Image

പുനഃസമാഗമം! (കവിത: അനിത പണിക്കര്‍)

Published on 07 October, 2016
പുനഃസമാഗമം! (കവിത: അനിത പണിക്കര്‍)
ഒരുനീണ്ട കാത്തിരിപ്പിന്‍ അന്ത്യത്തില്‍
ഒരായിരം സ്വപ്നങ്ങള്‍തന്‍ ജന്മസാക്ഷാത്കാരത്തില്‍
ഒന്നായ ഉടലുകളും ഒന്നായ മനസ്സുകളും
ഒരുകൂട്ടം മിന്നാമിനുങ്ങുകളുടെ ചിറകേറി
തെളിവാനില്‍ പൊങ്ങിപ്പറക്കവേ..

എന്തേ നീ എന്നെ പിന്നിലാക്കി?
എന്നെമാത്രം പിന്നിലാക്കി വിദൂരതയിലേക്ക് ഊളിയിട്ടുപോയി?
എന്തേ നീ ഉയരങ്ങളിലേക്ക് പൊങ്ങിപ്പറന്നൂ?
ഉയരങ്ങളിലേക്ക് പൊങ്ങിപ്പറന്ന്!,
അപാരതയില്‍ മുങ്ങിമറഞ്ഞു?

ഒരു വെള്ളത്തുണിയാല്‍ അവര്‍ നിന്റെ മുഖം മറയ്ക്കുന്നു..
അതു തട്ടിയെറിഞ്ഞെറിഞ്ഞയ്യോ ഞാന്‍ തളര്‍ന്നുവീഴുന്നു..
നീലയാണു നിന്‍ ഇഷ്­ടനിറമെന്നു ഉറക്കെ കൂവുന്നഎന്നെ,
വെള്ള മതിയെന്നു പറഞ്ഞവര്‍
തള്ളിയകറ്റുന്നു!!

Join WhatsApp News
റെജീസ് നെടുങ്ങാടപ്പള്ളി 2016-10-10 08:56:36
പണിക്കരേ  ,  വേറെ എന്തെല്ലാം നല്ല പണി ഉണ്ട് ലോകത്തിൽ , കവിത എഴുതണം എന്ന് വാശി പിടിക്കുന്നത് അത്ര നന്നല്ല ട്ടോ
James Mathew, Chicago 2016-10-10 11:58:22
റെജീസ് , നിങ്ങൾ ഉദ്ദ്ദേശിച്ചത് സി.ജി. പണിക്കരാണോ,
അനിത പണിക്കരാണോ?  മുഴുവൻ പേര്
എഴുതി കൺഫൂഷ്യൻ തീർക്കണമേ...
ജെറീസ് 2016-10-10 16:05:03
വേറെ എന്തെല്ലാം പണിയുന്നു! റെജീസ് കാണുന്നില്ലെ? കഥ, നിരൂപണം, അങ്ങനെ അങ്ങനെ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക