്റേറ്റ് നിയ­മ­പ­ര­മായി ചെയ്യുന്ന കൊല­പാ­തകം മാത്ര­മാണ് എന്ന­താണ് സിപി­എ­മ്മിന്റെ നില­പാ­ട്. ആ നില­പാ­ടി­നെ­പോലും തള്ളി­ക്കൊണ്ട് എല്‍.­ഡി.­എഫ് ഗവണ്‍മെന്റ് വധ­ശിക്ഷ നട­പ്പാ­ക്കണമെന്ന് ആഗ്ര­ഹി­ക്കുന്നു എന്ന് പറ­യു­ന്നത് ജന­രോഷം ഭയ­ന്നാ­ണ്.

എന്നാല്‍ ഗോവി­ന്ദ­ച്ചാ­മിയെ തൂക്കി­ക്കൊ­ല്ലാന്‍ പാടില്ല എന്ന നില­പാട് സ്വീക­രി­ക്കാന്‍ എം.എ ബേബിക്കും വി.­എസ് അച്യു­താ­ന­ന്ദനും രണ്ടു­പക്ഷം ആലോ­ചി­ക്കേണ്ടി വന്നി­ല്ല. അവര്‍ എന്തു­കൊണ്ട് ജ­ന­വി­കാ­ര­ത്തിനും എതി­രായി ഒരു നില­പാട് സ്വീക­രി­ച്ചു. ഇവി­ടെ­യാണ് ഇന്ത്യ­യെ­പ്പോ­ലെയൊരു ജനാ­ധി­പ­ത്യ രാജ്യത്തെ വധ­ശി­ക്ഷ­യുടെ ന്യായ അന്യാ­യ­ങ്ങള്‍ പ്രസ­ക്ത­മാ­കു­ന്ന­ത്. അതി­ലേക്ക് വരു­ന്ന­തിന് മുമ്പായി സൗമ്യ­ക്കേസ് പോലെ തന്നെ മല­യാ­ളിയെ കര­യിച്ച മറ്റൊരു കേസ് കൂടി പരി­ശോ­ധി­ക്കേ­ണ്ട­തു­ണ്ട്.

2001ലാണ് പതി­മൂന്ന് വയ­സു­കാരി കൃഷ്ണ­പ്രീ­യയെ മഞ്ചേ­രി­യില്‍ മാന­ഭംഗം ചെയ്ത് കൊന്ന­ത്. അന്ന് പത്ര­ങ്ങ­ളി­ലെല്ലാം പൊട്ടി­ക്ക­ര­യുന്ന "ശങ്ക­ര­നാ­രാ­യ­ണന്‍' എന്നയാളുടെ ചിത്ര­മു­ണ്ടാ­യി­രു­ന്നു. അയാ­ളാ­യി­രുന്നു കൃഷ്ണ­പ്രീ­യ­യുടെ പിതാ­വ്. എഴാം ക്ലാസില്‍ പഠി­ക്കുന്ന മകളെ ബലാല്‍ക്കാരം ചെയ്ത കൊന്ന­വ­നോട് ആ പിതാ­വിന് എന്ത് വികാ­ര­മാണ് ഉണ്ടാ­വു­ക. ചിന്ത­കള്‍ക്കും അപ്പു­റ­ത്തായി­രുന്നു ശങ്ക­ര­നാ­രാ­യ­ണന്റെ മന­സ്.

കൃഷ്ണ­പ്രീയ കേസിലും പ്രതിയെ പോലീസ് പിടി­ച്ചു. അഹ­മ്മദ് കോയ എന്ന കുറ്റാ­രോ­പി­തന്‍ ജയി­ലി­ലാ­യി. പതിവ് പോലെ കേസും കോടതി നട­പ­ടി­ക­ളും. ഏതാ­ണ്ടൊരു പത്ത് മാസം അഹ­മ്മദ് കോയ തട­വ­റ­യില്‍ കിട­ന്നി­ട്ടു­ണ്ടാ­വും. അതിനു ശേഷം തെളി­വു­ക­ളുടെ അഭാ­വ­ത്തില്‍ കോടതി അഹ­മ്മദ് കോയയെ വെറുതെ വിട്ടു. പതിവ് പോലെ എല്ലാ­വരും നിയ­മത്തെ പഴി­ച്ചു.

പിന്നീട് ഒരു ഏഴ് ദിവസം കഴിഞ്ഞ് ലോകം കാണു­ന്നത് അഹ­മ്മദ് കോയ­യുടെ അഴു­കിയ ജഡ­മാ­ണ്. വെടി­വെച്ച് കൊല്ല­പ്പെട്ട അഹ­മ്മദ് കോയ­യുടെ ജഡം. പതിവ് പോലെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതി കൃഷ­ണ­പ്രീ­യ­യുടെ അച്ഛന്‍ ശങ്ക­ര­നാ­രാ­യ­ണ­ന്‍. അദ്ദേ­ഹ­ത്തിന്റെ രണ്ടു സുഹൃ­ത്തു­ക്കള്‍ കേസില്‍ അഹ­മ്മദ് കോയയെ കൊല­പ്പെ­ടു­ത്താന്‍ സഹാ­യി­ച്ചി­രു­ന്നു. ശങ്ക­ര­നാ­രാ­യ­ണന് ജീവപര്യന്തം തടവും അതിന് കൂട്ടു­നി­ന്ന­വര്‍ക്ക് മൂന്നു­വര്‍ഷം കഠിന തട­വു­മാണ് മഞ്ചേരി സെഷന്‍സ് കോടതി വിധി­ച്ച­ത്. ശിക്ഷ ഏറ്റു­വാ­ങ്ങിയ ശങ്ക­ര­നാ­രാ­യ­ണന്‍ ജന­ങ്ങ­ളുടെ യഥാര്‍ഥ ഹീറോ­യായി മാറു­ക­യാ­യി­രുന്നു. പിന്നീട് 2006ല്‍ ശങ്ക­ര­നാ­രാ­യ­ണനെ ഹൈക്കോ­ടതി വെറുതെ വിട്ടു. കൂട്ടു­പ്ര­തി­ക­ളെയും വെറുതെ വിട്ടു.

അതിന് ഹൈക്കോ­ടതി പറഞ്ഞ ന്യായം എന്താ­യി­രുന്നു എന്ന­റി­യാമോ. അഹ­മ്മദ് കോയക്ക് ക്രിമി­നല്‍ പശ്ചാ­ത്തലം ഉണ്ടാ­യി­രു­ന്നു. സ്വാഭാ­വി­ക­മായും അയാള്‍ക്ക് നിര­വധി ശത്രു­ക്ക­ളു­ണ്ടാ­യി­രു­ന്നു. അതു­കൊണ്ട് ശങ്ക­ര­നാ­രാ­യ­ണ­നാണ് കൊന്നത് എന്ന പ്രോസി­ക്യു­ഷന്‍ ആരോ­പ­ണ­ത്തില്‍ കഴ­മ്പില്ല എന്ന­താ­യി­രുന്നു കോട­തി­യുടെ നിരീ­ക്ഷ­ണം. പ്രത്യേ­കിച്ച് പണ­മൊന്നും വാരി­യെ­റി­യാതെ തന്നെ അഹ­മ്മദ് കോയ പുറ­ത്തു വന്ന നിയ­മ­ത്തിന്റെ വാതി­ലി­ലൂടെ തന്നെ ശങ്ക­ര­നാ­രാ­യ­ണനും പുറത്തു വന്നു. അതാ­യത് തെളി­വു­ക­ളുടെ അഭാ­വ­ത്തില്‍ ശങ്ക­ര­നാ­രാ­യ­ണനെ കോടതി വെറുതെ വിട്ടു.

സൗമ്യാ വധ­ക്കേ­സിന്റെ പശ്ചാ­ത്ത­ല­ത്തില്‍ കൃഷ്ണ­പ്രീയ കേസിന്റെ കാര്യം ഓര്‍മ്മി­പ്പി­ച്ച­തിന് കാരണം ജനാ­ധി­പത്യ കോട­തി­യില്‍ വികാ­ര­ങ്ങ­ളി­ല്ല, ഉണ്ടാ­വാനും പാടി­ല്ല, മറിച്ച് തെളി­വു­കള്‍ മാത്ര­മേ­യുള്ളു എന്ന വസ്തു­ത­യി­ലേക്ക് ശ്രദ്ധ ക്ഷണി­ക്കാ­നാ­ണ്. അഹ­മ്മദ് കോയ ദുഷ്ടനും ശങ്ക­ര­നാ­രാ­യ­ണന്‍ ഹീറോ­യു­മാ­കു­ന്നത് ജന­ത്തിന് മാത്രമാണ്. ജനാ­ധി­പത്യ കോട­തിക്ക് അങ്ങ­നെ­യൊരു ചിന്ത ഉണ്ടാ­വാന്‍ പാടില്ല എന്ന­താണ് വസ്തു­ത. അവര്‍ക്ക് രണ്ടു­പേരും കുറ്റാ­രോ­പി­തര്‍ മാത്ര­മാ­ണ്.

ബലാല്‍ക്കാരം, കൊല­പാ­തകം തുട­ങ്ങിയ കേസു­ക­ളില്‍ ഇര­യുടെ ബന്ധു­ക്കള്‍ക്ക് ഉണ്ടാ­വുന്ന കടുത്ത ദുഖം ഒരു സത്യ­മാ­ണ്. കുറ്റ­വാ­ളി­യുടെ ഇര­കള്‍ എന്ന നില­യില്‍ അവര്‍ക്ക് ധാര്‍മ്മി­കവും പ്രായോ­ഗി­ക­വു­മായ പിന്തു­ണയും സഹാ­യവും സമൂഹം നല്‍കേ­ണ്ട­തു­ണ്ട്. അതാ­രു­ടെയും കരു­ണ­യ­ല്ല. മറിച്ച് ഇര­യായ സാമൂ­ഹിക ജീവി­യുടെ അവ­കാ­ശ­മാ­ണ്. ഒപ്പം തന്നെ കുറ്റ­വാ­ളി­യോട് അഥവാ കുറ്റം ആരോ­പി­ക്ക­പ്പെ­ട്ട­വ­നോട് ഇര­യുടെ വേണ്ട­പ്പെ­ട്ട­വര്‍ക്ക് ഉണ്ടാ­കുന്ന വൈകാ­രിക പ്രതി­ക­രണം മന­സി­ലാ­ക്കാ­വു­ന്ന­തേ­യു­ള്ളു. അത് തീര്‍ത്തും വ്യക്തി­പ­ര­മാ­ണ്. പക്ഷെ ജനാ­ധി­പത്യ സമൂ­ഹ­ത്തിലെ കോടതി ഈ വ്യക്തി­പ­ര­മായ വികാ­ര­ങ്ങളെ മാനി­ക്ക­ണ­മെ­ന്ന് വാശി­പി­ടി­ക്കു­ന്നത് അര്‍ഥ­ശൂ­ന്യ­മാണ്.

ജനാ­ധി­പത്യ രാജ്യത്ത് കുറ്റം തെളി­യി­ക്ക­പ്പെ­ട്ടാല്‍ കുറ്റ­വാ­ളി­ക്കുള്ള ശിക്ഷ എന്നത് സ്റ്റേറ്റും അതിന്റെ പൗര­നായ കുറ്റോരോ­പി­തനും തമ്മി­ലുള്ള വ്യവ­ഹാ­ര­മാ­ണ്. ഇവിടെ കുറ്റം തെളി­യി­ക്ക­പ്പെ­ടു­മ്പോള്‍ സ്റ്റേറ്റ് തന്റെ പൗര­നായ പ്രസ്തുത കുറ്റ­വാ­ളിക്ക് ശിക്ഷ വിധി­ക്കുന്നു എന്ന പ്രോസസ് മാത്ര­മാണ് നട­ക്കു­ന്ന­ത്. അവിടെ ഇര­യുടെ ബന്ധു­ക്ക­ളുടെ വൈകാ­രികതയ്ക്ക് സ്ഥാന­മില്ല എന്ന് ചുരു­ക്കം. സ്ഥാന­മു­ണ്ടാ­ക­ണ­മെ­ങ്കില്‍ നമ്മള്‍ ജീവി­ക്കു­ന്നത് സ്വാഭാ­വി­ക­മായും ഒരു മതരാജ്യ­ത്താ­യി­രി­ക്ക­ണം. അവിടെ മത­പു­രോ­ഹി­തന് ഇര­യുടെ വേണ്ട­പ്പെ­ട്ട­വ­രുടെ വികാ­രത്തെ മാനിച്ച് ശിക്ഷവി­ധി­ക്കാം. പക്ഷെ ജനാ­ധി­പത്യ രാജ്യത്ത് ശിക്ഷ വിധി­ക്കു­ന്നത് മത­പു­രോ­ഹി­ത­നല്ല, രാജ­ഭ­രണ കാലത്തെ രാജാ­വല്ല, മറിച്ച് തെളി­വു­കളെയും നിയ­മ­ത്തെയും ശബളം വാങ്ങി വ്യാഖ്യാ­നി­ക്കുന്ന ന്യായാ­ധി­പന്‍ എന്ന ഉദ്യോ­ഗ­സ്ഥനാണ്. ന്യായാ­ധി­പന്‍ എന്ന വാക്കിലെ "അധി­പന്‍' എന്ന വാക്കിന് "രാജാവ്' എന്ന അര്‍ഥം ജനാ­ധി­പത്യ സമൂ­ഹ­ത്തി­ലി­ല്ല. തെളി­വു­കള്‍ ശരി­യെ­ന്ന് സാങ്കേ­തി­ക­മായി തന്നെ ബോധ്യം വരു­മ്പോള്‍ മാത്രമേ ശിക്ഷ വിധി­ക്കാന്‍ അയാളെ ഭര­ണ­ഘ­ടന അധി­കാ­ര­പ്പെ­ടു­ത്തി­യി­ട്ടു­ള്ളു. അയാള്‍ അത്ര മാത്രമേ ചെയ്യാന്‍ പാടു­ള്ളു.

കാരണം ജനാ­ധി­പത്യ സമൂ­ഹ­ത്തിലെ നിയ­മ­ത്തിന് കുറ്റ­മെ­ന്നത് ഒരു വസ്തു­ത­യാ­കു­മ്പോള്‍ തന്നെ കുറ്റ­വാളി എന്നത് ഒരു പോസി­ക്യു­ഷന്‍ ആരോ­പണം മാത്ര­മാ­ണ്. ഇയാള്‍ കുറ്റ­വാ­ളി­യാണ് എന്ന മാധ്യ­മ­ങ്ങ­ളു­ടെയോ ഇര­യു­ടെ ബന്ധു­ക്ക­ളു­ടെയോ ഉറ­പ്പു­കള്‍ പോരാ കോട­തിക്ക് ശിക്ഷ വിധി­ക്കാന്‍. അതു­കൊ­ണ്ടാണ് കൃഷ്ണ പ്രീയയെ കൊന്നു­വെന്ന് ആരോ­പി­ക്ക­പ്പെട്ട അഹ­മ്മദ് കോയ പുറത്ത് വന്നത് പോലെ തന്നെ അഹ­മ്മദ് കോയയെ കൊന്നു­വെന്ന് ആരോ­പി­ക്ക­പ്പെട്ട ശങ്ക­ര­നാ­രാ­യ­ണനും പുറത്തു വന്ന­ത്.

അതാ­യത് ഇരയ്ക്കു വേണ്ടി പ്രതി­കാരം ചെയ്യുന്ന രാജ­ഭ­ര­ണ­കാ­ല­മല്ല ഇതെന്ന് ചുരു­ക്കം. ജനാ­ധി­പത്യ കോട­തി­യുടെ ശിക്ഷയ്ക്ക് ഇര­യുടെ വൈകാ­രി­ക­ത­യു­മായി ഒരു ബന്ധവും ഇല്ല. മാത്ര­മല്ല ജനാ­ധി­പത്യ കോടതിയില്‍ ശിക്ഷ എന്നത് ഇരയ്ക്ക് നല്‍കുന്ന പ്രതി­കാര പരി­ഹാ­ര­മ­ല്ല. മറിച്ച് തന്റെ പൗരന്‍ ചെയ്ത തെറ്റിന് സ്റ്റേറ്റ് നല്‍കുന്ന ശിക്ഷ­മാ­ത്ര­മാ­ണ്.

അപ്പോ സൗമ്യ കേസില്‍ സംഭ­വി­ച്ചി­രി­ക്കു­ന്നത് ഏറ്റവും കടുത്ത ശിക്ഷ­യായ വധ­ശിക്ഷ നല്‍കാന്‍ കാര­ണ­മായ ആരോ­പ­ണ­ങ്ങള്‍ ഗോവി­ന്ദ­ച്ചാ­മി­യുടെ മേല്‍ തെളി­യി­ക്കാന്‍ കഴി­ഞ്ഞില്ല എന്ന­താ­ണ്. അതു­കൊണ്ട് അയാ­ളില്‍ നിന്നും സുപ്രീം കോടതി വധ­ശിക്ഷ എടു­ത്തു­മാറ്റി. അപ്പോള്‍ ഇര­യോട് അനു­ഭാവം പ്രക­ടി­പ്പി­ക്കു­ന്ന­വര്‍ ചെയ്യേ­ണ്ടത് ഗോവി­ന്ദ­ച്ചാ­മി­യില്‍ നിന്ന് എടു­ത്തു­മാ­റ്റ­പ്പെട്ട കൊലാ­പാ­തകകുറ്റം വീണ്ടും തെളി­യി­ച്ചെ­ടു­ക്കാന്‍ കോട­തിയെയും നിയ­മ­ത്തെയും സമീ­പി­ക്കുക എന്ന­താ­ണ്. സൗമ്യയെ ഗോവി­ന്ദി­ച്ചാമി കൊല­പ്പെ­ടു­ത്തി­യത് തന്നെ എന്ന് വിശ്വ­സി­ക്കുന്ന ഓരോ വ്യക്തിക്കും പുന­പ­രി­ശോ­ധന ഹര്‍ജി­യോട് അനു­ഭാവം പ്രക­ടി­പ്പി­ക്കാ­നുള്ള ബാധ്യ­ത­യു­മു­ണ്ട്. ഗോവി­ന്ദ­ച്ചാമി തന്നെ­യാണ് കൊന്നത് എന്ന് സ്റ്റേറ്റ് അംഗീ­ക­രി­ക്കു­ന്നത് വരെ നിയ­മ­പോ­രാട്ടം തുട­രു­കയും ചെയ്യാം. മറിച്ച് ശിക്ഷ കുറഞ്ഞു പോയി ശിക്ഷി­ച്ചത് ശരി­യാ­യില്ല എന്നൊക്കെ ചാന­ലു­ക­ളില്‍ വന്നി­രുന്ന് അലറി വിളി­ക്കു­ന്ന­തില്‍ യാതൊരു കഴ­മ്പു­മി­ല്ല.

ചുരുക്കി പറ­ഞ്ഞാല്‍ ഇര­യുടെ ബന്ധു­ക്കള്‍ക്കും സാമാ­ന്യ­ജ­ന­ത്തിന്റെ പൊതു­ബോ­ധ­ത്തിനും ശിക്ഷ­വി­ധി­ക്കു­ന്ന­തില്‍ സ്റ്റേക്ക് ഹോള്‍ഡ­റാ­കാന്‍ ഇന്ത്യ എന്നത് ഇറാനോ സൗദി അറേ­ബ്യയോ അല്ല.

അപ്പോള്‍ ശങ്ക­ര­നാ­രാ­യ­ണന്‍മാര്‍ ഉണ്ടാ­കു­ന്ന­തോ?. അത് ചിലര്‍ക്ക് കാലവും പ്രകൃ­തിയും കരു­തി­വെ­ക്കുന്ന കാവ്യ­നീ­തി­യാ­ണ്.

കൊല്ലാന്‍ പറ­യു­ന്ന­വര്‍ മറ­ക്ക­രുത്, ഇന്ത്യ ജനാ­ധി­പത്യ രാജ്യ­മാ­ണ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക