Image

ഇന്ത്യ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം

Published on 25 September, 2016
ഇന്ത്യ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം
ഇസ്‌ലാമാബാദ്: അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് ഇന്ത്യ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം. പാക് നഗരങ്ങളില്‍ ഇന്ത്യ ഭീകരവാദികള്‍ക്ക് സഹായം നല്‍കുകയാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ക്രൂരത കാണിക്കുന്നവരെയാണ് ലോകം ഒറ്റപ്പെടുത്തുകയെന്നും കശ്മീരിലെ ജനങ്ങളോട് ക്രൂരത കാണിക്കുന്നത് ഇന്ത്യയാണെന്നുമാണ് പാക് വാര്‍ത്താ വിനിമയ മന്ത്രി പര്‍വേസ് റാഷിദ് പറഞ്ഞത്.

കശ്മീരിലുണ്ടായ സംഘര്‍ഷം ഇന്ത്യക്ക് ഒരിക്കലും മറച്ചു വെക്കാന്‍ കഴിയില്ലെന്നും ഇത് ലോക രാജ്യങ്ങളുടെ മുന്നിലുണ്ടെന്നും പാകിസ്താന്റെ ഇന്ത്യന്‍ സ്ഥാനപതി അബ്ദുല്‍ ബാസിതും പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക