യു.കെ വിസ നിയമം കര്‍ശനമാക്കി
VISA
04-Nov-2016

ലണ്ടന്‍: വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനായി ബ്രിട്ടന്‍ വിസാ നിയമങ്ങളില്‍ മാറ്റം വരുത്തുന്നു. പുതിയ വിസാ നിയമം ?െഎ.ടി പ്രഫഷണലുകളെയാണ് ഏറെയും ബാധിക്കുക. ബ്രിട്ടനിലും ഇന്ത്യയിലുമായി പ്രവര്‍ത്തിക്കുന്ന ടയര്‍ 2 വിഭാഗത്തില്‍ പെടുന്ന എ.ടി കമ്പനികള്‍ക്ക് പുതിയ മാറ്റം തിരിച്ചടിയാകും.
കുറഞ്ഞത് 30,000 പൗണ്ട് ശമ്പളം വാങ്ങുന്നവര്‍ക്ക് മാത്രമേ നവംബര്‍ 24നുശേഷം രണ്ടാം ശ്രേണിയിലെ കമ്പനികളിലെ സ്?ഥലം മാറ്റത്തിന് (?െഎ.സി.ടി) അപേക്ഷിക്കാനാവൂ. നേരത്തെ 20,800 പൗണ്ടായിരുന്നു ശമ്പള പരിധി.
90 ശതമാനം ഇന്ത്യന്‍ ?െഎ.ടി കമ്പനികളും ഈ വിസ സംവിധാനം ഉപയോഗിച്ചാണ് ജീവനക്കാരെ ബ്രിട്ടനിലേക്ക് അയക്കുന്നത്. അതുകൊണ്ടുതന്നെ നിയമഭേദഗതി കൂടുതല്‍ ബാധിക്കുന്നതും ഇന്ത്യന്‍ ?െഎ.ടി പ്രഫഷണലുകളെയാണ്. യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളെ ഈ നിയമത്തില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
അനുഭവസമ്പത്തുള്ള ജീവനക്കാര്‍ക്ക് 25,000 പൗണ്ടും ബിരുദധാരികളായ ജീവനക്കാര്‍ക്ക് 23,000 പൗണ്ടുമാണ് വിസക്ക് അപേക്ഷിക്കാന്‍ വേണ്ട ശമ്പള പരിധി. ഒരു കമ്പനിക്ക് ഒരു വര്‍ഷം 20സ്ഥലങ്ങളിലേക്ക് സ്ഥാനമാറ്റം നല്‍കാം.
യൂറോപ്യന്‍ യൂണിയനില്‍ പെടാത്ത രാജ്യക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് ബ്രിട്ടനില്‍ സ്ഥിരതാമസത്തിന് നിര്‍ദ്ദിഷ്ട ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ആവശ്യമാണെന്നതും ഇന്ത്യക്കാരെ ഉള്‍പ്പെടെ ബാധിക്കും.
Facebook Comments