Image

ഉറി ഭീകാരക്രമണത്തില്‍ പരിക്കേറ്റ ഒരു സൈനികന്‍ കൂടി മരിച്ചു

Published on 25 September, 2016
ഉറി ഭീകാരക്രമണത്തില്‍ പരിക്കേറ്റ ഒരു സൈനികന്‍ കൂടി മരിച്ചു

ശ്രീനഗര്‍: ഉറി ഭീകാരക്രമണത്തില്‍ പരിക്കേറ്റ ഒരു സൈനികന്‍ കൂടി മരിച്ചു. ഒഡീഷ സ്വദേശിയായ ബി.എസ്.എഫ്‌ ജവാന്‍ പിതാബസ് മജ്ഹിയാണ് മരിച്ചത്.

ഇതോടെ ഉറി ആക്രണത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. 

ജമ്മുകശ്മീരിലെ ഉറിയില്‍ ആര്‍മി ബ്രിഗേഡ് ഹെഡ്ക്വാര്‍ട്ടഴ്‌സിന് നേരെ കഴിഞ്ഞ ഞായറാഴ്ചയാണ് ഭീകരാക്രമണം നടന്നത്. 

ഭാര്യയുടെ ആദ്യ പ്രസവത്തോടനുബന്ധിച്ച് അവധിയെടുത്ത് നാട്ടിലേക്ക് തിരിക്കാനുള്ള മജ്ഹിയുടെ തയ്യാറെടുപ്പിനിടെയാണ് ഭീകരാക്രമണം നടന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക