Image

ഭര്‍ത്താവ് ഭാര്യയെ കാറിനുള്ളില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തി

Published on 27 October, 2016
ഭര്‍ത്താവ് ഭാര്യയെ കാറിനുള്ളില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തി
ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഭര്‍ത്താവ് ഭാര്യയെ കാറിനുള്ളില്‍ വച്ച് കുത്തിക്കൊലപ്പെടുത്തി. 60കാരനായ മുകേഷ് മോംഗയാണ് ഭാര്യ മഞ്ജു മോംഗയെ കുത്തി കൊലപ്പെടുത്തിയത്. 

നിരവധി തവണ കുത്തിയ ശേഷം ഇവരുടെ തലയറുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തെക്കന്‍ ദല്‍ഹിയിലെ ആനന്ദ് നികേതനില്‍ ബുധനാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം.

മഞ്ജു ജോലി ചെയ്തിരുന്ന വസ്ത്ര വ്യാപാരശാലക്ക് മുന്‍പില്‍ വെച്ചാണ് സംഭവം. മദ്യ ലഹരിയിലായിരുന്ന മുകേഷ് സ്ഥാപനത്തിലെത്തി മഞ്ജുവിനോട് കാറില്‍ കയറാന്‍ ആവശ്യപ്പെടുകയും അവര്‍ ഇത് നിരസിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. ബലം പ്രയോഗിച്ച് മഞ്ജുവിനെ കാറില്‍ കയറ്റിയ ശേഷം കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.

കഴുത്തിലും മാറിലും കത്തികൊണ്ട് ഒന്‍പതു തവണ കുത്തുകയായിരുന്നു. സംഭവം സ്ഥാപനത്തിലെ സെക്യൂരിറ്റി ഗാര്‍ഡ് തടയാന്‍ ശ്രമിച്ചെങ്കിലും കുത്തിയതിനുശേഷം മുകേഷ് മോംഗ കാറോടിച്ച് പോവുകയായിരുന്നു. എന്നാല്‍ സെക്യൂരിറ്റി അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ഇയാളെ പിന്തുടര്‍ന്ന് പിടികൂടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക