Image

പിണറായി വിജയന്‍ ശക്തനായ മുഖ്യമന്ത്രിയെന്ന് വെള്ളാപ്പള്ളി

Published on 24 September, 2016
പിണറായി വിജയന്‍ ശക്തനായ മുഖ്യമന്ത്രിയെന്ന് വെള്ളാപ്പള്ളി
തിരുവനന്തപുരം: എല്‍.ഡി.എഫിനോട് പണ്ടേ അകല്‍ച്ചയില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിണറായി വിജയന്‍ ശക്തനായ മുഖ്യമന്ത്രിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കേരളത്തിന് ഇപ്പോഴാണ് ഒറ്റമുഖ്യമന്ത്രിയുണ്ടായത്. മുന്‍പ് മന്ത്രിമാരെല്ലാം മുഖ്യമന്ത്രിയായിരുന്നുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

 ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് എസ്.എന്‍ കോളജുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാനാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

നേരത്തെ കെ. കരുണാകരന്‍ കഴിഞ്ഞാല്‍ കേരളത്തിന്റെ ലീഡര്‍ പിണറായി വിജയനാണെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. കേരളം കണ്ട മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാണ് പിണറായിയെന്നും പിണറായിയെ തനിക്ക് വലിയ ഇഷ്ടമാണെന്നും വെള്ളാപ്പള്ളി പ്രഖ്യാപിച്ചിരുന്നു. 


അതിനിടെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. ബി.ജെ.പിബി.ഡി.ജെ.എസ് സഖ്യത്തില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് വെള്ളാപ്പളളിയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക