Image

ജേക്കബ് തോമസിന്റെ നടപടികള്‍ ആത്മവീര്യം കെടുത്തുന്നുവെന്ന്ഐ .എ.എസ് ഉദ്യോഗസ്ഥര്‍

Published on 27 October, 2016
ജേക്കബ് തോമസിന്റെ  നടപടികള്‍ ആത്മവീര്യം കെടുത്തുന്നുവെന്ന്ഐ .എ.എസ് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെതിരെ പരാതിയുമായി ഒരുപറ്റം ഐ.എ.എസ്. ഉദ്യോഗസ്ഥര്‍.

ജേക്കബ് തോമസിന്റെ ഏകപക്ഷീയമായ നടപടികള്‍ ആത്മവീര്യം കെടുത്തുന്നു എന്ന പരാതിയുമായി ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെ കണ്ടു. 

 അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രാഹാമിന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയതിന് പിന്നാലെയാണ് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍.

നേരത്തെ ഇതേപരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചുവെങ്കിലും, അദ്ദേഹത്തില്‍ നിന്നും പ്രതികൂലമായ മറുപടിയായിരുന്നു ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്.

വിജിലന്‍സ് മേധാവിയുടെ നടപടികള്‍ ആത്മവീര്യം കെടുത്തുന്നു. ഏകപക്ഷീയമായ തീരുമാനങ്ങള്‍ ജോലി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിക്കുന്നു. പ്രാഥമിക പരിശോധന പോലുമില്ലാതെയാണ് നടപടികളില്‍ പലതുമെന്നും ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക