Image

ലോകത്തിലെ ഏറ്റവും പ്രായംചെന്ന വനിത അന്തരിച്ചു

Published on 22 June, 2011
ലോകത്തിലെ ഏറ്റവും പ്രായംചെന്ന വനിത അന്തരിച്ചു
ബ്രസീലിയ: ലോകത്തിലെ ഏറ്റവും പ്രായംകൂടിയ ഗിന്നസ്‌ ബുക്കില്‍ പേരുള്ള മരിയ ഗോമസ്‌ വാലന്റിം അന്തരിച്ചു. 114 വയസും വയസ്സായിരുന്നു പ്രായം. 1896 ജൂലൈ ഒമ്പതിനാണ്‌ മരിയയുടെ ജനനം. 115 വയസ്‌ തികയാന്‍ ആഴ്‌ചകള്‍ മാത്രം ശേഷിക്കെയായിരുന്നു മരിയയുടെ മരണം. കഴിഞ്ഞ മാസം 18നാണ്‌ മരിയയെ ലോകത്ത്‌ ജീവിച്ചിരിപ്പുള്ള ഏറ്റവും പ്രായമേറിയ വ്യക്തിയായി ഗിന്നസ്‌ ബുക്ക്‌ അധികൃതര്‍ തെരഞ്ഞെടുത്തത്‌. കിഴക്കന്‍ ബ്രസീലിലെ മിനാസ്‌ ജെറിയാസില്‍ കാരന്‍ഗോളയിലുള്ള സ്വവസതിയിലായിരുന്നു മരിയ താമസിച്ചിരുന്നത്‌. മരിയയെ കണ്‌ടെത്തും മുമ്പുവരെ ലോകത്തിലെ ഏറ്റവും പ്രായമേറിയ വ്യക്തിയെന്ന്‌ വിശേഷിപ്പിക്കപ്പെട്ടിരുന്നത്‌ ജോര്‍ജിയക്കാരിയായ ബെസ്‌ കൂപ്പറായിരുന്നു. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെയാണ്‌ മരണം സംഭവിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക