ഡാളസ്: ഡാനിയേല്‍ ചാക്കോ കൊച്ചുനെല്ലത്ത് (76) സ്വവസതിയില്‍ നിര്യാതനായി.
പിടവൂര്‍ (പത്തനാപുരം) അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ചിലും, ന്യൂയോര്‍ക്ക്
അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ചിലും അംഗവും മുന്‍നിരയില്‍ പ്രവര്‍ത്തിച്ച
ആത്മീയശുശ്രൂഷകനും ആയിരുന്നു പരേതന്. ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സ്പോര്‍ട്ട്
വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ: അന്നാമ്മ. മക്കള്‍: ഷീലു
(ന്യൂജേഴ്സി), ഷിബു (ഡാളസ്), ഷീനു (ന്യൂയോര്‍ക്ക്), സൂസന് (ന്യൂയോര്‍ക്ക്).
മരുമക്കള്‍: സാം (ന്യൂജേഴ്സി), സണ്ണി ജോര്‍ജ് (ഡാളസ്), സജി തട്ടയില്‍
(ന്യൂയോര്‍ക്ക്). കൊച്ചുമക്കള്‍: എമിലി, അലക്സ്, ഡേവിഡ്, ഡാനിയേല്‍,
സ്റ്റെവിന്‍, സ്റ്റെലിന്, ഷെറില്‍, ലീനാ, അനീഷ, ജെസ്റ്റീന, അഞ്ജലീന.
നാട്ടില്‍ നടത്തുന്ന ശവസംസ്കാര ശുശ്രൂഷകള്‍ പിടവൂരിലെ വസതിയില്‍ 21-ന്
ചൊവ്വാഴ്ച 7 മുതല്‍ 9 വരേയും, പിന്നീട് അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ചിലും
നടത്തുന്നതും, 23-ന് വ്യാഴാഴ്ച ഭൗതീക ശരീരം ന്യൂയോര്‍ക്കിലേക്കു കൊണ്ടുവരികയും
ചെയ്യുന്നതാണ്.
24-ന് വെള്ളിയാഴ്ച വൈകിട്ട് 5.30- മുതല്‍ 9.30 വരെ
വേക്ക് സര്‍വീസ് ന്യൂടെസ്റ്റ്മെന്റ് ചര്‍ച്ചില്‍ (79 Park Avenue, Amity
Village, NY 11701) വെച്ച് നടത്തുന്നതായിരിക്കും. 25-ന് രാവിലെ 8.30 മുതല്‍ 10.30
വരെ അതേ ചര്‍ച്ചില്‍ ഫ്യൂണറല്‍ സര്‍വീസും, തുടര്‍ന്ന് 11.30-ന് വൈലോണ്‍
മെമ്മോറിയല്‍ സെമിത്തേരിയില്‍ (2030 Wellwood Av, Framingdale, NY 11735)
ഇന്റോണ്മെന്റും നടത്തുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: അന്നാമ്മ (475
235 2179, ഇന്ത്യ), സണ്ണി ജോര്‍ജ് (469 223 8266, ഡാളസ്).