Image

സുപ്രിയയുടെ പ്രശംസ പിടിച്ചുപറ്റാന്‍ പൃഥ്വിരാജ് ചെയ്തത്

ആഷ എസ്‌ പണിക്കര്‍ Published on 27 October, 2016
സുപ്രിയയുടെ പ്രശംസ പിടിച്ചുപറ്റാന്‍ പൃഥ്വിരാജ് ചെയ്തത്
യുവനടന്‍ പൃഥ്വിരാജിന്റെ ഫോട്ടോ വൈറലാകുന്നു. പുറംതിരിഞ്ഞുനിന്നുകൊണ്ട് മകളുടെ മുഖം മറച്ച ഫോട്ടോയാണ് പൃഥ്വി ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ചിത്രത്തിന്റെ അടിക്കുറിപ്പാണ് ശ്രദ്ധേയം. രണ്ടു വയസുള്ള കുഞ്ഞിന്റെ പല്ലുതേച്ചുകൊടുക്കൂ, ഭാര്യയുടെ പ്രശംസ പിടിച്ചുപറ്റൂ എന്നായിരുന്നു ഫോട്ടോയ്ക്കു നല്‍കിയ അടിക്കുറിപ്പ്.

മകളുടെ മുഖം പുറംലോകം കാണേണ്ട എന്ന സുപ്രിയയുടെ തീരുമാനം കാരണമാണ് പൃഥ്വി മകളുടെ മുഖം മറച്ചുകൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്തതെന്നാണ് സോഷ്യല്‍മീഡിയയില്‍ അഭിപ്രായം.

 2014 സെപ്റ്റംബര്‍ എട്ടിനായിരുന്നു പൃഥ്വിക്കും സുപ്രിയയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക