Image

ഇസ്രത്ത് ജഹാന്‍ കേസിലെ രേഖകള്‍ കാണാതായതായ സംഭവത്തില്‍ പുതിയ എഫ്‌ഐആര്‍

Published on 25 September, 2016
ഇസ്രത്ത് ജഹാന്‍ കേസിലെ  രേഖകള്‍  കാണാതായതായ സംഭവത്തില്‍ പുതിയ എഫ്‌ഐആര്‍

ന്യൂഡല്‍ഹി: പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത്ത് ജഹാന്‍ കേസിലെ  രേഖകള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് കാണാതായതായ സംഭവത്തില്‍ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

2009 ല്‍ അന്നത്തെ ആഭ്യന്തര സെക്രട്ടറി അറ്റോര്‍ണി ജനറലിന് എഴുതിയ രണ്ട് കത്തുകളും അറ്റോര്‍ണി ജനറല്‍ സമര്‍പ്പിച്ച രണ്ട് സത്യവാങ്മൂലങ്ങളുമാണ് കാണാതായത്. 2009 സപ്തംബര്‍ 18 മുതല്‍ 28 വരെയുള്ള കാലത്താണ് രേഖകള്‍ കാണാതാത്.

ഈ സത്യവാങ്മൂലമാണ് മുന്‍ ആഭ്യന്തര മന്ത്രി പി.ചിദംബരം തിരുത്തിയെന്ന് ആരോപണമുയര്‍ന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക