Image

ഒഞ്ചിയത്ത്‌ സംഘര്‍ഷം; നിരവധി വാഹനങ്ങള്‍ തകര്‍ത്തു

Published on 19 February, 2012
ഒഞ്ചിയത്ത്‌ സംഘര്‍ഷം; നിരവധി വാഹനങ്ങള്‍ തകര്‍ത്തു
വടകര: ഓഞ്ചിയത്ത്‌്‌ സി.പി.എം. പ്രവര്‍ത്തകരും റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. വടകര ടൗണിലും ഒഞ്ചിയത്തുമുണ്ടായ സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങളും തകര്‍ക്കപ്പെട്ടു. വടകര ടൗണില്‍ ഇന്ന്‌ നടന്ന സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടത്തുന്ന സെമിനാറിനിടെ സമീപത്തെ റോഡിലൂടെ റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബൈക്ക്‌ റാലി നടത്തിയതാണ്‌ സംഘര്‍ഷത്തിനിടയായത്‌. പോലീസ്‌ ലാത്തിച്ചാര്‍ജ്‌ നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക