Image

ലണ്ടനിലും എം.എല്‍.എ പവര്‍ വിടാതെ പി.സി

Published on 27 October, 2016
ലണ്ടനിലും എം.എല്‍.എ പവര്‍ വിടാതെ പി.സി
ബ്രിട്ടീഷ് സന്ദര്‍ശത്തിലാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. എങ്ങും ജോര്‍ജിനെ സ്വീകരിക്കാന്‍ മലയാളികള്‍ മത്സരിക്കുന്ന കാഴ്ച്ച. വേദികളില്‍ നിന്നും വേദികളിലേക്കുള്ള യാത്രയില്‍ എല്ലാ തരത്തിലും കേരളത്തിലെ പതിവ് തുടരാന്‍ ആഗ്രഹിക്കുകയാണ് ജോര്‍ജ്. അതുകൊണ്ട് തന്നെ യാത്ര ബ്രിട്ടീഷ് രജിസ്‌ട്രേഷനിലുള്ള കാറിലാണെങ്കിലും പൂഞ്ഞാര്‍ എംഎല്‍എ, പിസി ജോര്‍ജ് എന്ന ബോര്‍ഡ് വെക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. കാറിലുള്ളത് താന്‍ ആണെന്ന് മലയാളി 'ആരാധകരെ' എളുപ്പം അറിയിക്കാനുള്ള 'പൂഞ്ഞാര്‍ പുലി'യുടെ സൈക്കോളജിക്കല്‍ മൂവ്.



‘പൂഞ്ഞാര്‍ ആശാന്‍ പിസി ജോര്‍ജ്’ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ജോര്‍ജിന്റെ എംഎല്‍എ ബോര്‍ഡ് വെച്ച കാറിന്റെ ചിത്രം പുറത്തുവന്നിരിക്കുന്നത്. 'ആശാന്‍ ലണ്ടന്‍ കളം കൈയിലാക്കി' എന്ന തലക്കെട്ടോടെയുള്ള ചിത്രത്തിനൊപ്പം ജോര്‍ജിന്റെ വിവിധ സ്‌റ്റൈലിലുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ജോര്‍ജ് ലണ്ടനിലെ ഹോട്ടലിലൂടെ നടന്നുവരുന്ന വീഡിയോയും ഫെയ്‌സ്ബുക്ക് പേജില്‍ കാണാം.

ഒക്ടോബര്‍ 21ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ ജോര്‍ജിനെ പ്രവാസി ജനപക്ഷ സാരഥികളാണ് സ്വീകരിച്ചിരുന്നത്. ഈ മാസം 29 വരെ ജോര്‍ജ് ലണ്ടന്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, ന്യൂകാസില്‍ തുടങ്ങി പത്ത് നഗരങ്ങളിലെ വേദികളില്‍ മലയാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക