Image

ഓഞ്ചിയത്ത് സംഘര്‍ഷം, ലാത്തിച്ചാര്‍ജ്‌

Published on 19 February, 2012
ഓഞ്ചിയത്ത് സംഘര്‍ഷം, ലാത്തിച്ചാര്‍ജ്‌
വടകര: വടകരയിലെ ഓഞ്ചിയത്ത്് റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരും സി.പി.എം. പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി. ഓഞ്ചിയത്ത് നിന്ന് തുടങ്ങിയ സംഘര്‍ഷം വടകര ടൗണിലേക്ക് പിന്നീട് വ്യാപിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ രണ്ട് ബൈക്ക് ഉള്‍പ്പെടെയുള്ള നിരവധി വാഹനങ്ങള്‍ തകര്‍ന്നു.

സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസിന് നേരെയും കയ്യേറ്റമുണ്ടായി. തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. വടകര ടൗണില്‍ സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടത്തുന്ന സെമിനാറിനിടെ സമീപത്തെ റോഡിലൂടെ റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ബൈക്ക് റാലി നടത്തിയതാണ് സംഘര്‍ഷത്തിനിടയായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക